രാക്ഷസൻ 11 [FÜHRER] 429

തന്റെ മുന്നല്‍ നില്‍ക്കുന്ന ആളെ വീണ്ടും നോക്കിയതും. തലച്ചോറു പിളരുന്നത് അയാള്‍ അറിഞ്ഞു.ഒപ്പം നമ്പൂരിച്ചന്റെ മരണം സംഭവിച്ചതും പെട്ടന്നായിരുന്നു.

മുഖംമൂടി ധരിച്ച മായാജാലക്കാരന്‍ നമ്പൂതിരിയുടെ താടിയെല്ലിന് അടിയില്‍ നിന്നു മുകളിലേക്കു കുത്തിയ കത്തി വലിച്ചൂരിയെടുത്തു.

അയാളുടെ ജീവനറ്റ ശരിരം കോമാളി വേഷം എടുത്തു മാറ്റിയ അലോകിന്റെ മേലേക്കു ചാഞ്ഞു.

നമ്പൂരിച്ചാ ആഘോഷങ്ങള്‍ക്കു ക്ഷണം കിട്ടിയിട്ടു പോണം. പക്ഷേ മരണം കേട്ടറിഞ്ഞു ചെല്ലണം. ഞങ്ങളുടെ മരണം സ്വപ്നം കണ്ട നീ വന്നു കേറിയതു സ്വന്തം മരണത്തിലേക്കാണെന്നു മനസിലാക്കാന്‍ പറ്റാതെപോയല്ലോ. അലോക് പുച്ഛത്തോടെ പറഞ്ഞു.

ഡാ അലോകേ, നീ ചത്തവനോടെന്തു പറഞ്ഞു നില്‍ക്കുവാ. അയ്യപ്പന്റെ ചോദ്യം കേട്ടു. അലോക് തന്റെ കൈയ് നീട്ടിയതും അയ്യപ്പന്‍ കൈയ്യിലുണ്ടായിരുന്ന കുട അലോകിനു നല്‍കി.

നമ്പൂരിച്ചന്റെ മൃതദേഹം ബീച്ചിലെ ബെഞ്ചില്‍ ചാരി ഇരുത്തിയ ശേഷം കുട നിവര്‍ത്തി മൃതദേഹത്തിനു ചൂടി കൊടുത്തു.

ഇപ്പോള്‍ നോക്കിയാല്‍ ഒരാള്‍ കുടയും ചൂടി കടല്‍ കാണാന്‍ ഇരിക്കുന്നതു പോലെ ഉണ്ടല്ലേടാ..

അലോക് പറഞ്ഞു കേട്ട് അയ്യപ്പന്‍ തുറിച്ചു നോക്കി.

നിനക്കു വട്ടാണ്. വാ പോകാം.

ഇതുവരും അവിടെ നിന്നു നടന്നകന്നു. അപ്പോഴേയ്ക്കും വീശിയിടിച്ച ശക്തമായ കടല്‍ കാറ്റില്‍ കുട പറന്നു പോയതും നമ്പൂരിച്ചന്റെ മൃതദേഹം നിലത്തേക്കു വീണു. മൃതദേഹം കണ്ട ആളുകള്‍ പരിഭ്രാന്തരായി ഓടി.

ഇനി എന്താ നിന്റെ പ്ലാന്‍… ആകെയുണ്ടായിരുന്ന കച്ചിത്തുരുമ്പായിരുന്നു നമ്പൂരിച്ചന്‍.

യാത്രക്കിടെ അയ്യപ്പന്‍ പറഞ്ഞു.

നീ വിഷമിക്കാതെ അയ്യപ്പാ,ഞാനില്ലേ. അവന്‍ ചിരിയോടെ പറഞ്ഞു.

55 Comments

  1. ❤️❤️❤️❤️❤️

  2. ഇത് എൻ്റെ first comment ആണ് അടിപൊളി… ഞാൻ 6 മാസം ആയി ഇവിടെ വായിക്കുന്നു..ഇതുപോലെ exitement തന്ന വേറെ കഥ കുറവാണ്…keep going..

  3. അടുത്ത പാർട്ട് എപ്പോഴാണ് ബ്രോ

    1. Submit cheythittund bro. Eannu varum eannu ariyilla. ?

Comments are closed.