ശിവതാണ്ഡവം 2 [കുട്ടേട്ടൻ] 148

Views : 20817

” നീ നോക്കിക്കോ പെണ്ണെ …… അന്ന് നീ എന്നോട് ചെയ്തതിനു നിന്നെയും കെട്ടി എന്റെ പിള്ളേരുടെ അമ്മയാക്കിയിട്ടേ ഞാൻ നിന്നെ വിടൂ ……………”

വിഷ്ണു പറഞ്ഞത് കേട്ട് കാവ്യാ വാ പൊളിച്ചിരുന്നു ……………

അതുകണ്ട വിഷ്ണു അവളുടെ അടുത്തേക്ക് നടന്നു ……………  അവളുടെ അടുത്തെത്തിയതും വിഷ്ണു അവളുടെ വാ അടച്ചു പിടിച്ചു …………….. എന്നിട്ടു പറഞ്ഞു .

” ഡീ നീ എന്താ വിചാരിച്ച …………….. അന്ന് അവർ  എന്നെ കൊണ്ടുപോയി തൂക്കി കൊല്ലും എന്നോ ………………… ഒന്ന് നീ ഓർത്തോ മനസ്സാ .. വാചാ . ഞാൻ അറിയാത്ത കാര്യത്തിനാ നീ എന്നെ അന്ന് പൊലീസുകാരെ കൊണ്ടേ പിടിപ്പിച്ചത് ……….  അവിടുത്തെ സ്റ്റേഷനിലെ ci   എന്റെ ഫ്രണ്ടിന്റെ അച്ഛൻ ആയതുകൊണ്ടും അദ്ദേഹത്തിന് എന്നെ അറിയാവുന്നതു കൊണ്ടും എന്നെ വെറുതെ വിട്ടു ,,,,,,,,,,,,, അന്ന് മുതൽ ഞാൻ നിന്നെ അന്വേഷിച്ചു തുടങ്ങിയതാ . എന്തായാലും ദൈവം എന്റെ ഭാഗത്തു തന്നെയാ …………….  അതുകൊണ്ടാണല്ലോ നിന്നെ ഇപ്പൊ എന്റെ മുൻപിൽ എത്തിച്ചത് ………….”വിഷ്ണു പറഞ്ഞു ………….

കാവ്യാ അവനോട് എന്ത് പറയണം എന്ന് അറിയാതെ നിന്നു .. അതുകണ്ട വിഷ്ണു ………..

” എന്ത്  പറ്റി  .. നിന്റെ നാവിറങ്ങി പോയോ …………” വിഷ്ണു ചോദിച്ചു ………….

പെട്ടന്നാണ് അഞ്ജലി വരുന്നത് വിഷ്ണു കണ്ടത് ………….      വിഷ്ണു കാവ്യയെ അടുത്ത് നിന്നും അല്പം പുറകോട്ടു മാറി ………..

” എന്താടാ . ഇവൾ വല്ല കുരുത്തക്കേടും ഒപ്പിച്ചോ ………….” അഞ്ജലി ചോദിച്ചു …
അപ്പോഴാണ് കാവ്യാ അഞ്ജലിയെ കണ്ടത് ……….

” ” ഹേ ഇല്ല . ഞങ്ങൾ ഒന്ന് വിശദമായി  പരിചയപെടുകയായിരുന്നു . അല്ലെ കാവ്യെ … ” അവൻ കാവ്യയെ നോക്കികൊണ്ട് പറഞ്ഞു ………….

അവൾ അതെ എന്ന് തലയാട്ടി ………..

” ചേച്ചി . ഞാൻ പോവുന്നു എനിക്കൊന്നു കിടക്കണം നല്ല തലവേദന .” കാവ്യാ അത് പറഞ്ഞു അവിടെ നിന്നും പോയി ……………..

കാവ്യാ പോയതും   അഞ്ജലി ..

” എന്താടാ ………….നീ അവളോട്  വല്ലതും പറഞ്ഞോ …………..”

” പറഞ്ഞു ………”

” എന്ത് …..”

” നിനക്കു ഒന്നും അറിയില്ല എന്ന ഞാൻ പറഞ്ഞെ ………..”

” എടാ അവൾ ഒരു പാവമാണെടാ ………… ലേശം കുറുമ്പ് ഉണ്ടെന്നേ ഒള്ളു ………നിന്നെ എന്നെ കൂടെ കണ്ടതിന്റെ ഷോക്ക് ആണ് അവൾക്ക് …………..  ”

” അതെനിക്ക് മനസ്സിലായി ………………..”

” നീ ഫ്രഷ് ആയിട്ട് പെട്ടന്ന് വാ  ………………. അമ്മ  ഭക്ഷണം എടുക്കുന്നുണ്ട് ……………”

”  ശരി നീ നടന്നോ ഞാനിതാ എത്തി …………….”

അഞ്ജലി അവിടെ നിന്നും പോയി …. അവൾ പോയതും വിഷ്ണു വാതില അടച്ചു എന്നിട്ടു തന്റെ ഫോൺ എടുത്തു ………

Recent Stories

9 Comments

  1. Super kuttetta…👌👌👌👌

  2. കുട്ടേട്ടാ – വളരെ നന്നായിട്ടുണ്ട് , പേജുകൾ കൂട്ടി എഴുതിയാൽ വായിക്കിനോൾ ഒരു സുഖം ഉണ്ടാകും – എഴുത്തിന്റെ ബുദ്ധിമുട്ടു അറിയാം – ശ്രമിച്ചാൽ നടക്കും – നിങ്ങൾക്കതിനു സാധിക്കും
    സ്വന്തം ഡ്രാഗൺ

  3. കെട്ടേട്ട നന്നായിട്ടുണ്ട് അടുത്തത് പെട്ടന്ന് പൊന്നോട്ടെ

  4. ഡ്രാക്കുള

    കൊള്ളാം കുട്ടേട്ട ഈ പാർട്ട് 👍👍👍🌹🌹🌹🌹🌹🌹🌹

    വൈകുന്നത് കുഴപ്പമില്ല പക്ഷേ പേജുകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക 🙏🙏🙏🙏🙏

  5. Nannayitund but pettenu theernallo bro

  6. കുട്ടേട്ടൻ

    Thankzzz😊😊😊😊

  7. വിശ്വാമിത്രൻ

    Adipoli aayittund kuttetta
    Next partinu vendi kathirikkunnu….

    1. കുട്ടേട്ടൻ

      Thankzzz😊😊😊😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com