ശിവതാണ്ഡവം 2 [കുട്ടേട്ടൻ] 148

Views : 20817

പിന്നെ     ജോണി അല്ല അവന്റെ അപ്പൻ കുരുവിള ആയാലും എനിക്ക് പുല്ല ……………..  നീ വാ നമുക്ക പോകാം . സമയം ഇപ്പൊ തന്നെ  വൈകി ………..”

” എടി അഞ്ചു എനിക്ക് നിന്നോട് ഒരു കാര്യം പറയ്യാൻ ഉണ്ട് ………..” നീതു പറഞ്ഞു ……..

” എന്താ …………….?”

” അത് പിന്നെ ………….ശിവാ ” നീതു മടിച്ചു മടിച്ചു പറഞ്ഞു ………..  അത് കണ്ട അഞ്ജലി …..

” വേണ്ട നീതു ………. നീ എന്താ പറഞ്ഞു വരുന്നത് എന്ന് എനിക്ക് മനസ്സിലായി ……..എനിക്ക് കേൾക്കാൻ താല്പര്യം ഇല്ല …………….”

” എടി ഞാൻ …………..”

” നീതു ഞാൻ ഒരുതവണ പറഞ്ഞു …………………… നിനക്കൊക്കെ അവനോട് ക്ഷമിക്കാൻ കഴിഞ്ഞേക്കാം പക്ഷെ  എനിക്കതിനു കഴിയില്ല …………..  അത് ഈ ജന്മത്തിൽ എന്നല്ല ഒരു ജന്മത്തിലും എനിക്കതിനു കഴിയില്ല ………………” അഞ്ജലി അത് പറയുമ്പോൾ അവളുടെ കണ്ണുകൾ ദേഷ്യം കൊണ്ടേ  ചുവന്നിരുന്നു ……….”

” നീ വരുന്നുണ്ടേൽ വാ ഞാൻ പോകുവാ ………………………..” അഞ്ജലി അവിടെ നിന്നും നടന്നു ……. നീതു പിന്നെ ഒന്നും പറയാതെ അവളോടൊപ്പം നടന്നു ………..

” വീട്ടിൽ എത്തിയപ്പോൾ ആണ് അവൾക്കു പോകാൻ ഉള്ള കാർ വന്നു നില്കുന്നത് കണ്ടത് …………….

അവൾ   കാറിന്റെ അടുത്തെത്തിയതും

” ഗുഡ് മോർണിംഗ് മാഡം……………. എന്റെ പേര് വേണു ……. മാഡത്തിന്റെ ഡ്രൈവർ ആണ് …………….. ”  അഞ്ജലിയുടെ  അടുത്തേക്ക് ഏകദേശ 45 വയസ്സ് തോന്നിക്കുന്ന ഒരാൾ വന്നു  പറഞ്ഞു ……….

“” mm ”

” പിന്നെ ഇത്  സദാനന്തൻ ………… മാഡത്തിന്റെ സെക്യൂരിറ്റി .” അയാൾ തന്റെ അടുത്ത് നിൽക്കുന്ന പോലീസുകാരനെ  നോക്കി പറഞ്ഞു …

” ” നിങ്ങൾ വന്നിട്ട് കുറെ നേരം ആയോ ……………”  അഞ്ജലി ചോദിച്ചു .

” ഇല്ല മാഡം  . ദേ ഇപ്പൊ എത്തിയതേ ഒള്ളു …………. ”

” സാധാരണ ചാർജ് എടുത്തതിനു ശേഷം അല്ലെ  ഓഫീസ് വാഹനം ഉപയോഗിക്കാറ് ……… ഇതിപ്പോ ….” അഞ്ജലി സംശയത്തോടെ   ചോദിച്ചു

” അറിയാം . പക്ഷെ കളക്ടർ സർ പറഞ്ഞു   മാഡത്തിനെ  പോയി കൂട്ടികൊണ്ടു വരാൻ ………”  ഡ്രൈവർ പറഞ്ഞു ……

” ” അതെയോ . എന്ന നിങ്ങൾ വെയിറ്റ് ചെയ്യൂ ഞാൻ ഇപ്പൊ വരാം   ……… പിന്നെ നിങ്ങൾ ചായ കുടിച്ചോ …….. . ” അഞ്ജലി ചോദിച്ചു …

” അതെ മാഡം  ഞങ്ങൾ  കുടിച്ചിട്ടാണ് വന്നത് …………” പോലീസുകാരൻ  പറഞ്ഞു …….

” എന്ന ശരി ഞാൻ ദേ വരുന്നു ഒരു പത്തു മിനിറ്റ് ” അഞ്ജലി പറഞ്ഞു ……….

” ആ ശരി മാഡം ………….”

അഞ്ജലി അകത്തു പോയി….

ഇറങ്ങാൻ നേരം തന്റെ അച്ഛന്റെ ഫോട്ടോക്ക് മുന്നിൽ നിന്നു പ്രാർത്ഥിച്ചു     ..

” അച്ഛാ….  അച്ഛന്റെ മോള് ഇന്ന് കളക്ടർ ആയി ചാർജ് എടുക്കുവാ……. ”

Recent Stories

9 Comments

  1. Super kuttetta…👌👌👌👌

  2. കുട്ടേട്ടാ – വളരെ നന്നായിട്ടുണ്ട് , പേജുകൾ കൂട്ടി എഴുതിയാൽ വായിക്കിനോൾ ഒരു സുഖം ഉണ്ടാകും – എഴുത്തിന്റെ ബുദ്ധിമുട്ടു അറിയാം – ശ്രമിച്ചാൽ നടക്കും – നിങ്ങൾക്കതിനു സാധിക്കും
    സ്വന്തം ഡ്രാഗൺ

  3. കെട്ടേട്ട നന്നായിട്ടുണ്ട് അടുത്തത് പെട്ടന്ന് പൊന്നോട്ടെ

  4. ഡ്രാക്കുള

    കൊള്ളാം കുട്ടേട്ട ഈ പാർട്ട് 👍👍👍🌹🌹🌹🌹🌹🌹🌹

    വൈകുന്നത് കുഴപ്പമില്ല പക്ഷേ പേജുകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക 🙏🙏🙏🙏🙏

  5. Nannayitund but pettenu theernallo bro

  6. കുട്ടേട്ടൻ

    Thankzzz😊😊😊😊

  7. വിശ്വാമിത്രൻ

    Adipoli aayittund kuttetta
    Next partinu vendi kathirikkunnu….

    1. കുട്ടേട്ടൻ

      Thankzzz😊😊😊😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com