രാക്ഷസൻ 11 [FÜHRER] 429

കോണ്‍സ്റ്റബിള്‍സ്, ഇവന്റെ ശരീരത്തില്‍ ഒരു തരി ജീവന്‍ മാത്രം ബാക്കിവെച്ചാല്‍മതി. ലക്ഷ്മി പുറത്തേക്കു പോയതും ഇന്‍സേര്‍ട്ടു ചെയ്തിരുന്ന യൂണിഫോം ഷര്‍ട്ട് അഴിച്ചിട്ടുകൊണ്ട്

പോലീസുകാര്‍ ക്രൂരമായ ചിരിയോടെ  അലേകിനെ നേരെ നടന്നു.

ഒരു മണിക്കൂറായതും നാലു ഉദ്യോഗസ്ഥര്‍ തളര്‍ന്നു വെളിയിലേക്കു വന്നു. അവിടെ ലക്ഷ്മി ഫോണ്‍ ചെയ്തുകൊണ്ടു നില്‍ക്കുകയായിരുന്നു.

മാഡാം. അവരില്‍ ഒരാള്‍ അവളെ വിളിച്ചു.

എന്താടോ.. അവന്‍ ചത്തേ. അവള്‍ ആകാംഷയോടെ അവരെ നോക്കി.

ഇല്ല മാഡം.. പക്ഷെ ഞങ്ങള്‍ ഒരു മണിക്കുര്‍ തല്ലി ചതച്ചിട്ടും അവനു വേദനിക്കുന്നുപോലുമെല്ലന്ന അവന്റെ മുഖഭാവം കണ്ടാല്‍ പേടി തോന്നുന്നു മാഡം.

ശരിക്കും ഇവന്‍ ആരാ. ഒരു പോലീസുകാന്‍ തന്റെ സംശയം ചോദിച്ചു.

അപ്പോഴേക്കും ഹോം മിനിസ്റ്റര്‍ ശെല്‍വരാജിന്റെ വണ്ടി അവടേക്കു പാഞ്ഞെത്തി.

വാഹനത്തില്‍ നിന്നറങ്ങിയ തമിഴ്‌നാട് ഹോംമിനിസ്റ്റര്‍ ശെല്‍വരാജിനെ കണ്ടു ലക്ഷ്മിയും ഒപ്പമുണ്ടായിരുന്ന പോലീസുകാരും സല്യൂട്ടു ചെയ്തു.

എന്നാല്‍,അവരെ ഗൗനിക്കാതെ അയാള്‍ അകത്തേക്കു പോകുകയാണു ചെയ്തത്.

അലോകിന്റെ മുന്നിലെത്തിയ ശെല്‍വരാജ് അവനെ നോക്കി. പോലീസ് മര്‍ദത്തില്‍ അവന്റെ മുഖത്തും ശരീരത്തിലുമെല്ലാം രക്തം പടര്‍ന്നിരുന്നു.. ചുമരിനോടു ചാരിയിരുന്ന അലോകിന്റെ നേര്‍ക്ക് അയാള്‍ നടന്നടുത്തു. അപ്പോഴേയ്ക്കും ശെല്‍വരാജിന്റെ പിന്നാലെ ലക്ഷ്മിയും അവിടേക്കെത്തി.

ഇവനാണു സാറിന്റെ മകനെ കൊല്ലാന്‍ നോക്കിയത്.. ലക്ഷ്മി അയാളോടു പറഞ്ഞു.

ദേഷ്യം കൊണ്ടു ചുവന്ന മുഖവുമായി അയാള്‍ അലോകിനെ നോക്കിയശേഷം കുനിഞ്ഞിരുന്ന് അവന്റെ മുടിയില്‍ പടിടിച്ച് അയാളുടെ മുഖത്തിനടുത്തേക്കു കൊണ്ടു വന്നു.

55 Comments

  1. ❤️❤️❤️❤️❤️

  2. ഇത് എൻ്റെ first comment ആണ് അടിപൊളി… ഞാൻ 6 മാസം ആയി ഇവിടെ വായിക്കുന്നു..ഇതുപോലെ exitement തന്ന വേറെ കഥ കുറവാണ്…keep going..

  3. അടുത്ത പാർട്ട് എപ്പോഴാണ് ബ്രോ

    1. Submit cheythittund bro. Eannu varum eannu ariyilla. ?

Comments are closed.