പക്ഷേ,ആ സുഹൃത്തുക്കളെ തന്നെ പണത്തിനു വേണ്ടി ചതിക്കാമെന്ന ഒരു ഉദ്ദേശം കൂടെയില്ലേ. അയാള്‍ കൗശലത്തോടെ പറഞ്ഞു.
അവന്റെ വാക്കുകളില്‍ നമ്പൂരിച്ചന്‍ ഞെട്ടിപ്പോയി. ഡാ.. പന്ന നായിന്റെ മോനെ. ഈ ഞാന്‍ ആരാണെന്ന് നിനക്ക് അറിയില്ല.. ഞാനൊന്നു മൂളിയാല്‍ നീ ഇവിടെ തീരും ദേഷ്യംകൊണ്ടു വിറച്ചു നമ്പൂരിച്ചന്‍ പറഞ്ഞു.
ഹാ.. വിട് ആശാനെ അവന്‍ പറയട്ടേ.. ഇതൊക്കെ ഒരു തമാശയായിട്ട് എടുത്താല്‍ പോരേ.. അയ്യപ്പന്‍ ഇടയ്ക്കു കേറി പറഞ്ഞു. നമ്പൂരിച്ചന്‍ ദേഷ്യം കടിച്ചു പിടിച്ചു നിന്നു.
അതോടെ അവന്‍ വീണ്ടും തുടര്‍ന്നു.
ശത്രുവിനു സുഹൃത്തുക്കളുടെ ആയുധബലം ചോര്‍ത്തിക്കൊടുക്കാനാണ് ഇപ്പോ ഇവിടൊരു കൂടിക്കാഴ്ച അല്ലേ.. അതിനു ശത്രുവിന്റെ നീക്കം പറഞ്ഞു തരാമെന്നു പറഞ്ഞാണ് ഇവിടെ വരുത്തിച്ചത്. ശരിയല്ലേ.
അവനെ വീണ്ടും പറയാന്‍ അനുവധിക്കാതെ നമ്പൂരിച്ചന്‍ അവന്റെ മാസ്‌ക് വെച്ച മുഖത്തിനിട്ടു തല്ലി.
നായിന്റെ മോനേ..നന്നോടു ഞാന്‍ പറഞ്ഞതാണ്.. ഇമ്മാതിരി വര്‍ത്തമാനം പഞ്ഞാല്‍ പിന്നെ നന്നെ ബാക്കിവെച്ചേക്കില്ലെന്ന്.
അയ്യപ്പന്‍ അയാളെ തടുത്തു നിര്‍ത്തി. വിടയ്യപ്പാ ഇവനെ ഞാനിന്ന്.
ഹാ,ആശാനിങ്ങനെ ടെന്‍ഷന്‍ ആവല്ലേ.. അവന്‍ എന്തേലും പറഞ്ഞിട്ടു പോട്ടെന്ന്..
അയ്യപ്പന്റെ വാക്കുകള്‍ കേട്ട് അയാളൊന്നടങ്ങി.
അല്ല ആശാനെന്താ ഇത്രയ്ക്കു ചൂടായത്.. ഇനി ഇവന്‍ പറഞ്ഞതില്‍ എന്താ വല്ല സത്യവും ഉണ്ടോ..
അയ്യപ്പന്റെ സംശയത്തോടെയുള്ള
ചോദ്യത്തില്‍ അയാള്‍ പതറിപ്പോയി.
ഡാ ഞാന്‍ അങ്ങനെ നിന്നോടു ചെയ്യുമോ… അയാള്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു.. അതു കണ്ട അയ്യപ്പന്‍ പൊട്ടിച്ചിരിച്ചു.
❤️❤️❤️❤️❤️
ഇത് എൻ്റെ first comment ആണ് അടിപൊളി… ഞാൻ 6 മാസം ആയി ഇവിടെ വായിക്കുന്നു..ഇതുപോലെ exitement തന്ന വേറെ കഥ കുറവാണ്…keep going..
അടുത്ത പാർട്ട് എപ്പോഴാണ് ബ്രോ
Submit cheythittund bro. Eannu varum eannu ariyilla. ?