രാക്ഷസൻ 11 [FÜHRER] 429

നീ വാ ഒന്നല്ല ഒരായിരം തവണ നമുക്കു നോക്കാം… അമര്‍ അതും പറഞ്ഞിട്ട് അവിടെമാകെ പരതി നോക്കാന്‍ തുടങ്ങി.. അലോകും കബോര്‍ഡിന്റെ ഉള്ളിലും മറ്റും തെരഞ്ഞു തടുങ്ങി.. ഒടുവില്‍ നിരാശയോടെ ഇരുവരും പോകാന്‍ തുടങ്ങിയപ്പോളാണ്.. അലോകിന്റെ മനസിലേക്ക് ഹാളില്‍ കണ്ടൊരു ചിത്രം കടന്നു വന്നത്.. ഒരു കുഞ്ഞു പാലസ് മോഡലിനകത്തു തല മാത്രം വെളിയിലിട്ടുനില്‍ക്കുന്ന കുട്ടിയുടെ ചിത്രവും ഒപ്പം മുറിയുടെ മൂലയില്‍ കളിപ്പാട്ടങ്ങള്‍ക്കിടയിലിരിക്കുന്ന അതേ പാലസ് മോഡലും.. പൊടുന്നതെ തന്നെ ആവേശത്തോടെ അലോക് അതിന്റെ അരികിലേക്കു നടന്നു.

പാലസിന്റെ ചെറിയ വാതില്‍ തുറന്നും അതിനുള്ളില്‍  തളർന്നു കിടന്ന  കീര്‍ത്തിയെ അലോക് കണ്ടു.

അവന്‍ പതിയെ അവളെ പുറത്തേക്ക് എടുക്കാന്‍ ശ്രമിച്ചതും അവള്‍ പേടിച്ച്
ഉറക്കെ കരാന്‍ തടുങ്ങി.

അയ്യേ. നല്ല മിടുക്കിക്കുട്ടികള്‍ കരയുമോ. പുറത്തുവന്നാല്‍ അങ്കിള്‍ മാജിക് കാണിച്ചു തരാല്ലോ. അലോക് ഓരോന്നും പറഞ്ഞ് അവളെ പതിയെ അനുനയിപ്പിച്ചു കൈയ്യിലെടുത്തു.

നിഷ്‌കളങ്കത നിറഞ്ഞ മുഖത്തെ കണ്ണുനീര്‍ അലോക് തുടച്ചു നീക്കി.

അങ്കിള്‍ ഉള്ളപ്പോ കീര്‍ത്തൂട്ടിയെന്തിനാ കരയണേ…. കുട്ടിയെ എടുത്തുകൊണ്ടു പുറത്തേക്കിറങ്ങിയതും ലക്ഷ്മി അലോകിനു തടസം നിന്നു.

കോണ്‍സ്റ്റബിള്‍ കുട്ടിയെ വാങ്ങിക്കു..അവളുടെ വാക്കുകേട്ടു മുന്നേട്ടു വന്ന പോലീസുകരന്‍ അലോന്റെ കൈയ്യില്‍ നിന്നും കുട്ടിയെ വാങ്ങിക്കാന്‍ ശ്രമിച്ചതും അലോക് അയാളുടെ നെഞ്ചിലേക്കു ചവിട്ടിയതും ഒരുമിച്ചാണ്.

ഒരു നിലവിളിലോടെ താഴേക്കു തെറിച്ചു വീണ അയാളെ ശ്രദ്ധിക്കാതെ അലോക് ലക്ഷ്മിയുടെ നേരെ നോക്കി.

അവന്റെ ഭാവമാറ്റം കണ്ട് അവള്‍ ഭയന്നു നില്‍ക്കുകയാണ്.

ഇതു നിക്കിട്ടു തരാന്‍ അലോകിന് അറിയാന്‍ പാടില്ലാഞ്ഞിട്ടല്ല.

55 Comments

  1. ❤️❤️❤️❤️❤️

  2. ഇത് എൻ്റെ first comment ആണ് അടിപൊളി… ഞാൻ 6 മാസം ആയി ഇവിടെ വായിക്കുന്നു..ഇതുപോലെ exitement തന്ന വേറെ കഥ കുറവാണ്…keep going..

  3. അടുത്ത പാർട്ട് എപ്പോഴാണ് ബ്രോ

    1. Submit cheythittund bro. Eannu varum eannu ariyilla. ?

Comments are closed.