ശിവതാണ്ഡവം 2 [കുട്ടേട്ടൻ] 148

Views : 20817

അങ്ങനെ അവർ അവിടെ നിന്നും പോയി….

“അല്ല മോളെ ഇതാരാ . …. ” റാഫി ചോദിച്ചു…

” അയ്യോ അത് മറന്നു….  റാഫിക്ക ഇതാണ് വിഷ്ണു…….  എന്റെ കൂടെ ട്രൈനിങ്ങിനു ഉണ്ടായിരുന്നു…  പുതിയ പോസ്റ്റിങ്ങ്‌ നമ്മുടെ നാട്ടിൽ തന്നെയാ…..  അസിസ്റ്റന്റ് കമ്മീഷണർ….  ”

“ആഹാ…  കൊള്ളാലോ….  സാറിന്റെ നാട് എവിടെയാ…….. ”

“അയ്യോ എന്നെ സാറെ എന്നൊന്നും വിളിക്കേണ്ട……  എന്റെ പേര് വിളിച്ചാൽ
മതി…… ”

“ആഹാ…  കൊള്ളാലോ….  എന്നാ ശരി…. അങ്ങനെ തന്നെ വിളിച്ചേക്കാം…… ” റാഫി പറഞ്ഞു….

“പിന്നേ റാഫിക്ക….  വിഷ്ണുവിന് താമസിക്കാൻ ഒരു വീട് വേണമല്ലോ………. ” അഞ്ജലി  പറഞ്ഞു…

“ അതിനെന്താ  മോളെ നമുക്ക് റെഡി ആക്കാലോ …………….. വിഷ്ണുവിന്റെ ഫാമിലിയും മറ്റും.                  “  റാഫി ചോദിച്ചു ………….

“ഫാമിലി എന്ന് പറയാൻ എനിക്ക് ഒരു ചേട്ടൻ മാത്രമേ ഒള്ളു ……….. പുള്ളിക്കാരൻ അങ്ങ്  അമേരിക്കയിൽ ആണ് ………… അച്ഛനും  അമ്മയും ഞങ്ങളുടെ ചെറുപ്പത്തിലേ ഞങ്ങളെ വിട്ടു പോയി . പിന്നീട് എനിക്ക് എല്ലാം എന്റെ ചേട്ടൻ  ആയിരുന്നു ……….” വിഷ്ണു പറഞ്ഞു ……………..

“ മോളെ എന്തിനാ വെറുതെ വേറൊരു വീട് നോക്കുന്നെ     അവന് നമ്മുടെ വീട്ടിൽ താമസിച്ചാൽ പോരെ …………….”
പാർവ്വതി പറഞ്ഞു …………

“ ഞാൻ പറഞ്ഞു നോക്കിയതാ അമ്മെ ……………..  പക്ഷേ അവൻ സമ്മതിക്കണ്ടെ …………………………….” അഞ്ജലി പറഞ്ഞു

“ അതേയ് എനിക്ക് നിങ്ങളുടെ കൂടെ താമസിക്കാൻ ഇഷ്ടക്കേട് ഒന്നും ഇല്ല ……ഇപ്പോഴത്തെ  കാലം ആണ് അറിയാലോ . ഒരു പെണ്ണിനെ ഒന്ന് നോക്കി എന്നറിഞ്ഞാൽ മതി അപ്പോ ഇറങ്ങും കുറെ സദാചാര കമ്മിറ്റിക്കാർ  ……………………” വിഷ്ണു പറഞ്ഞു

അതുകെട്ടത്തും റാഫി ചിരിച്ചു കൊണ്ട് പറഞ്ഞു ……..

“ എന്റെ വിഷ്ണു …….. അത് നിനക്ക് ഞങ്ങളുടെ നാടിനെ പറ്റി അറിയാതൊണ്ട …………………….  “

“ എന്റെ റാഫിക്ക . അവനോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല ………. നിങ്ങളുടെ പരിചയത്തിൽ ഏതെങ്കിലും വീട് ഉണ്ടെങ്കിൽ പറഞ്ഞു താ ……………” അഞ്ജലി പറഞ്ഞു

“ ഒരു വീടുണ്ട് … നീ നമ്മുടെ തേക്കേലെ  കോയാക്കാനെ അറിയില്ലേ ……………….”. റാഫി പറഞ്ഞു

“ ഏതു ……………. ആ  പരുന്തിനെയോ …………..”.  അഞ്ജലി ചോദിച്ചു

“ മൂപ്പര് കേൾക്കണ്ട ………… നിന്നെ എടുത്തിട്ട് സൂപ്പാക്കും ………….. പുള്ളിയുടെ ഒരു വീടുണ്ട് ………………   വാടകക്ക് കൊടുക്കാൻ വേണ്ടി ഉണ്ടക്കിയിട്ടതാ …………..”

“ അത് വേണോ റാഫിക്കാ………. …” അഞ്ജലി ചോദിച്ചു …………

“അതെന്താ  ……………. മോളെ …………….”

Recent Stories

9 Comments

  1. Super kuttetta…👌👌👌👌

  2. കുട്ടേട്ടാ – വളരെ നന്നായിട്ടുണ്ട് , പേജുകൾ കൂട്ടി എഴുതിയാൽ വായിക്കിനോൾ ഒരു സുഖം ഉണ്ടാകും – എഴുത്തിന്റെ ബുദ്ധിമുട്ടു അറിയാം – ശ്രമിച്ചാൽ നടക്കും – നിങ്ങൾക്കതിനു സാധിക്കും
    സ്വന്തം ഡ്രാഗൺ

  3. കെട്ടേട്ട നന്നായിട്ടുണ്ട് അടുത്തത് പെട്ടന്ന് പൊന്നോട്ടെ

  4. ഡ്രാക്കുള

    കൊള്ളാം കുട്ടേട്ട ഈ പാർട്ട് 👍👍👍🌹🌹🌹🌹🌹🌹🌹

    വൈകുന്നത് കുഴപ്പമില്ല പക്ഷേ പേജുകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക 🙏🙏🙏🙏🙏

  5. Nannayitund but pettenu theernallo bro

  6. കുട്ടേട്ടൻ

    Thankzzz😊😊😊😊

  7. വിശ്വാമിത്രൻ

    Adipoli aayittund kuttetta
    Next partinu vendi kathirikkunnu….

    1. കുട്ടേട്ടൻ

      Thankzzz😊😊😊😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com