രാക്ഷസൻ 11 [FÜHRER] 429

എന്നെ അതിനു പ്രേരിപ്പിക്കരുത്.. പിന്നെ കുട്ടി ഇനി എന്റൊപ്പം കാണും ഇവള്‍ സുരക്ഷിതയെന്ന് എനിക്കു ഉറപ്പാക്കാവുന്ന ബന്ധുക്കള്‍ ആരെങ്കിലും വന്നാല്‍ അവര്‍ക്ക് എന്റെ വീട്ടിലേക്കു വരാം. അല്ലെങ്കില്‍ ഇവള്‍ എന്നോടൊപ്പം വളരും.. എന്താ ലക്ഷ്മിക്ക് അതില്‍ ബുദ്ധിമുട്ടുണ്ടോ.. അവന്റെ ചോദ്യത്തിനു മുന്നില്‍ അവള്‍ തല കുനിച്ചു നിന്നു. അതു കണ്ട അലോകും അമറും അവളെ മറികടന്നു പോയി.

തിരികെയുള്ള യാത്രയില്‍ അലോകിന്റെയും അമറിന്റെയുമിടയില്‍ മൗനം തളംകെട്ടിക്കിടന്നു. കീര്‍ത്തുമോള്‍ അലോകിന്റെ നെഞ്ചില്‍ തലചായ്ച്ചുറങ്ങുകയാണ്.

ഡാ അവനെ ഇനിയും വെറുതെ വിടാന്‍ പറ്റില്ല. നമ്മളുമായി ഒരു ബന്ധമില്ലാത്തവരെ പോലും നമ്മേളോടുള്ള പകയുടെ പേരില്‍ അയാള്‍ ഇല്ലാതാക്കുകയാണ്. ഈ കുട്ടി തന്നെ തലനായിഴയ്ക്കാണു രക്ഷപെട്ടത്.. ഇനിയും എത്ര ജീവനുകള്‍ ഈ പകയില്‍ എരിഞ്ഞടങ്ങും. ഇനിയും നിന്റെ ഈ മൗനം കണ്ടില്ലെന്നു നടിക്കാന്‍ എനിക്കാവില്ല. നീ ഒന്നും അറിയണ്ട.. എല്ലാം ഞാന്‍ നോക്കിക്കോളാം.

നീ പറഞ്ഞത് ശരിയാ… അവനു വേണ്ടത്.. മറ്റുള്ളവരെയല്ല. എന്നെയാണ്.. എന്നെ ആ പഴയ ഭ്രാന്തനാക്കാനാണു അവന്‍ ഇതെല്ലാം ചെയ്യുന്നത്.. ഇനിയും എനിക്കുവേണ്ടി മറ്റൊരാളുടെ ചോര വീഴാന്‍ പാടില്ല. അവന്‍ ആഗ്രഹിക്കുന്നത് എന്നിലെ ഭ്രാന്തനെയാണെങ്കില്‍ അവനെ ഈ അലോകിന്റെ ഭ്രാന്തിന്റെ ലഹരി അറിയിച്ചു കൊടുക്കും ഞാന്‍. അലോക് ദേഷ്യം കടിച്ചമര്‍ത്തി പറഞ്ഞു.

കോളജില്‍ പോയ മുത്തും ഭദ്രയും കാറില്‍ തിരിച്ചുള്ള യാത്രയിലായിരുന്നു.

തിരക്കേറിയ സ്ഥലമത്തിയപ്പോള്‍ രണ്ടു ബൈക്കുകളിലായി നാലു ചെറുപ്പക്കാര്‍ കാറിനു ഇരു സൈഡിലായുമെത്തി. പൊടുന്നനെ അവര്‍ ഓടിക്കൊണ്ടിരുന്ന കാറിലേക്കു മദ്യം കുപ്പി പൊട്ടിച്ചു.. ഇതു കണ്ടു വാഹനത്തിനുള്ളില്‍ ഇരുവരും

55 Comments

  1. ❤️❤️❤️❤️❤️

  2. ഇത് എൻ്റെ first comment ആണ് അടിപൊളി… ഞാൻ 6 മാസം ആയി ഇവിടെ വായിക്കുന്നു..ഇതുപോലെ exitement തന്ന വേറെ കഥ കുറവാണ്…keep going..

  3. അടുത്ത പാർട്ട് എപ്പോഴാണ് ബ്രോ

    1. Submit cheythittund bro. Eannu varum eannu ariyilla. ?

Comments are closed.