തർപ്പണം 18

Views : 6471

ഇറച്ചി ഞാനും ഭീംപ്രകാശും ചേർന്ന് കിച്ചനിൽ എത്തിച്ചു. ഭീംപ്രകാശ് കിച്ചനിൽ നിന്നും കാട്ടിലേക്കുള്ള ഒരു വാതിൽ തുറന്നു അവിടെനിന്നും കാട്ടിലേക്കു മുപ്പതടിയോളം നീളമുള്ള ഒരു ഉരുക്കുപാലം പാലതിരുവശവും ബലമുള്ള അഴികൾ. പാലത്തിന്റെ അറ്റത്തായി അഴികൾ കൊണ്ടുതന്നെയുള്ള വാതിൽ തുറന്നു ഇറച്ചി താഴേയ്ക്കിട്ടു വാതിൽ അടച്ചുകുറ്റിയിട്ടു. പോക്കറ്റിൽ നിന്നും ഒരു വിസിൽ എടുത്തു ചെറിയ ശബ്ദത്തിൽ ഊതി അപ്പോളേക്കും രണ്ടു വെളുത്തവരകൾ ഉള്ള കടുവകൾ പതിയെ കാടിനുള്ളിൽ നിന്നും ഇറങ്ങിവന്നു..
എന്റെ തല കറങ്ങുന്നപോലെ.. കാലുകളിലെ വിറയൽ ശരീരം ആസകലം വ്യാപിച്ചു.. നാവു പൊന്തുന്നില്ല.. അഴികളിൽ മുറുകെപ്പിടിച്ചു ശ്വാസം പോലും വിടാനാകാതെ അനങ്ങാതെ നിന്നു..
ഭീംപ്രകാശ് കടുവകളെ നിരീക്ഷിച്ചുകൊണ്ടു പാലത്തിലൂടെ അങ്ങോടും ഇങ്ങോടും നടക്കുന്നു..
ഇട്ടുകൊടുത്ത രണ്ടു വലിയ ഇറച്ചിക്കഷണങ്ങളും കടിച്ചെടുത്തു കടുവകൾ വീണ്ടും പൊന്തക്കാട്ടിൽ മറഞ്ഞു അപ്പോളാണ് എനിക്ക് ശ്വാസം നേരെവീണത്.. ശരീരത്തിന്റെ വിറയൽ അപ്പോളും മാറിയിരുന്നില്ല.. തിരിച്ചു മുറിയിൽ എത്തി കൈകൾ സോപ്പ് ഇട്ടു കഴുകിയതും വെള്ളം എടുത്തു കുടിച്ചതുമെല്ലാം യന്ത്രികമായിരുന്നു.. കടുവകൾ ഇത്രവലിപ്പമുള്ള ഭീകരജീവികൾ ആണെന്ന് അറിയില്ലായിരുന്നു.. പേടി മനസിനെ വിട്ടു ഒറിയുന്നതേയില്ല… അപ്പോളും ഭീംപ്രകാശ് ഏതോ ഹിന്ദിപ്പാട്ടും മൂളികൊണ്ടു നടക്കുന്നുണ്ടായിരുന്നു..
അന്നുകിടന്നിട്ടു തീരെ ഉറക്കം വന്നില്ല.. എന്തൊക്കെയോ ദുസ്വപ്നങ്ങൾ… ഇനി രക്ഷപെടാൻ ഒരു മാർഗവും ഇല്ല..
രണ്ടുദിവസം ടീവി കണ്ടും മറ്റും സാധാരണ പോലെ കടന്നുപോയി…
വെള്ളിയാഴ്ച രാവിലെ ഭീംപ്രകാശ് പതിവിലും കൂടുതൽ സന്തോഷത്തിലാണ് അയാൾ നാട്ടിലേയ്ക്ക് പോകാനുള്ള ഒരുക്കത്തിലാണ്.. എന്റെ മനസ്സ് ഭയം കൊണ്ട് ആകെ കലുഷിതമാണ്.. ഇന്നുമുതൽ ഇവിടെ ഒറ്റയ്ക്കാണെന്നുള്ള തിരിച്ചറിവ് കൈകാലുകൾ തളരുന്നു. ഭീംപ്രകാശിനു ഒരു ചെറിയബാഗിൽ കൊള്ളാവുന്ന വസ്ത്രങ്ങൾ മാത്രേ പാക്‌ചെയ്യാനുള്ളു ബാക്കിയെല്ലാം നഗരത്തിൽ ചെന്ന് വാങ്ങിച്ചു പാക്‌ചെയ്തുവേണം നാട്ടിലേയ്ക്ക് മടങ്ങാൻ..
പതിവുപോലെ ഇറച്ചിയുമായി വണ്ടിയെത്തി ഇത്തവണ ഞാൻ തനിയെ ഇറച്ചി ചുമന്നു കിച്ചണിൽ കൊണ്ടുപോയി വെച്ചു ഒപ്പം കഴിഞ്ഞദിവസം കൊടുത്തുവിട്ട ലിസ്റ്റ് പ്രകാരം കൊണ്ടുവന്ന അരിയും പലചരക്കു സാധനങ്ങളും….
ഭീംപ്രകാശ് കയ്യിൽപിടിച്ചു യാത്രപറയുമ്പോൾ തന്റെ കൈകൾ വിറയ്ക്കുകയായിരുന്നു..
വണ്ടി റോഡിൽകൂടി കണ്ണിൽ നിന്നും മറയുന്നതു വരെ നോക്കിനിന്നു.. തിരിച്ചു കയറാൻ തുടങ്ങുമ്പോൾ എതിർവശത്തെ ഈന്തപ്പന തോട്ടത്തിന്റെ ഇടയിലൂടെ മിന്നായം പോലെ ഒരാൾ നീങ്ങുന്നതുകണ്ടു.. ഓടി അകത്തുകേറി വാതിൽ വലിച്ചടച്ചു.. ഇറച്ചി നുറുക്കാനും മറ്റും ഉപയോഗിക്കാവുന്ന വലിയ കത്തിയിരിക്കുന്ന കിച്ചനിലേക്കോടി…

ഓടി മുകളിലെത്തി വെട്ടുകത്തിയുമെടുത്തു ബെഡ്‌റൂമിൽ നിന്നും റോഡിലേയ്ക്ക് തുറക്കുന്ന ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി. റോഡിനിരുവശവുമുള്ള ഈന്തപ്പനതോട്ടത്തിന്റെ കുറേഭാഗങ്ങളും കാണാം. നേരത്തെ ആളെക്കണ്ട ഭാഗത്തേയ്ക്ക് നോക്കിയപ്പോൾ ഒരാൾ ഈന്തപ്പനയുടെ ഇടയിലൂടെ നടന്നു മറഞ്ഞു. അവ്യക്തമായാണ് കണ്ടതെങ്കിലും മുട്ടോളം എത്തുന്ന നീളൻ കുപ്പായവും പൈജാമ പോലുള്ള പാന്റും ആണ് ധരിച്ചിട്ടുള്ളത് തലയിൽ ഒരുകെട്ടും ധരിച്ചിട്ടുണ്ട്.. എന്തായാലും അയാൾ ഇങ്ങോട്ടല്ലവന്നത്.. സമാധാനം…

Recent Stories

The Author

kadhakal.com

1 Comment

  1. വായിച്ചു സുഹൃത്തെ നല്ല കഥ ആണ്
    ദയവായി ഇനിയും എഴുതുക

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com