സഫലമീ യാത്ര [Fire blade] 100

വീണ്ടും തിരിഞ്ഞു മഴയിലേക്ക് നോക്കികൊണ്ട്‌ ഞാൻ തല ഇടിച്ചു… എപ്പഴോ തലയ്ക്കു പെരുപ്പ് കൂടി ഉറക്കം വന്നപ്പോൾ ഞാൻ പുറകിലേക്ക് കിടന്നു..

ഉറക്കമുണരുമ്പോൾ എനിക്ക് വല്ലാത്ത ദാഹം തോന്നി…തലയ്ക്കു ഇപ്പോഴും വല്ലാത്ത പെരുപ്പ്…കൈയിൽ സൂചിയും എന്തോ വയറും…

വണ്ടിന്റെ ശല്യം ഇപ്പോളുമുണ്ടോ….അതോ ഉറങ്ങിയപ്പോ പോയിട്ടുണ്ടാവുമോ…?? അറിയില്ല…!!

 

” അവൻ ഉണർന്നു…. ഡോക്ടറെ വിളി സിസ്റ്റർ ”

ഏതോ ചെറുപ്പക്കാരൻ ആരോടോ പറയുന്നു…

ആരൊക്കെയോ ചുറ്റിനും ഉണ്ടല്ലോ…. ആരൊക്കെയാണെന്നു മനസിലാകുന്നില്ല… എവിടെയോ കണ്ട പോലെ മാത്രമൊരു ഫീൽ…

“അജൂ…..”

ആരോ കൈയിൽ പിടിക്കുന്നു… അല്ല ആരാ ഈ അജു…?? എനിക്ക് ചിന്തയിൽ ഒന്നും വന്നില്ല…

വെള്ളമെന്നു പറയാൻ തോന്നിയെങ്കിലും ശബ്ദം വരുന്നില്ല… കുറെ ശ്രമിച്ചുനോക്കി…

” അവൻ എന്തോ പറയാൻ നോക്കുന്നുണ്ടല്ലോ …

ഡാ … പറ, എന്താ വേണ്ടത്…?? ”

അയാൾ വീണ്ടും കൈയിൽ മുറുക്കി പിടിച്ചു… എനിക്ക് ദേഷ്യം വന്നപ്പോൾ ഞാൻ കൈ ശക്തിയായി കുടഞ്ഞു…

അപ്പുറത്തെ മേശയിൽ ഇരിക്കുന്ന വെള്ളക്കുപ്പി ചൂണ്ടിക്കാണിച്ച് ഞാൻ കാര്യം നടത്തി…..

വെള്ളം കുടിച്ചു കഴിഞ്ഞപ്പോളേക്കും ആരോ വന്നു എന്റെ നെറ്റിയിൽ തലോടി… പിന്നെ കണ്ണ് രണ്ടും മലർത്തിനോക്കി… കൈയിന്റെ ഞെരമ്പിലും, ഹൃദയമിടിപ്പും എല്ലാം പരിശോധിക്കുന്നു..

” ഇത് ആ സംഭവം കേട്ടതിന്റെ ഷോക്ക് ആവും…. ഉൾക്കൊള്ളാൻ സാധിക്കാത്ത ഒന്ന് കേട്ടപ്പോൾ മനസ് ഒന്ന് കൈവിട്ടു പോയതാണ്… ആളൊന്നു നന്നായി ഉറങ്ങി റസ്റ്റ്‌ എടുക്കട്ടെ…… നിങ്ങൾ സമാധാനമായി വല്ലതും കഴിച്ചോളൂ… ”

അയാൾ ബാക്കിയുള്ളവരോട് പറഞ്ഞു… ശേഷം എന്തോ മരുന്നെടുത്തു ഇൻജെക്ഷൻ ചെയ്തു…

45 Comments

  1. കണ്ണ് നനഞ്ഞു.
    ❤❤❤

  2. Innaane ee kadha vaayichath. Vaayich kanne niranja valare churukkam kadhakalil onnaayi ithum

    ♥️bro

    1. നല്ല വാക്കിന് ഒത്തിരി നന്ദി സഹോ… ❤

  3. Ennale ee themil oru film kandirunnu turkish so pettenn connect aayi? athil avante kayyil kidannanu avalu marikkunne just 27 yrs avark avarde destiny ethipidikaan pattiyum ella???? so sad….

    1. ഞാൻ കണ്ടിട്ടില്ല ബ്രോ.. ഒരു sad അവസാനമുള്ളത് എഴുത്തണമെന്നുള്ളത് കിനാവ് പോലെ കഴിഞ്ഞപ്പോൾ ഉള്ള ആഗ്രഹമാണ്.. ഇത്രേം കാലം പിടിച്ചു എഴുതാൻ..

