രാക്ഷസൻ 11 [FÜHRER] 429

അതൊടെ അവനോടൊപ്പമുണ്ടായിരുന്നവര്‍ മുത്തിനും ഭദ്രയ്ക്കും പിന്നാലെ ഓടി. അല്‍പ ദൂരം മുന്നോട്ടോടിയ മുത്ത് പെട്ടന്ന് ഓട്ടം നിര്‍ത്തി.. ഭദ്രയും ഇതെന്താ സംഭവമെന്ന് അറിയാതെ പകച്ചു നിന്നു..

വാടീ ഇനിയും നിന്നാല്‍ ശരിയാകില്ല.. ഭദ്ര മുത്തിന്റെ കൈയ്യില്‍ പിടിച്ചു വലിച്ചെങ്കിലും അവള്‍ അനങ്ങിയില്ല..

മുത്തും ഭദ്രയും ഓട്ടം നിര്‍ത്തിയതു കണ്ടു പിന്നലെ ഓടിയെത്തിയവും ഓട്ടം നിര്‍ത്തി. അവര്‍ക്കും കാര്യമൊന്നും മനസിലായില്ല..

തങ്ങളെ നോക്കി ചിരിക്കുന്ന മുത്തിനെ കണ്ടതും സംഘത്തലവനു കലികയറി.

പിടിച്ചോണ്ടു വാടാ അവളെ… അയാള്‍ അലറിവിളിച്ചു. കൂട്ടത്തില്‍ ഒരുവന്‍ മുന്നോട്ടു വന്നതും മുത്ത് തന്റെ വലതു കൈയ് ഉയര്‍ത്തി അവനെ തടഞ്ഞു.

പിന്നീടു മുന്‍പ് അലോക് പറഞ്ഞു തന്നതു പോലെ തന്റെ രണ്ടു വിരലുകള്‍ മടക്കി തോക്കു പോലെ അവനു നേരെ ചൂണ്ടി… അതു കണ്ട അവര്‍ പൊട്ടിച്ചിരിച്ചു പോയി..

തന്റെ നേര്‍ക്കു വീണ്ടും മുന്നോട്ടു നടന്നവനെ നോക്കി അവള്‍ വെടിവെക്കുന്നതായി ആക്ഷന്‍ കാണിച്ചു.

പിന്നീട് അവിടെ നടന്നതു കണ്ട മറ്റുള്ളര്‍ പേടിച്ചു വിറച്ചു.

അല്‍പം മുമ്പ് എന്താണു നടന്നതെന്നു വിശ്വസിക്കാനാവാതെ അവര്‍ കണ്ണുതിരുമി വീണ്ടും നോക്കി..

വെടിയേറ്റു തല ചിതറി താഴെ കിടക്കുന്ന കൂട്ടാളിയെ കണ്ടു അവര്‍ ചുറ്റും നോക്കി.

പക്ഷേ ആരെയും കാണാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അതോടെ അവരില്‍ ഭയം ഇരട്ടിച്ചു.

എന്തിനു മുത്തും ഭദ്രയുംപോലും നടന്നതു വിശ്വസിക്കാവാത്ത അവസ്ഥയിലായിരുന്നു. മുത്ത് പതിയെ അവരുടെ നേതാവിന്റെ നേരെ വിരല്‍ ചൂണ്ടി.

അതു കണ്ട അയള്‍ ഭയം കൊണ്ടു വിറച്ചു..

വേണ്ട പെങ്ങളേ.. ഞാന്‍ പൊയക്കോളാം എന്നെ ഒന്നും ചെയ്യരുത്.. അയള്‍ കരഞ്ഞുകൊണ്ടു പറഞ്ഞു.. പക്ഷേ വീണ്ടും അയാളെ തുരാന്‍ അനുവധിക്കാതെ അയാളും വെടിയേറ്റു വീണു.

55 Comments

  1. ❤️❤️❤️❤️❤️

  2. ഇത് എൻ്റെ first comment ആണ് അടിപൊളി… ഞാൻ 6 മാസം ആയി ഇവിടെ വായിക്കുന്നു..ഇതുപോലെ exitement തന്ന വേറെ കഥ കുറവാണ്…keep going..

  3. അടുത്ത പാർട്ട് എപ്പോഴാണ് ബ്രോ

    1. Submit cheythittund bro. Eannu varum eannu ariyilla. ?

Comments are closed.