രാക്ഷസൻ 11 [FÜHRER] 429

നീ എന്റെ മോനു നേരെ കൈയ് ഉയര്‍ത്തി അല്ലേ. നനിക്കു ശെല്‍വത്തെ അറിയില്ല.

എനിക്കു നേരെ വിരില്‍ ചൂണ്ടിയ ഒരുത്തനും ഇന്ന് ഈ ഭൂമിയില്‍ ജീവിച്ചിരിപ്പില്ല. കൊന്നും കൊല്ലിച്ചുമാണു ഞാന്‍ ഇന്നീ കാണുന്ന പദവിയില്‍ എത്തിയത്. ആ എന്റെ മകനെ നീ
തല്ലിചതച്ചു. എന്റെ ചെറുക്കന്‍ ഇപ്പോള്‍ ഐ.സി.യുവില്‍ കിടക്കുവാ.

അവനെ ആ പരുവം ആക്കിയ നിന്റെ മരണം അതെത്ര ക്രൂരമായിരിക്കുമെന്നു നീ അറിയാന്‍ പോകുന്നതേയുള്ളൂ. ശെല്‍വരാജ് അവനെ തള്ളിയിട്ടുകൊണ്ടു പറഞ്ഞു.

അയാള്‍ പറഞ്ഞതു കേട്ടു അലോക് അത്ഭുതത്തോടെ അയാളെ നോക്കിയിരുന്നു.

പിന്നീട് കുടിക്കാന്‍ വെള്ളം വേണമെന്ന് അയാളോടു കൈയ്‌കൊണ്ടു കാണിച്ചു.

നിന്റെ അവസാനത്തെ ആഗ്രഹമല്ലേ.. വെള്ളം കുടിച്ചിട്ടു ചാകൂ.

ലക്ഷ്മി അയാള്‍ക്കു നേരെ ഒരു കുപ്പി വെള്ളം നീട്ടി. അതു കൈയില്‍ വാങ്ങിയ ശെല്‍വരാജ് കുപ്പിയുടെ അടപ്പു തുറന്നു..അലോകിന്റെ മുഖത്തേയ്ക്കു വെള്ളമൊഴിച്ചു..

നിലത്തു നിന്നു നക്കിക്കുടിക്കെടാ നായേ..അയാള്‍ ആക്രോശിച്ചു.

വെള്ളം വീണു തുടങ്ങിയപ്പോഴേക്കും അലോകിന്റെ മുഖത്തുള്ള രക്തം മുഴുവന്‍ ഒലിച്ചുപോയിരുന്നു.

രക്തം ഒലിച്ചു മാറിയ അലോകിന്റെ മുഖം കണ്ട ശെല്‍വരാജിനു തന്റെ സര്‍വ നാടീ ഞരമ്പുകളും തളര്‍ന്നു തുടങ്ങിയെന്നു തോന്നി.

അയാളുടെ കൈയ്യിലിരുന്ന കുപ്പി നിലത്തേക്കു വീണു.. അലോക് കുപ്പിയിലുണ്ടായിരുന്ന വെള്ളമെടുത്തു കുടിച്ച ശേഷം ബാക്കിയുള്ള വെള്ളമുപയോഗിച്ചു മുഖം കഴുകി പതുക്കെ എഴുനേറ്റു. അതുകണ്ടു ശെല്‍വരാജ് പിന്നിലേക്കു പേടിച്ചു മാറി..

അലോകിന്റെ പ്രവര്‍ത്തിയില്‍ ദേഷ്യംവന്ന ലക്ഷ്മി അവനു നേരെ പാഞ്ഞടുത്തതും ശെല്‍വരാജ് അവളെ തടഞ്ഞു.

എന്താണു സംഭവിക്കുന്നതെന്നു മനസിലാകാതെ അവള്‍ അയാളെ നോക്കി.

55 Comments

  1. ❤️❤️❤️❤️❤️

  2. ഇത് എൻ്റെ first comment ആണ് അടിപൊളി… ഞാൻ 6 മാസം ആയി ഇവിടെ വായിക്കുന്നു..ഇതുപോലെ exitement തന്ന വേറെ കഥ കുറവാണ്…keep going..

  3. അടുത്ത പാർട്ട് എപ്പോഴാണ് ബ്രോ

    1. Submit cheythittund bro. Eannu varum eannu ariyilla. ?

Comments are closed.