ഞാനൊരു തമാശ പറഞ്ഞതല്ലേ ആശാനെ.. ആപ്പോളാണ് അയാള്‍ക്കും നല്ല ജീവന്‍ വീണത്.
നമ്പൂരിച്ചന്‍ അയ്യപ്പനുമായി തിരിഞ്ഞു നടക്കാന്‍ തുടങ്ങിയതും മായാജാലക്കാരന്‍ പിന്നല്‍ നിന്നു വിളിച്ചു. അതു കേട്ടു നമ്പൂരിച്ചന്‍ ദേഷ്യപ്പെട്ടു തിരിഞ്ഞു.
നിനക്കു കിട്ടിയതൊന്നും പോരെ ഇനിയും വേണോ.
അല്ല സാര്‍. എന്റെ കൂലി തന്നാല്‍ ഞാന്‍ പൊക്കോളാരുന്നു.
അവനെ തല്ലാന്‍ അയാള്‍ വീണ്ടും കൈയ് ഉയര്‍ത്തി.
അപ്പോഴേക്കും വീണ്ടും അയ്യപ്പന്‍ തടസം നിന്നു. എന്റെ ആശാനേ അവനു വേണ്ടതെന്താന്നുവെച്ചാല്‍ കൊടുത്തേക്ക്. ഇങ്ങനെ പിശുക്കു കാട്ടിയിട്ടെന്തിനാ. പോകുമ്പോള്‍ എല്ലാം കൂടെ അങ്ങു കൊണ്ടു പോകാന്‍ പറ്റില്ലല്ലോ.
നനക്ക് എത്രയാ കൂലി.. നമ്പൂരിച്ചന്‍ മായാജാലക്കാരനോടു ചോദിച്ചു.
എനിക്കു പണമൊന്നും വേണ്ട സാറേ.
പിന്നെ എന്തു തേങ്ങയാ നിനക്കു വേണ്ടത്. നമ്പൂരിച്ചന്‍ ദേഷ്യപ്പെട്ടു.
എനിക്കു വേണ്ടതു സാറിന്റെ ജീവനാണ്. അവന്‍ കൈ നീട്ടികൊണ്ടു പറഞ്ഞു.
അവന്‍ പറഞ്ഞതു കേട്ടു നമ്പൂരിച്ചന്‍ ഞെട്ടി.
നീ എന്താ പറഞ്ഞത്.. അയാള്‍ വിശ്വാസം വരാതെ ചോദിച്ചു.
രാക്ഷസന് ഒരു കൂലി മാത്രമേയുള്ളൂ സാറേ.
അതു തന്റെ ജീവനാണ്. സാറു പേടിക്കേണ്ട
ഞാന്‍ എടുത്തോളാം.
രാക്ഷസന്‍ എന്ന വാക്കുകേട്ട് അയാള്‍ ഞെട്ടിവിറച്ചു അയ്യപ്പനെ നോക്കി. അവന്‍ പുഞ്ചിരി തൂകി നില്‍ക്കുന്നതു കണ്ട് അയാള്‍ക്കുള്ളില്‍ മരണഭയം വന്നു.
❤️❤️❤️❤️❤️
ഇത് എൻ്റെ first comment ആണ് അടിപൊളി… ഞാൻ 6 മാസം ആയി ഇവിടെ വായിക്കുന്നു..ഇതുപോലെ exitement തന്ന വേറെ കഥ കുറവാണ്…keep going..
അടുത്ത പാർട്ട് എപ്പോഴാണ് ബ്രോ
Submit cheythittund bro. Eannu varum eannu ariyilla. ?