ശിവതാണ്ഡവം 2 [കുട്ടേട്ടൻ] 148

“ അല്ല പുള്ളിയുടെ സ്വഭാവം വെച്ചു നോക്കുമ്പോൾ അദ്ദേഹം അത്യാവശ്യം നല്ല വാടക വേടിക്കും ……………” അഞ്ജലി പറഞ്ഞു………………………..

“ സംഭവം ശരിയാ………… പക്ഷേ . രാമകൃഷ്ണ പണിക്കരുടെ മകൾ പറഞ്ഞാൽ  പുള്ളി അധികം വാടക ഒന്നും വേടിക്കില്ല …………..എന്തായാലും  നമുക്കൊന്ന് സംസാരിച്ചു നോക്കാം ………………” റാഫി  പറഞ്ഞു

“ അല്ല  …………… ഇങ്ങോട്ട് വരുമ്പോൾ  എന്റെ വണ്ടിയിൽ കിലുക്കാം പെട്ടി  ഉണ്ടായിരുന്നല്ലോ ………  പാർവ്വതി അമ്മെ ………….. നിങ്ങള്  അതിനെ വലിച്ചെറിഞ്ഞു …………………” റാഫി  കണ്ണാടിയിൽ  നോക്കി പറഞ്ഞു ………………

“ ഡോ മപ്ലെ ……………. മിണ്ടാതെ ഇരുന്നോണം അവിടെ ………………..” പുറകിൽ ഇരിക്കുന്ന കാവ്യ പറഞ്ഞു

“ ആഹാ പുറകിൽ ഉണ്ടായിരുന്നോ ……………….. കേട്ടോ വിഷ്ണു …………… ഞങ്ങളുടെ നാട്ടിൽ  എന്ത് പ്രശ്നം ഉണ്ടായാലും അതിന്റെ പുറകിൽ ദേ ഇവളും  ഇവളുടെ കുറച്ച് വാനരപ്പടയും ഉണ്ടാകും…………..  ഇവൾ നാട്ടിൽ ഉണ്ടേൽ പിന്നെ നാട്ടുകാർക്ക് തലവേദനയാണ്…………………. “    റാഫി പറഞ്ഞു

“ അറിയാം .. അവളെ പറ്റി കുറെയൊക്കെ അഞ്ജലി പറഞ്ഞിട്ടുണ്ട് ……………….  അല്ല അമ്മെ …………… ഇത്തവണയും ഓട്  മാറ്റി ഇട്ടോ ……………………………… “  വിഷ്ണു  പറഞ്ഞു …………….

“ ഇത്തവണ അതിന്റെ ആവശ്യം വന്നിട്ടില്ല …………..” പാർവ്വതി പതുക്കെ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു ………………

അത് കേട്ട വിഷ്ണു തല ചെരിച്ചു പുറകിൽ ഇരിക്കുന്ന കാവ്യയെ നോക്കി …………… അവളുടെ ദേഷ്യത്തോടെ ഉള്ള നോട്ടം കണ്ടതും വിഷ്ണു പെട്ടന്ന് തന്നെ തല തിരിച്ചു …………..

അത് കണ്ട നീതു ……………” ഡീ ചെക്കൻ  വന്നപ്പോ തന്നെ നിനക്കിട്ട്   പണിയാൻ തുടങ്ങിയാലോ ………………………  സത്യം പറ അവനെ നിനക്കെങ്ങനെ അറിയാം ………..”.  അവൽ  കാവ്യയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു കൊണ്ട് പതുക്കെ ചോദിച്ച്

“ എല്ലാം ഞാൻ പറയാം ആദ്യം  വീടൊന്ന് എത്തട്ടെ …………………….

അങ്ങനെ അവർ വീടെത്തിയത്തും . എല്ലാവരും വണ്ടിയിൽ നിന്നും ഇറങ്ങി…………..

വിഷ്ണു വണ്ടിയിൽ തന്നെ  ഇരിക്കുന്നത് കണ്ട പാർവ്വതി ………….
” അല്ല വിഷ്ണു നീ ഇറങ്ങുന്നില്ല ….”

” ഇല്ല അമ്മെ ………….   തത്കാലം ഒരു വീട് റെഡി ആകുന്നതു വരെ ടൗണിൽ ഏതെങ്കിലും ഒരു ഹോട്ടലിൽ താമസിക്കാം എന്ന് വിചാരിച്ചു ………….. ഇക്കയുടെ കൂടെ പോയാൽ   പുള്ളി ഏതെങ്കിലും പരിചയമുള്ള ഹോട്ടലിൽ റൂം എടുത്തു തന്നോളും ………….”
വിഷ്ണു പറഞ്ഞു …………

” അത് പറ്റില്ല .. തത്കാലം റൂം റെഡി ആകുന്നതു വരെ നീ ഇവിടെ താമസിച്ചാൽ മതി …………..” അഞ്ജലി ഇടയ്ക്കു കയറി പറഞ്ഞു ………..

” അത് പിന്നെ അഞ്ജലി ………………” വിഷ്ണു പറഞ്ഞു ……………

” വേണ്ട നീ ഒന്നും പറയണ്ട ………………. നീ ഇങ്ങോട്ടു ഇറങ്ങിയേ …….  റാഫിക്ക നിങ്ങളും വാ …………..”

” ഞാൻ എന്തിനാ മോളെ ഇറങ്ങുന്നേ ……….. എനിക്ക്  താമസിക്കാൻ നല്ലൊരു വീടുണ്ട് ….” റാഫി പറഞ്ഞു …………

9 Comments

  1. Super kuttetta…????

  2. കുട്ടേട്ടാ – വളരെ നന്നായിട്ടുണ്ട് , പേജുകൾ കൂട്ടി എഴുതിയാൽ വായിക്കിനോൾ ഒരു സുഖം ഉണ്ടാകും – എഴുത്തിന്റെ ബുദ്ധിമുട്ടു അറിയാം – ശ്രമിച്ചാൽ നടക്കും – നിങ്ങൾക്കതിനു സാധിക്കും
    സ്വന്തം ഡ്രാഗൺ

  3. കെട്ടേട്ട നന്നായിട്ടുണ്ട് അടുത്തത് പെട്ടന്ന് പൊന്നോട്ടെ

  4. ഡ്രാക്കുള

    കൊള്ളാം കുട്ടേട്ട ഈ പാർട്ട് ??????????

    വൈകുന്നത് കുഴപ്പമില്ല പക്ഷേ പേജുകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക ?????

  5. Nannayitund but pettenu theernallo bro

  6. കുട്ടേട്ടൻ

    Thankzzz????

  7. വിശ്വാമിത്രൻ

    Adipoli aayittund kuttetta
    Next partinu vendi kathirikkunnu….

    1. കുട്ടേട്ടൻ

      Thankzzz????

Comments are closed.