രാക്ഷസൻ 11 [FÜHRER] 429

ഭയന്നിരിക്കുകയയിരുന്നു.. ഭദ്ര വാഹനം നിര്‍ത്തുന്നതിനു മുന്നേ തന്നെ അതില്‍ ഒരാള്‍ ലൈറ്റര്‍ കത്തിച്ചു കാറിനു മേലേക്കു എറിഞ്ഞുതും കാറിനു മുകളില്‍ തീ ആളി പടര്‍ന്നു.. എന്തു ചെയ്യണമെന്ന് അറിയാതെ മുത്ത് കരഞ്ഞു പോയി.

എന്നാല്‍, ഭദ്രയാകട്ടെ മനസാന്നിധ്യം വീണ്ടെടുത്തു കാര്‍ വെട്ടിച്ചു നിര്‍ത്തി. പെട്ടന്നുള്ള നീക്കത്തില്‍ ഇരു ബൈക്കുകളും കാറിലിടിച്ചു മറഞ്ഞു..

കാറിന്റെ ഉള്ളിലേക്കു തീ പടരാന്‍ തുടങ്ങിയതോടെ ഇരുവരും ചാടി വെളിയിലിറങ്ങി… കാറിടിച്ചു താഴെ വീണു കിടന്നവര്‍ ആ സമയം അവര്‍ക്കു നേരെ എത്തിയിരുന്നു. എന്തു ചെയണമെന്ന് അറിയാതെ ഇരുവരും പരസ്പരം നോക്കി. മൊബൈല്‍ ഫോണും കാറിനുള്ളിലായതിനാല്‍ ആരെയും സഹായത്തിനു വിളിക്കാന്‍ പോലും ഇരു വര്‍ക്കും കഴിഞ്ഞില്ല. അപ്പോഴേക്കും ബൈക്കിലെത്തിയവരില്‍ ഒരാള്‍ ഭദ്രയുടെ കൈയ്യില്‍ കയറി പിടിച്ചു..

ദേ നോക്കടാ ഇവളുടെ ഒരു മൊഞ്ച്… നല്ല റോസ് നിറത്തിലുള്ള വരിക്കച്ചക്കച്ചുള പോലെ.

ഐ ലൈക്ക് യു ബേബി.. നീ എന്റെ കൂടെ പോര് നിനെ ഞാന്‍ പൊറുപ്പിച്ചോളാം.

അത്രയും പറഞ്ഞു തീര്‍ന്നതും അവന്റെ കൈയ്തിട്ട മാറ്റി അവന്റെ കരണം നോക്കി ഭദ്ര ആഞ്ഞടിച്ചു.

എന്തു പറത്തെടാ നായെ… എനിക്ക് ആണൊരുത്തനുണ്ട്.. അവന്റെ കൈയ്യില്‍ എങ്ങാനും നിന്നെ കിട്ടിയാ പിന്നെ നീയൊന്നും ഈ ഭൂമിക്കു ഭാരമായി ഉണ്ടാകില്ല.. ഭദ്ര അവനു നേരെ ചീറി..

എങ്കിപോയി വിളിക്കടീ നീന്റെ മറ്റവനെ.. പക്ഷെ അവന്‍ വരുന്നതിനു മുമ്പു നീയും ഇവളും ഞങ്ങടെ ചൂടറിയും.

ദേഷ്യം വന്ന ഭദ്ര അവനെ വീണ്ടും അടിക്കാന്‍ ശ്രമിച്ചതും അവന്‍ അവളുടെ കൈയ് തടഞ്ഞു.. മുടിക്കുത്തിനു കേറിപ്പിടിച്ചു.. എന്താടി നീ കിടന്നു നെഗളിക്കുന്നത്.. നീ അറിയാന്‍ കിടക്കുന്നതല്ലേ ഉള്ളൂ.

അപ്പോഴേക്കും നീട്ടിയുള്ള വിസിലടി കേട്ട് എല്ലാ വരും അവിടേക്കു നേക്കി.. ജീപ്പിനു മുകളില്‍ തങ്ങളെ നോക്കി നില്‍ക്കുന്നയാളെ കണ്ട് അവന്‍ ഭദ്രയില്‍ നിന്നു പിടിവിട്ടു.

55 Comments

  1. ❤️❤️❤️❤️❤️

  2. ഇത് എൻ്റെ first comment ആണ് അടിപൊളി… ഞാൻ 6 മാസം ആയി ഇവിടെ വായിക്കുന്നു..ഇതുപോലെ exitement തന്ന വേറെ കഥ കുറവാണ്…keep going..

  3. അടുത്ത പാർട്ട് എപ്പോഴാണ് ബ്രോ

    1. Submit cheythittund bro. Eannu varum eannu ariyilla. ?

Comments are closed.