രാക്ഷസൻ 11 [FÜHRER] 429

ഒപ്പമുണ്ടായിരുന്നവര്‍ ഭയന്നു
ചിറതിയോടിയെങ്കിലും അവരും ഓരോരുത്തരായി വെടിയേറ്റു മരിച്ചു.

ചുറ്റും തങ്ങളെ രക്ഷിച്ചയാള്‍ക്കായി മുത്ത് പരതിയെങ്കിലും അവര്‍ക്കു നിരാശയായിരുന്നു ഫലം.

അപ്പോഴേക്കും അലോകിന്റെ കാര്‍ അവിടേക്കു പാഞ്ഞെത്തി.

തന്റെ നെഞ്ചില്‍ കിടന്നുറങ്ങുന്ന കീര്‍ത്തുമോളെ അവന്‍ സീറ്റിലേക്കു ചാരിക്കിടത്തി പുറത്തേക്കിറങ്ങി.

അവനെ കണ്ടതും മത്തും ഭദ്രയും അവനരികിലേക്ക് ഓടിയെത്തി അവനെ കെട്ടിപ്പിടിച്ചുനിന്നു..

രണ്ടാളും പേടിച്ചു പോയോ.. അലോകിനു ജീവനുണ്ടെങ്കലും ഇല്ലെങ്കിലും രണ്ടും പേടിക്കെരുതെന്നു ഞാന്‍ പറഞ്ഞിട്ടില്ലേ.

ഇരുവരുടെയും കവിളില്‍ പടിടിച്ചു വലിച്ചുകൊണ്ട് അവന്‍ ചോദിച്ചു..

അതോടെ ഇരുവരും ചെറുതായൊന്നു ചിരിച്ചു.

ഈ ചിരിയൊന്നും ഇനി പോരാ.

എനിക്കൊരു കൊച്ചു സുന്ദരിക്കുട്ടിയേ കട്ടിയിട്ടുണ്ട്.. അവളെ ചിരിപ്പിക്കേണ്ട ഡ്യൂട്ടി ഞാന്‍ രണ്ടിനേയും ഏല്‍പ്പിക്കുവാ..

അവന്‍ പറഞ്ഞതു കേട്ട് അവര്‍ പരസ്പരം നോക്കി.

ഡീ ഇങ്ങനെ നോക്കെണ്ടാ.. ആളു വണ്ടിക്കകത്തുണ്ട്. നിങ്ങളു അങ്ങോട്ടേയ്ക്കു പൊയ്‌ക്കോ.

പിന്നെ ഇനിയുള്ള കുറച്ചു മണിക്കൂറുകള്‍ എന്നെ ആരും പ്രതീക്ഷിക്കരുത്.

ഈ സമയം ഞാന്‍ നിങ്ങളുടെ ആരുമല്ല.. എന്നെ തടയാനോ പിന്തിരിപ്പാനോ പോലും ആരും വരാനും പാടില്ല മനസിലായോ രണ്ടിനും. പിന്നെ ഇതു അവന്‍മാര്‍ക്കുകൂടിയുള്ള താക്കീതാണ് പറഞ്ഞേക്കവരോട്..
അമർ എല്ലാം കേട്ടു മിണ്ടാതെ നിന്നു. അലോക് മുന്‍പുവെടിയുത്ത ഭാഗത്തേക്കു നോക്കി നിന്നു.

അലോകിനെ കണ്ടു ദൂരെയുള്ള പണി പാതി പൂര്‍ത്തിയായ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്നു രണ്ടു പേര്‍ ബറേറ്റ് എം 82 സ്‌നൈപ്പര്‍ റൈഫിളുമായി എഴുനേറ്റു നിന്നു.

ഈ സമയമെല്ലാം അലോകിന്റെ ഗാംഭീര്യം നിറഞ്ഞ വാക്കുകള്‍ കേട്ടു മുത്തും ഭദ്രയും അവനെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു. അവന്‍ എന്തോ തീരുമാനിച്ചിട്ടുണ്ടെന്ന് അവര്‍ ഉറപ്പിച്ചു.

തുടരും

55 Comments

  1. ❤️❤️❤️❤️❤️

  2. ഇത് എൻ്റെ first comment ആണ് അടിപൊളി… ഞാൻ 6 മാസം ആയി ഇവിടെ വായിക്കുന്നു..ഇതുപോലെ exitement തന്ന വേറെ കഥ കുറവാണ്…keep going..

  3. അടുത്ത പാർട്ട് എപ്പോഴാണ് ബ്രോ

    1. Submit cheythittund bro. Eannu varum eannu ariyilla. ?

Comments are closed.