  4. Evan pande enganaanu aale oronnokke ormippich tension aakki??✌

    1. ഹിഹി.. എന്നെകൊണ്ട് ഇത്രെയൊക്കെ പറ്റുള്ളൂ..

  5. Machanee.. Adipoli.. Othiri istappettu❤❤❤❤

    1. താങ്ക്സ് ബ്രോ…

  6. കൈലാസനാഥൻ

    തീഷ്ണമായ പ്രണയം നന്നായി വരച്ചു കാട്ടി ഇഷ്ടമായി വളരെയേറെ.

    1. ഒത്തിരി ഒത്തിരി നന്ദി കൈലാസനാഥൻ ❤

  7. Fire blade,

    അവരുടെ പ്രണയം നന്നായിരുന്നു. എവിടെ പോയാലും തന്നെയും കൊണ്ടല്ലാതെ എങ്ങും പോകാത്ത പ്രണയിനി, അവസാനം തിരിച്ച് വരവ് ഇല്ലാത്ത ആ യാത്രയില്‍ ഒറ്റക്ക് തന്നെ കൂട്ടാതെ പോയി എന്ന അവന്റെ വേദന….. എന്റെ ഉള്ളിലും ഒരു നോവിനെ സൃഷ്ടിച്ചു.

    പിന്നേ അവന് അവളില്ലാതെ ജീവിക്കാൻ കഴിയില്ല എന്ന അവസ്ഥ ആയിരുന്നെങ്കില്‍ പോലും ആ ആത്മഹത്യ എനിക്കിവിടെ ഇഷ്ടമായില്ല. അവളുടെ ആത്മാവ് അവന്റെ ആത്മാവിനെ രണ്ട് കൈയും നീട്ടി സ്വീകരിക്കും എന്നതിൽ തര്‍ക്കമില്ല… പക്ഷേ ആത്മഹത്യ ചെയ്ത അവന്റെ രണ്ട് കണ്ണിനെയും കുത്തിപൊട്ടിച്ച ശേഷം അവനെ സ്വീകരിക്കട്ടെ? (എന്റെ മാത്രമായ ആഗ്രഹം ആണ്)

    എന്തായലും കഥ ഇഷ്ടമായി bro.
    സ്നേഹത്തോടെ ❤️♥️❤️

    1. സിറിൽ ബ്രോ..

      നീ എന്നെക്കാളും സാഡിസ്റ് ആണല്ലോ…??

      പിന്നെ പ്രണയിനിക്ക് വേണ്ടി മരിക്കുന്നത് അത്ര മോശമാണോ..? നമ്മൾ ജീവനെപ്പോലെ സ്നേഹിച്ചവൾ കൂടെ ഇല്ലാതാകുന്നത് വല്ലാത്ത വേദന തന്നെ അല്ലേ.. അതേ എന്നാണ് എന്റെ ഒരു ഇത്..

      ഒരു തേപ്പുകാരിക്ക് വേണ്ടിയല്ല, ഇതുപോലെ ജീവനുതുല്യം സ്നേഹിച്ചവർ മരണത്തിലൊക്കെ വേർപ്പിരിയേണ്ടി വരുമ്പോൾ… അതൊന്നു imagine ചെയ്ത് എഴുതിയതാണ്

  8. ഹേയ്.,.മാൻ..
    സംഭവം നൈസ് ആയി.,.,.
    വളരെ ചുരുങ്ങിയ വാക്കുകളിൽ….
    ലളിതമായി അവരുടെ പ്രണയം പറഞ്ഞു…..
    കഥ വളരെയധികം ഇഷ്ടപ്പെട്ടു,..,.
    സ്നേഹത്തോടെ…,
    തമ്പുരാൻ..,,
    ??

    1. തമ്പുരാനെ…

      പ്രവാസി മ്യാമൻ ചെയ്തപോലെ ഒന്നു ട്രൈ ചെയ്തതാണ്…ഈ കുറഞ്ഞ വാക്കിൽ ഉദേശിച്ചത് convey ചെയ്യൽ ഒരു ടാസ്ക് ആണെന്ന് മനസിലായി… എന്നാലും ഒരു തുടർക്കഥ എഴുതുമ്പോ അത് ആദ്യത്തെ ഫീലിൽ അവസാനം വരെ കൊണ്ടുപോകുന്നതിനേക്കാൾ എളുപ്പമാണ് ഇത് എന്നും തോന്നുന്നു

  9. ചേട്ടായി ?

    എന്താ പറയുക… ഗംഭീരമായിട്ടുണ്ട്… നല്ല ഫീലോടെ വായിച്ചു തീർത്തു… കുറഞ്ഞ വാക്കുകളിൽ കുറച്ച് കഥാപാത്രങ്ങളെ നന്നായി തന്നെ അവതരിപ്പിച്ചു…. ❤️????

