സഫലമീ യാത്ര [Fire blade] 100

നെഞ്ചിടിപ്പ് ഉച്ചസ്ഥായിലെത്തി… ഇനിയും ഇരിക്കാൻ സാധിക്കില്ലെന്നു തോന്നിയപ്പോൾ വീണ്ടും എണീറ്റ് ജനൽ കമ്പിയിൽ മുറുക്കെ കൈ വേദനിക്കുന്നത്ര മുറുക്കി പിടിച്ചു..

“അജൂ…. എന്താടാ…. നീയെന്തൊക്കെയാ ചെയ്യുന്നേ…? ”

അമൽ നിലവിളിക്കുന്ന പോലെ ചോദിക്കുന്നുണ്ട്… എനിക്ക് മറുപടിയൊന്നും വന്നില്ല…

എവിടെ നിന്നോ വണ്ടുകൾ കൂട്ടമായി വന്നു എന്റെ രണ്ടു ചെവിയിലും തുളച്ചു കയറി…. അതിന്റെ ചിറകടിയോ, മൂളക്കമോ എന്റെ തലയാകെ പൊളിഞ്ഞു പോകാൻ തുടങ്ങി….

വണ്ടുകളുടെ ശല്യം അസ്സഹനീയമായപ്പോൾ ഞാൻ തല ജനൽ കമ്പിയിലിട്ട് ഇടിച്ചുനോക്കി…

” അജൂ…… എന്തിനാ ഇങ്ങനെ ചെയ്യുന്നേ..? ദൈവമേ….!! എന്ത് ചെയ്യും….!! ”

അവൻ എന്നെ കൂട്ടിപ്പിടിച്ചു കൈ രണ്ടും കമ്പിയിൽ നിന്നും വേർപ്പെടുത്താൻ നോക്കി…

” വ…. ണ്ട്………… ചെവി….. ”

ഇത്രേം പറയാനേ എനിക്ക് സാധിക്കുന്നുള്ളൂ… ഇനി വണ്ട് എന്റെ തൊണ്ടയിലും കയറിയോ… ശബ്ദം പുറത്തേക്ക് വരുന്നില്ല… കരയാനും പറ്റുന്നില്ല…

കുറെ നോക്കിയെങ്കിലും എന്റെ കൈ രണ്ടും കമ്പിയിൽ നിന്നും വേർപ്പെടുത്താൻ അവനു സാധിച്ചില്ല…

എനിക്ക് ആ മൂളൽ കേട്ടു ദേഷ്യം കൂടിയപ്പോൾ വീണ്ടും തല ശക്തിയിൽ ഇടിച്ചുനോക്കി…

ചാവട്ടെ പണ്ടാരങ്ങൾ… ചെവിയിലാണോ കേറി ഇരിക്കുന്നത്…!!!

എന്നെ നിയന്ത്രിക്കാൻ ആകാതെ വന്നപ്പോൾ അവൻ ഫോണെടുത്തു ആരെയോ വിളിക്കുന്നുണ്ട്..

“ഡാ സജീവാ …. വേഗം ക്ലബ്ബിലോട്ട് വാ, അജു എന്തൊക്കെയോ കാണിക്കുന്നു…”

അതും പറഞ്ഞു ഫോൺ കട്ട്‌ ചെയ്ത് അവൻ എന്റെ അടുത്ത തന്നെ വന്നുനിന്നു.. കൂടെ കൂടെ തലയിൽ കൈവെച്ചു എന്തൊക്കെയോ കാണിക്കുന്നുണ്ട്….

എന്റെ ചെവിക്കുള്ളിൽ വണ്ട് കേറിയത് ഇവൻ എന്താ അറിയാത്തതെന്നാണ് ഞാൻ ചിന്തിച്ചത്….

45 Comments

  1. കണ്ണ് നനഞ്ഞു.
    ❤❤❤

  2. Innaane ee kadha vaayichath. Vaayich kanne niranja valare churukkam kadhakalil onnaayi ithum

    ♥️bro

    1. നല്ല വാക്കിന് ഒത്തിരി നന്ദി സഹോ… ❤

  3. Ennale ee themil oru film kandirunnu turkish so pettenn connect aayi? athil avante kayyil kidannanu avalu marikkunne just 27 yrs avark avarde destiny ethipidikaan pattiyum ella???? so sad….

    1. ഞാൻ കണ്ടിട്ടില്ല ബ്രോ.. ഒരു sad അവസാനമുള്ളത് എഴുത്തണമെന്നുള്ളത് കിനാവ് പോലെ കഴിഞ്ഞപ്പോൾ ഉള്ള ആഗ്രഹമാണ്.. ഇത്രേം കാലം പിടിച്ചു എഴുതാൻ..

