“ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത് വേഗം എഴുന്നേറ്റ് കുളിച്ചിട്ട് വാടാ”…..
“ഹാ വരുന്നു !.. ഇനിയും കിടന്നാൽ അമ്മ എന്തെലും ചെയ്യും അതുകൊണ്ട് മനസില്ല മനസോടെ ഞാൻ ബെഡിൽ നിന്ന് എഴുന്നേറ്റു പല്ലു തേക്കാൻ പോയി…”
“ഇപ്പൊ എന്നെ എഴുന്നേൽപ്പിച്ചത് എന്റെ സ്വീറ്റി അമ്മ “സുമംഗലി “അച്ഛന്റെ സുമ…
പാവം ഒരു വിട്ടമ്മമാത്രമാണ് അമ്മ’
” എഴുന്നേറ്റോ കുംഭകർണൻ ”
ഒരു മധുര ശബ്ദം വേറെ ആരും അല്ല എന്റെ ചേച്ചി ആണ് ” ശിവാനി ” എന്റെ അച്ചു ചേച്ചി……
അവൾ ശരിക്കും ഒരു മാലാഖയാ പൊക്കി പറയുകയാന്നു വിചാരിക്കരുത് ഒടുക്കത്തെ ഗ്ലാമർ ആണ് അത് (അധികം വർണിക്കുന്നില്ല അതിന്ടെ സ്റ്റോക്ക് തീർന്നുപോകും?)
എനിക്ക് എന്റെ ചേച്ചി കഴിഞ്ഞേ വേറെ ആരുമുള്ളു എനിക്ക്.എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി, എന്റെ ക്രൈം പാർട്ണർ പക്ഷെങ്കിലോ എനിക്കിട്ട് നല്ലോണം പാര വെക്കും എന്നാലും ജീവിനാ എനിക്ക് അവളും അവൾക്ക് ഞാനും….. ബാക്കിയൊക്കെ പിന്നെ പാറയാം”
“ഒരാൾ കൂടി ഉണ്ട് എന്റെ അച്ഛൻ My Greate Father ” ശങ്കരൻ നായർ ” എന്റെ ചങ്കരൻ ?
അച്ഛൻ ഒരു ബിസിനസുകാരണാണ് പിന്നെ അതിന്ടെ ജാഡ ഒന്നുമില്ല. വാരി കൊടുത്തേ ശീലമുള്ളു പക്ഷെ എനിക്ക് പൈസ തരാൻ മാത്രമേ പിശുക്ക് കാണിക്കു. അതെന്താ കാര്യം എന്ന് എനിക്കും അറിഞ്ഞുട ??പക്ഷെ എനിക്ക് പൈസക്ക് ആവിശ്യം വന്ന നല്ല കാര്യം ആണേൽ ചോദിക്കാതെ തരും ?,
പുള്ളി ഒരു പ്രേത്യേക സാധനമാ…..”
“അയ്യോ ഇതുവരെ എന്നെ പരിജയപെടുത്തിട്ടില്ലല്ലോ ഞാൻ ശിവ. വീട്ടുകാരും അടുത്തറിഞ്ഞ സുഹൃത്തുകളുംഎല്ലാരും ശിവന്നു തന്നെയാ വിളിക്കുക വേറെ വിളിപേരൊന്നും ഇല്ല ?…”
വായിച്ചു തുടങ്ങുന്നത് ഇപ്പോൾ.അറിയിക്കാം.സ്നേഹത്തോടെ