    1. താങ്ക്സ് ഡാ… ഒരു ശ്രമമായിരുന്നു, വിജയിച്ചെങ്കിൽ ഭാഗ്യമായി

  10. ??????

  11. തുടക്കം വായ്ച്ചപ്പോ ബാക്കി വായ്ക്കണോ എന്നൊന്ന് സംശയിച്ചു. വായ്ക്കാം എന്ന് വാക്ക് തന്നത് പാലിക്കണമല്ലോ.

    6 പേജിൽ ഉൾകൊള്ളിച്ച ആശയം, പറയാതെ തന്നെ പലതും പറഞ്ഞുകഴിഞ്ഞു.
    ആത്മഹത്യ ഒന്നിനും ഒരുപരിഹാരമല്ല എന്ന് നാഴികക്ക് നാല്പത്തുവട്ടം പലരും പറഞ്ഞിട്ടും എന്നും എത്രയെത്ര ആത്മഹത്യാ വാർത്തകൾ നമുക്ക് മുന്നിലെത്തുന്നു.

    പറയാൻ വാക്കുകൾ ഇല്ല. 6 പേജുകൾ നൽകിയ ഫീൽ??.

    വാക്കുകൾ കിട്ടുന്നില്ല എങ്ങനെ ഇതിന് അഭിപ്രായമെഴുതും എന്ന്. അത്ര മനോഹരം. ❤

    1. പുതിയ പേരൊക്കെ പൊളിച്ചു സഹോ.. പിന്നെ കമന്റും…

      സ്നേഹിച്ചു എന്നതിന്റെ പേരിൽ ആത്മഹത്യാ ചെയ്യുന്നത് ഒരു മണ്ടത്തരമായി എനിക്ക് തോന്നിയിട്ടില്ല, അവരുടെ നഷ്ടബോധം അവർക്കല്ലേ അറിയൂ… പക്ഷെ ഈയിടെ കാണുന്ന ഒരു പ്രത്യേക രോഗമുണ്ടല്ലോ പ്രണയം ബ്രേക്ക്‌ ആവുമ്പോൾ ആ കൊച്ചിനെ കൊള്ളുന്ന ഏർപ്പാട്.. അതാണ് മാറേണ്ടത്..

  12. nannayttund bro page kuravanennathu ozhichal bakki ellam kollatto enthoru feel aanu saho super avasanam suspensil kond nirthi aakamshayode kathirikkunnu saho adutha partinay
    with love

    1. ഇതിനു വേറൊരു പാർട്ട്‌ ഇല്ല സഹോ.. ഇത് ഇവിടെ അവസാനിക്കുന്നു.. ??

  13. Welcome back bro

  14. Superb…

    1. ഒത്തിരി നന്ദി

  15. ❦︎❀ചെമ്പരത്തി ❀❦︎

    നിന്റെ ഒരു കുഞ്ഞു മൗനത്തിൽ പോലും എന്റെ ഹൃദയം വേദനിച്ചെങ്കിൽ നിന്റെ വേർപാട് എനിക്കെന്റെ മരണം തന്നെ ആയിരുന്നു… നിന്റെ ഓർമകളുറങ്ങുന്ന മണ്ണിന്റെ മണമേറ്റ്,നിന്റെ കാൽപാദങ്ങളിൽ ചുംബിച്ചു നിന്നോടൊത്തു ഞാനും വരും അനന്ത വിഹായസ്സിലേക്ക്….

    സങ്കടപ്പെടുത്തി…… എന്നാലും ഒത്തിരി ഇഷ്ടപ്പെട്ടു….. സ്നേഹപൂർവ്വം ?????

    1. ഐവാ… പൊളി, ഞാനിത്രേം കഷ്ടപ്പെട്ട് എഴുതിയത് നീ വെറും മൂന്ന് നാലു വരികൾ കൊണ്ട് വർണ്ണിച്ചു… നമിച്ചു സഹോ

    1. ❤❤???

  16. What a feel??

    1. Thanks bro

  17. ❤️❤️?

  18. ❣️❣️

  19. വിശ്വനാഥ്

    ?????????????????????

  20. മീശ മാധവൻ

    ബ്രോ ഒന്നും പറയാനില്ല , ഫീലിന്റെ അങ്ങേയെറ്റം കാണിച്ചു ഈ കഥ വായിച്ചപ്പോ .. പറയാൻ വാക്കുകൾ ഒന്നും കിട്ടാനില്ല ??

    1. അത് കേട്ടാൽ മതി… ❤

  21. Bro,
    nannaittundu.
    Feelai keto.

    1. സന്തോഷം സഹോ… ❤

    1. ❤താങ്ക്സ്

Comments are closed.