  4. Evan pande enganaanu aale oronnokke ormippich tension aakki??✌

    1. ഹിഹി.. എന്നെകൊണ്ട് ഇത്രെയൊക്കെ പറ്റുള്ളൂ..

  5. Machanee.. Adipoli.. Othiri istappettu❤❤❤❤

    1. താങ്ക്സ് ബ്രോ…

  6. കൈലാസനാഥൻ

    തീഷ്ണമായ പ്രണയം നന്നായി വരച്ചു കാട്ടി ഇഷ്ടമായി വളരെയേറെ.

    1. ഒത്തിരി ഒത്തിരി നന്ദി കൈലാസനാഥൻ ❤

  7. Fire blade,

    അവരുടെ പ്രണയം നന്നായിരുന്നു. എവിടെ പോയാലും തന്നെയും കൊണ്ടല്ലാതെ എങ്ങും പോകാത്ത പ്രണയിനി, അവസാനം തിരിച്ച് വരവ് ഇല്ലാത്ത ആ യാത്രയില്‍ ഒറ്റക്ക് തന്നെ കൂട്ടാതെ പോയി എന്ന അവന്റെ വേദന….. എന്റെ ഉള്ളിലും ഒരു നോവിനെ സൃഷ്ടിച്ചു.

    പിന്നേ അവന് അവളില്ലാതെ ജീവിക്കാൻ കഴിയില്ല എന്ന അവസ്ഥ ആയിരുന്നെങ്കില്‍ പോലും ആ ആത്മഹത്യ എനിക്കിവിടെ ഇഷ്ടമായില്ല. അവളുടെ ആത്മാവ് അവന്റെ ആത്മാവിനെ രണ്ട് കൈയും നീട്ടി സ്വീകരിക്കും എന്നതിൽ തര്‍ക്കമില്ല… പക്ഷേ ആത്മഹത്യ ചെയ്ത അവന്റെ രണ്ട് കണ്ണിനെയും കുത്തിപൊട്ടിച്ച ശേഷം അവനെ സ്വീകരിക്കട്ടെ? (എന്റെ മാത്രമായ ആഗ്രഹം ആണ്)

    എന്തായലും കഥ ഇഷ്ടമായി bro.
    സ്നേഹത്തോടെ ❤️♥️❤️

    1. സിറിൽ ബ്രോ..

      നീ എന്നെക്കാളും സാഡിസ്റ് ആണല്ലോ…??

      പിന്നെ പ്രണയിനിക്ക് വേണ്ടി മരിക്കുന്നത് അത്ര മോശമാണോ..? നമ്മൾ ജീവനെപ്പോലെ സ്നേഹിച്ചവൾ കൂടെ ഇല്ലാതാകുന്നത് വല്ലാത്ത വേദന തന്നെ അല്ലേ.. അതേ എന്നാണ് എന്റെ ഒരു ഇത്..

      ഒരു തേപ്പുകാരിക്ക് വേണ്ടിയല്ല, ഇതുപോലെ ജീവനുതുല്യം സ്നേഹിച്ചവർ മരണത്തിലൊക്കെ വേർപ്പിരിയേണ്ടി വരുമ്പോൾ… അതൊന്നു imagine ചെയ്ത് എഴുതിയതാണ്

  8. ഹേയ്.,.മാൻ..
    സംഭവം നൈസ് ആയി.,.,.
    വളരെ ചുരുങ്ങിയ വാക്കുകളിൽ….
    ലളിതമായി അവരുടെ പ്രണയം പറഞ്ഞു…..
    കഥ വളരെയധികം ഇഷ്ടപ്പെട്ടു,..,.
    സ്നേഹത്തോടെ…,
    തമ്പുരാൻ..,,
    ??

    1. തമ്പുരാനെ…

      പ്രവാസി മ്യാമൻ ചെയ്തപോലെ ഒന്നു ട്രൈ ചെയ്തതാണ്…ഈ കുറഞ്ഞ വാക്കിൽ ഉദേശിച്ചത് convey ചെയ്യൽ ഒരു ടാസ്ക് ആണെന്ന് മനസിലായി… എന്നാലും ഒരു തുടർക്കഥ എഴുതുമ്പോ അത് ആദ്യത്തെ ഫീലിൽ അവസാനം വരെ കൊണ്ടുപോകുന്നതിനേക്കാൾ എളുപ്പമാണ് ഇത് എന്നും തോന്നുന്നു

  9. ചേട്ടായി ?

    എന്താ പറയുക… ഗംഭീരമായിട്ടുണ്ട്… നല്ല ഫീലോടെ വായിച്ചു തീർത്തു… കുറഞ്ഞ വാക്കുകളിൽ കുറച്ച് കഥാപാത്രങ്ങളെ നന്നായി തന്നെ അവതരിപ്പിച്ചു…. ❤️????

