രാക്ഷസൻ 11 [FÜHRER] 429

ഹാ പേടിപ്പിക്കാതെ അയ്യപ്പാ. അവന്‍ കാണിക്കും. നമ്പൂരിച്ചന്‍ അയ്യപ്പനെ ശാന്തനാക്കി. എന്നിട്ടു മായാജലക്കാരനെ നോക്കി.

എടാ ചെറുക്കാ, നീ ചുമ്മാ ഇവന്റെ തല്ലു കൊള്ളണ്ടങ്കില്‍ ഒരു ഐറ്റം കാണിച്ചിട്ടു സ്ഥലം വിടാന്‍ നോക്ക്.

മായാജാലക്കാരന്‍ തല കുലുക്കി സമ്മതിച്ചു.

പിന്നെ അയാള്‍ ചുറ്റും പരതി. എന്നിട്ടു നിലത്തുകിടന്ന രണ്ടു പേപ്പര്‍ ഗ്ലാസുകളള്‍ കൈയ്യിലെടുത്തു തുടച്ച ശേഷം അതിന്റെ അടിയില്‍ ചെറിയ തുളയിട്ടു. പിന്നെ ഒരു കുഞ്ഞു ചരടുകൊണ്ട് അവയെ ബന്ധിച്ചു.

ഇവന്‍ ഇതെന്താ അയ്യപ്പാ ഈ കാണിക്കുന്നത്. പണ്ടു കൊച്ചുപിള്ളാരു കളിക്കുന്നതു പോലെ ഗ്ലാസുകൊണ്ടു ഫോണ്‍ ഉണ്ടാക്കുന്നോ.

നമ്പൂരിച്ചന്‍ അക്ഷമനായി അവന്റെ പ്രവര്‍ത്തികള്‍ വീക്ഷിച്ചുകൊണ്ടു പറഞ്ഞു.

ആശാനൊന്നു മിണ്ടിതിരിക്ക്. അവന്‍ എന്താ ചെയ്യുന്നതെന്നു നമുക്കു കാണാല്ലോ. ഉടായിപ്പു വല്ലതുമാണേല്‍ ഈ അയ്യപ്പന്‍ ആരാന്ന് അവന്‍ അറിയും.

അപ്പോഴേക്കും മായാജാലക്കാരന്‍ അവരുടെ അടുത്തേക്കെത്തി.

സാറിനുവേണ്ടി ഞാന്‍ ചെയ്യാന്‍ പോകുന്നത് ഒരു സ്‌പെഷല്‍ പെര്‍ഫോമന്‍സാണ്.

എന്നാ തുടങ്ങിക്കോ. നമ്പൂരിച്ചന്‍ അവനെ പ്രോത്സാഹിപ്പിച്ചു.

സാറിന്റെ മനസിലുള്ളത് ഈ കപ്പിലൂടെ എനിക്കു കേള്‍ക്കാം പറ്റും.  അവന്‍ ആ ഗ്ലാസുകളിലൊന്നു നമ്പൂരിച്ചന്റെ ചെവിയിലേക്കു വെച്ചുകൊണ്ടു പറഞ്ഞു.

ഒന്നു പോടാ കോപ്പേ. ഇതാണോ നിന്റെ മാജിക്. നമ്പൂരിച്ചന്‍ ദേഷ്യത്തോടെ പറഞ്ഞു.

55 Comments

  1. ❤️❤️❤️❤️❤️

  2. ഇത് എൻ്റെ first comment ആണ് അടിപൊളി… ഞാൻ 6 മാസം ആയി ഇവിടെ വായിക്കുന്നു..ഇതുപോലെ exitement തന്ന വേറെ കഥ കുറവാണ്…keep going..

  3. അടുത്ത പാർട്ട് എപ്പോഴാണ് ബ്രോ

    1. Submit cheythittund bro. Eannu varum eannu ariyilla. ?

Comments are closed.