Search Results for – "Rakthachilambu"

രക്ത ചിലമ്പ് – 3 30

Rakthachilambu Part 3 by Dhileesh Edathara Previous Parts ഒരു നൂറ്റാണ്ടിനിപ്പുറം പുത്തൂര്‍ ഗ്രാമം ആകെ മാറിയിരിക്കുന്നു.നാനാ ജാതി മതസ്ഥര്‍ വളരെയധികം സ്നേഹത്തോടെ കഴിയുന്ന ഈ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് പുത്തൂര്‍ ഭഗവതി ക്ഷേത്രം ആണ് സ്ഥിതി ചെയ്യുന്നത്.പണ്ട് ഈ ക്ഷേത്രം തെക്കുംപാട്ടെ തറവാട് വകയായിരുന്നു എന്ന് പഴയ ആളുകള്‍ പറഞ്ഞ അറിവേ ഇന്നത്തെ തലമുറക്ക് അറിയുകയുള്ളൂ…. ഇന്ന് എട്ടു ദേശങ്ങളുടെ തട്ടകത്തമ്മയാണ് അവിടെ കുടികൊള്ളുന്ന ഭഗവതി……ക്ഷേത്ര മതില്‍ കെട്ടിനു പുറത്തായി ഒരു പഴയ തറയും […]

രക്ത ചിലമ്പ് – 2 33

Rakthachilambu Part 2 by Dhileesh Edathara Previous Parts കൂരിരുട്ടില്‍ അടച്ചിട്ട തേങ്ങാ പുരയില്‍ ആയിരുന്നു കാളിയെ ബന്ധിച്ചു വെച്ചിരിക്കുനത്. ചുറ്റും ചിരട്ടയും,ചകിരിയും നിറഞ്ഞു കിടക്കുന്നുണ്ട്.വായ് മൂടികെട്ടിയാ കാരണം ഒന്നു നിലവിളിക്കാന്‍ പോലും സാധിക്കുന്നില്ല. കഞ്ഞി കുടിച്ചു പാത്രം കഴുകാനായി പുറത്ത് വാഴതടത്തിന്നരികെ ഇരിക്കുമ്പോഴാണ് പിന്നില്‍ നിന്നും രണ്ടു കൈകള്‍ കഴുത്തിലൂടെ ചുറ്റുകയും,വായ് പൊത്തുകയും ചെയ്തത്.ശക്തിയായി ഒന്നു കുതറും മുന്പേ വേറൊരാള്‍ കാലുകള്‍ കൂട്ടിപിടിച്ചു കൊണ്ടു പൊക്കി കാളവണ്ടിയില്‍ കയറ്റുകയായിരുന്നു….. ഒന്നു നിലവിളിക്കാന്‍ പോലും കഴിയാതെ […]

രക്ത ചിലമ്പ് – 1 37

Rakthachilambu Part 1 by Dhileesh Edathara …….ഏകദേശം നൂറു വര്ഷ്ങ്ങള്ക്കു മുന്പുള്ള കൊച്ചി രാജ്യത്തിലെ പുത്തൂര്‍ ഗ്രാമം……….ജാതിയില്‍ മുന്നിലുള്ള ബ്രാഹ്മണര്‍ ആ കൊച്ചു ഗ്രാമത്തില്‍ ഉണ്ടായിരുന്നില്ല പകരം ക്ഷത്രിയരായ നായന്മാര്‍ ആണ് അധിപന്‍മാരായി വാണിരുന്നത്‌. അവിടത്തെ പേരുകേട്ട നായര്‍ തറവാട് ആണ് തെക്കുംപാട്ട് തറവാട്. പാരമ്പര്യമായി ഒരുപാട് സ്വത്തുള്ള തറവാട് .പത്ത് ആണ്ട് വിളവു ഇറക്കിയില്ലെങ്കിലും കുടുംബക്കാര്ക്ക് ‌ ഇരുന്നു തിന്നാനുള്ള വക തറവാട്ടിലുണ്ടെന്നു കാരണവന്മാര്‍ പൊങ്ങച്ചം പറയാറുണ്ട്. ഗ്രാമത്തിലെ കിരീടം വെക്കാത്ത രാജാവിനെ പോലെയാണ് […]