രാക്ഷസൻ 11 [FÜHRER] 429

അപ്പോഴേക്കും അയാള്‍ സഹായികളോടൊപ്പം അങ്ങോട്ടേയ്‌ക്കെത്തി. ഭദ്രയുടെ മുടിക്കുത്തിനു പിടിച്ചവനെ ചവിട്ടി താഴെയിട്ടു അവന്റെ നെഞ്ചില്‍ ആഞ്ഞു ചവിട്ടി.. ഇവളെ വേദനിപ്പിക്കാന്‍ നിനക്ക് എങ്ങനെ മനസു വന്നെടാ..അയാള്‍ അതും പറഞ്ഞ് അവനെ വീണ്ടും ചവിട്ടി..

അയാളുടെ പ്രവര്‍ത്തി കണ്ട്

അല്‍പം ആശ്വാസം തോന്നിയ ഭദ്ര നന്ദിയോടെ അയാളെ നോക്കി..

മോളു പേടിച്ചു പോയോ.. ഇതുപോലുള്ള സൗന്ദര്യത്തെ ആരാധിക്കുകയാണു വേണ്ടത്. ഇവനെ പോലുള്ള കാട്ടാളന്‍ മാര്‍ക്ക് അത് അറിയില്ല.. അതും പറഞ്ഞ് അയാള്‍ ഭദ്രയുടെ കവിളില്‍ തലോടാന്‍ ശ്രമിച്ചു..

രക്ഷകനെന്നു കരുതിയയാള്‍ തങ്ങളുടെ ശത്രുവാണെന്നു മനസിലായപ്പോള്‍ നിയന്ത്രണം വിട്ടു ഭദ്ര അറപ്പോടെ അയാളുടെ മുഖത്തേയക്ക് ആഞ്ഞു തുപ്പി..

കണ്ടോടാ പെണ്ണായാല്‍ ഇങ്ങനെ വേണം.പൊട്ടിത്തെിറച്ചു നില്‍ക്കുന്ന പെണ്ണുങ്ങളെ കാണാന്‍ തന്നെ എന്താ ഭംഗി. മുഖത്തു പറ്റിയ തുപ്പല്‍ തുടച്ചു കൊണ്ടു പറഞ്ഞു..

അതേടാ ഞാന്‍ പെണ്ണു തന്നെയാ. നിന്നെപോലെ പെണ്ണിന്റെ മാനത്തിനു വിലപറയുന്നവന്റെ കഴുത്തറുക്കാന്‍ കഴിവുള്ളവന്റെ പെണ്ണ്.. ഭദ്ര വീണ്ടും ചീറിക്കൊണ്ട് അവനോടു പറഞ്ഞു..

കിടന്നു പെടയ്ക്കാതെടി.. എന്നിട്ട് നിക്കെരു ആപത്തുവന്നപ്പോ എവിടെ പോയി നിന്റെ ആണ്.. ഞാന്‍ ദാ ഇവിടിട്ടു നിന്നെ അങ്ങ് ആസ്വദിക്കാന്‍ പോകുവാ.. നീ ഈ പറഞ്ഞവന്‍ രക്ഷിക്കാന്‍ വരുമോയെന്നു നോക്കട്ടെ..

ഈ സമയം മുത്ത് പരിഭ്രമിച്ചു ഭദ്രയുടെ സമീപത്തു നില്‍ക്കുകയായിരുന്നു.. അയാളുടെ വാക്കുള്‍ അവളില്‍ ഒരു നടുക്കം സൃഷ്ടിച്ചു. ഭദ്രയെപ്പിടിക്കാന്‍ അയാള്‍ മുന്നോട്ടു വന്നതും അപ്രതീക്ഷിതാമയി മുത്ത് അവന്റെ അടിവയറ്റിനിട്ടു തൊഴിച്ച ശേഷം ഭദ്രയുടെ കൈയ്യും പിടിച്ച് ഓടന്‍ തുടങ്ങി.

പിടിക്കെടാ അവളെ ഈ സമയം മുത്തിന്റെ തൊഴിയേറ്റു നിലത്തേക്കിരുന്ന പോയവന്‍ ആക്രോശിച്ചു.

55 Comments

  1. ❤️❤️❤️❤️❤️

  2. ഇത് എൻ്റെ first comment ആണ് അടിപൊളി… ഞാൻ 6 മാസം ആയി ഇവിടെ വായിക്കുന്നു..ഇതുപോലെ exitement തന്ന വേറെ കഥ കുറവാണ്…keep going..

  3. അടുത്ത പാർട്ട് എപ്പോഴാണ് ബ്രോ

    1. Submit cheythittund bro. Eannu varum eannu ariyilla. ?

Comments are closed.