അപ്പോഴേക്കും അവരുടെ വാഹനം പോലീസ് സംഘം കൈ കാട്ടി നിര്‍ത്തിച്ചു.
വണ്ടിയുടെ ഡ്രൈവിങ് സീറ്റല്‍ ഇരുന്ന അലോകിന്റെ ഭാഗത്തെത്തിയ എസ്.പി. ലക്ഷിമി ആനന്ദ് ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. അലോക് ഗ്ലാസ് താഴ്ത്തിയതും ലക്ഷ്മി അവനെ നോക്കി.
സാര്‍ ഒന്ന് ഇങ്ങോട്ട് ഇങ്ങിയാല്‍ കൊള്ളാരുന്നു.
എന്താ മാഡം കാര്യം അയ്യപ്പന്‍ ഇടയക്കു കേറി ചോദിച്ചു.
കാര്യം പറഞ്ഞാലേ സാറുമ്മാര്‍ ഇറങ്ങുവുള്ളോ.
ഡോര്‍ തുറന്നു പുറത്തിറങ്ങിയ അലോകിനെ നോക്കിയ ലക്ഷ്മി അടിമുടി നോക്കി. അവളുടെ മുഖത്ത് ദേഷ്യമായിരുന്നു.
മുരുകേശാ, ഇയാളെ വണ്ടീക്കേറ്റ്.
ദഷ്യംകൊണ്ടു ചുവന്ന മുഖവുമായി അവള്‍ പറഞ്ഞു.
അയ്യപ്പന്‍ ദേഷ്യത്തോടെ
എന്തോ പറയാന്‍ വന്നതും അലോക് അവനെ കണ്ണുകൊണ്ടു തടഞ്ഞു.
നടക്കടാ അങ്ങോട്ട്.
ഇതു കണ്ട ലക്ഷ്മി അലോകിന്റെ കുത്തിനു പിടിച്ച് അവനെ ജീപ്പിന്റെ പിന്നിലേക്കു തള്ളി..
അയ്യപ്പന്റെ മുഖം ക്രോധംകൊണ്ടു വിറച്ചു.
എന്നാല്‍, അലോക് ഇതെല്ലാം ആസ്വദിക്കുകയാണുണ്ടായത്.. അലോകിന്റെ ചിരികണ്ട ലക്ഷ്മി കലിപൂണ്ടു.
അവന്റെ ചെകിട്ടത്തു തല്ലിയിട്ട് ബൊലേറോ ജീപ്പിന്റെ ഡോര്‍ വലിച്ചടച്ചു.
അലോകിനെ പിടിച്ചു ജീപ്പില്‍ കയറ്റിയതും രണ്ടു പോലീസ് ജീപ്പുകളും സൈറന്‍ മുഴക്കി മുന്നോട്ട് അതിവേഗം പോയി.
ജീപ്പ് എത്തി നന്നതു പൊളിഞ്ഞു കിടക്കുന്ന ഒരു പോലീസ് ഇട്രോഗേഷന്‍ ഹൗസിലായിരുന്നു.
ഉദ്യോഗസ്ഥര്‍ അലോകിനെ അവിടെയിറക്കി.അകത്തു കയിറയതും ലക്ഷ്മി അലോകിനെ പിന്നില്‍ നിന്നും ചവിട്ടി താഴെയിട്ടു.
നിന്നെ കൊല്ലാനാണ് ഓഡര്‍. അതിനു മുന്നെ അയ്യായ്ക്കു നിന്നെ കാണണം. അതുവരെ, അതുവരെ മാത്രമെ നിനക്ക് ആയസുണ്ടാകൂ.
അവള്‍ കലിയോടെ അലോകിന്റെ നെഞ്ചിലേക്കു ബൂട്ടിട്ട കാലുകള്‍കൊണ്ട് ആഞ്ഞു ചവിട്ടി.
❤️❤️❤️❤️❤️
ഇത് എൻ്റെ first comment ആണ് അടിപൊളി… ഞാൻ 6 മാസം ആയി ഇവിടെ വായിക്കുന്നു..ഇതുപോലെ exitement തന്ന വേറെ കഥ കുറവാണ്…keep going..
അടുത്ത പാർട്ട് എപ്പോഴാണ് ബ്രോ
Submit cheythittund bro. Eannu varum eannu ariyilla. ?