    1. താങ്ക്സ് ഡാ… ഒരു ശ്രമമായിരുന്നു, വിജയിച്ചെങ്കിൽ ഭാഗ്യമായി

  10. ??????

  11. തുടക്കം വായ്ച്ചപ്പോ ബാക്കി വായ്ക്കണോ എന്നൊന്ന് സംശയിച്ചു. വായ്ക്കാം എന്ന് വാക്ക് തന്നത് പാലിക്കണമല്ലോ.

    6 പേജിൽ ഉൾകൊള്ളിച്ച ആശയം, പറയാതെ തന്നെ പലതും പറഞ്ഞുകഴിഞ്ഞു.
    ആത്മഹത്യ ഒന്നിനും ഒരുപരിഹാരമല്ല എന്ന് നാഴികക്ക് നാല്പത്തുവട്ടം പലരും പറഞ്ഞിട്ടും എന്നും എത്രയെത്ര ആത്മഹത്യാ വാർത്തകൾ നമുക്ക് മുന്നിലെത്തുന്നു.

    പറയാൻ വാക്കുകൾ ഇല്ല. 6 പേജുകൾ നൽകിയ ഫീൽ??.

    വാക്കുകൾ കിട്ടുന്നില്ല എങ്ങനെ ഇതിന് അഭിപ്രായമെഴുതും എന്ന്. അത്ര മനോഹരം. ❤

    1. പുതിയ പേരൊക്കെ പൊളിച്ചു സഹോ.. പിന്നെ കമന്റും…

      സ്നേഹിച്ചു എന്നതിന്റെ പേരിൽ ആത്മഹത്യാ ചെയ്യുന്നത് ഒരു മണ്ടത്തരമായി എനിക്ക് തോന്നിയിട്ടില്ല, അവരുടെ നഷ്ടബോധം അവർക്കല്ലേ അറിയൂ… പക്ഷെ ഈയിടെ കാണുന്ന ഒരു പ്രത്യേക രോഗമുണ്ടല്ലോ പ്രണയം ബ്രേക്ക്‌ ആവുമ്പോൾ ആ കൊച്ചിനെ കൊള്ളുന്ന ഏർപ്പാട്.. അതാണ് മാറേണ്ടത്..

  12. nannayttund bro page kuravanennathu ozhichal bakki ellam kollatto enthoru feel aanu saho super avasanam suspensil kond nirthi aakamshayode kathirikkunnu saho adutha partinay
    with love

    1. ഇതിനു വേറൊരു പാർട്ട്‌ ഇല്ല സഹോ.. ഇത് ഇവിടെ അവസാനിക്കുന്നു.. ??

  13. Welcome back bro

  14. Superb…

    1. ഒത്തിരി നന്ദി

  15. ❦︎❀ചെമ്പരത്തി ❀❦︎

    നിന്റെ ഒരു കുഞ്ഞു മൗനത്തിൽ പോലും എന്റെ ഹൃദയം വേദനിച്ചെങ്കിൽ നിന്റെ വേർപാട് എനിക്കെന്റെ മരണം തന്നെ ആയിരുന്നു… നിന്റെ ഓർമകളുറങ്ങുന്ന മണ്ണിന്റെ മണമേറ്റ്,നിന്റെ കാൽപാദങ്ങളിൽ ചുംബിച്ചു നിന്നോടൊത്തു ഞാനും വരും അനന്ത വിഹായസ്സിലേക്ക്….

    സങ്കടപ്പെടുത്തി…… എന്നാലും ഒത്തിരി ഇഷ്ടപ്പെട്ടു….. സ്നേഹപൂർവ്വം ?????

    1. ഐവാ… പൊളി, ഞാനിത്രേം കഷ്ടപ്പെട്ട് എഴുതിയത് നീ വെറും മൂന്ന് നാലു വരികൾ കൊണ്ട് വർണ്ണിച്ചു… നമിച്ചു സഹോ

    1. ❤❤???

  16. What a feel??

    1. Thanks bro

  17. ❤️❤️?

  18. ❣️❣️

  19. വിശ്വനാഥ്

    ?????????????????????

  20. മീശ മാധവൻ

    ബ്രോ ഒന്നും പറയാനില്ല , ഫീലിന്റെ അങ്ങേയെറ്റം കാണിച്ചു ഈ കഥ വായിച്ചപ്പോ .. പറയാൻ വാക്കുകൾ ഒന്നും കിട്ടാനില്ല ??

    1. അത് കേട്ടാൽ മതി… ❤

  21. Bro,
    nannaittundu.
    Feelai keto.

    1. സന്തോഷം സഹോ… ❤

    1. ❤താങ്ക്സ്

Comments are closed.