രാക്ഷസൻ 11 [FÜHRER] 429

സത്യം സാറേ. ഞാന്‍ പറയുന്നതു തെറ്റാണെങ്കില്‍ സാറെനിക്കു പൈസയൊന്നും തരണ്ട.

പൈസ കൊടുക്കേണ്ടന്നു കേട്ടപ്പോളേക്കും നമ്പൂരിച്ചന്റെ മുഖം വിടര്‍ന്നു.

ഇരുവരും പരസ്പരം ഗ്ലാസുകള്‍ കാതോടു ചേര്‍ത്തു.

അവന്‍ ഒരു കോമാളിയുടെ ഭാവപകര്‍ച്ചയോടെ ഓരോകാര്യങ്ങള്‍ തലയാട്ടി കേള്‍ക്കുന്നതു പോലെ ഭാവിച്ചു.

വീട്ടില്‍ നിന്നു ഏറെ ദൂരം താണ്ടിയാണ് ഇവിടെ എത്തിയത് അല്ലേ. അവന്‍ അയാളെ നേക്കി ചോദിച്ചു.

അതിപ്പോ എന്റെ ഭാഷ വെച്ചു പറഞ്ഞതാവും. നമ്പൂരിച്ചന്‍ പുച്ഛത്തോടെ അവനോടു പറഞ്ഞു.

എങ്കി ശരി.. അവന്‍ വീണ്ടും ഗ്ലാസ് ചെവിയോടു ചേര്‍ത്തുവെച്ച ശേഷം നമ്പൂരിച്ചനെ നോക്കി.

പ്രായമായെങ്കിലും പെൺവിഷയത്തില്‍ തല്‍പരനാണല്ലേ. അതും കിളിന്തു പെമ്പിള്ളാരെയാണു താല്‍പര്യം.

അവന്‍ പറഞ്ഞതുകേട്ടു നമ്പൂരിച്ചന്‍ ഇളിഭ്യനായി അവനെയൊന്നു നോക്കി ചിരിച്ചു.

അപ്പോളാണയാള്‍ കണ്ണും തള്ളി നില്‍ക്കുന്ന അയ്യപ്പനെ കാണുന്നത്.

അയാളുടെ നോട്ടം കണ്ടിട്ട് അയ്യപ്പനു ചിരിപൊട്ടി.

ആശാനാളു കൊള്ളാല്ലോ.. അപ്പോ ഈ വായിനോട്ടം മാത്രം അല്ലല്ലേ… അയ്യപ്പന്റെ ചോദ്യം കേട്ട് അയാളും ചിരിച്ചു.

എനിക്കും ഇല്ലേടാ വികാരങ്ങള്‍.

മ്മും നടക്കട്ടേ.. നടക്കട്ടേ.. അയ്യപ്പന്‍ നമ്പൂരിച്ചനോട് അത്രയും പറഞ്ഞശേഷം മായാജാലക്കാരനെ നോക്കി.

നീ ബാക്കി പറയെടാ.. ഇങ്ങേരുടെ ഉള്ളിലെന്താണെന്നു ഞാന്‍ കൂടെ അറിയട്ടേ..

അവന്‍ വീണ്ടും ഗ്ലാസ് ചെവിയോട് ചേര്‍ത്തു.. സുഹൃത്തുക്കള്‍ക്ക് ആപത്തു വരുമോയെന്ന ആശങ്ക.അതാണു മൈലുകള്‍ താണ്ടി സാറിനെ ഇവിടെ എത്തിച്ചത്. അല്ലേ.. അവന്‍ വീണ്ടും ചോദിച്ചു.

അയാള്‍ അത്ഭുതം നിറഞ്ഞ മിഴികളോടെ അതേയെന്നു തലയാട്ടി.

55 Comments

  1. ❤️❤️❤️❤️❤️

  2. ഇത് എൻ്റെ first comment ആണ് അടിപൊളി… ഞാൻ 6 മാസം ആയി ഇവിടെ വായിക്കുന്നു..ഇതുപോലെ exitement തന്ന വേറെ കഥ കുറവാണ്…keep going..

  3. അടുത്ത പാർട്ട് എപ്പോഴാണ് ബ്രോ

    1. Submit cheythittund bro. Eannu varum eannu ariyilla. ?

Comments are closed.