“പിന്നെ ഞാനൊന്നും മിണ്ടാൻ പോയില്ല വെറുതെ എന്തിനാ പണി ഇരന്നു വാങ്ങുന്നെ….”
“എന്താടാ മിണ്ടാട്ടം ഇല്ലേ !…. ചേച്ചിയുടെ ചോദ്യം….”
“ഹോ രാവിലെ തന്നെ തുടങ്ങി രണ്ടെണ്ണം… ഡി നീ പോവാൻ നോക്ക്….ഇതുപോലെ രണ്ടെണ്ണം വേറെ എവിടെയും കണ്ണില്ല രാവിലെ അടികൂടും രാത്രി കെട്ടിപിടിച്ചു കിടക്കും ദൈവമെ വേറെ എവിടെയെങ്കിലും ഉണ്ടോ ഇതുപോലെ രണ്ടു സാധനങ്ങൾ. …”
“അമ്മ പറഞ്ഞത് സത്യം ആണ് ഓർമവച്ച നാൾ മുതൽ ഞങ്ങൾ തല്ലുകൂടും അവൾക്കും എനിക്കും നോവും ചിലപ്പോൾ മുറിവ് വരെ ഉണ്ടാകും എന്നിട്ടും തമ്മമിൽ പിണങ്ങി നിൽക്കും പക്ഷെ ആ തല്ലിന്റെ ശക്തിയിൽ ഉണ്ടാകുന്ന പിണക്കത്തിന് മണിക്കൂറുകൾ മാത്രമേ ആയുസുണ്ടാകു., അവൾക്കൊരു എനിക്കോ അധിക സമയം മിണ്ടാതിരിക്കാൻ കഴിയില്ല…
2കൊല്ലം മുൻപ് ഞാൻ സിഗരറ്റ് വലിച്ചത് അവൾ പൊക്കി 3ദിവസമാ എന്നോട് മിണ്ടാതെ നിന്നെ പിന്നെ ഞാൻ സിഗരറ്റ് വലിച്ചതും ഇല്ല മണിക്കൂറുകൾ നിളുന്ന പിണക്കത്തിന്റെ ദൈർഗ്യവും കൂടിയിട്ടില്ല….”
“അതൊക്കെ ഓർമയിൽ വന്നു അപ്പോഴേക്കും ഞാൻ കഴിച്ചു കഴിഞ്ഞിരുന്നു….”
“ടാ എന്നെയൊന്നു മാളിൽ കൊണ്ടുവിടാവോ….. എന്റെ വണ്ടി പണിയായി start ആകുന്നില്ല….
ചേച്ചി എന്നോട് ചോദിച്ചു…”
“ഹും…. ഞാൻ ഡ്രസ്സ് മാറിട്ട് വരാം 5മിനുട്ട് വെയ്റ്റ് ചെയ്യ്… അതുപറഞ്ഞു ഞാൻ റൂമിൽ പോയി ഡ്രസ്സ് മാറി വന്നു”
“+2റിസൾട്ട് വന്നപ്പോ നല്ല രീതിയിൽ എന്നല്ല മോശമല്ലാത്ത രീതിയിൽ പാസ്സായപ്പോ അച്ഛന്റെ ഗിഫ്റ്റ് ആയ ബൂള്ളറ്റ് എടുത്തു അവളെയും കൊണ്ട് മാളിലേക്ക് പോയി അവളെ അവിടെ drop ചെയ്ത ശേഷം ഫോൺ എടുത്തു വിഷ്ണുവിനെ വിളിച്ചു”
വായിച്ചു തുടങ്ങുന്നത് ഇപ്പോൾ.അറിയിക്കാം.സ്നേഹത്തോടെ