രാക്ഷസൻ 11 [FÜHRER] 429

ചുറ്റും നോക്കിയ അലോകിന് അതു കീര്‍ത്തിയുടെയും ദിവ്യയുടെയും മുറിയാണെന്നു മനസിലായി..

എന്താടാ ഇതൊക്കെ… അമര്‍ അവിടേക്കെത്തി അലോകിനോട് ചോദിച്ചു.

ഇവരെ അവന്‍ കൊന്നതെന്തിനാ..നമ്മളുമായി യാതൊരു ബന്ധവുമില്ലാത്തവരെ കൊന്നിട്ട് അയാള്‍ക്കെന്തുകിട്ടാനാണ്. ആ കുട്ടിയെ ഒന്നുകില്‍ അയാള്‍ കൊന്നിട്ടുണ്ടാകും.. ഇത്ര ക്രൂരത കാട്ടിയ ഒരത്തന്‍ കുട്ടിയെ മാത്രം വിട്ടുവെച്ചുവെന്നു പ്രതീക്ഷിക്കാന്‍ പറ്റില്ല. അമര്‍ തന്റെ നിഗമനം പറഞ്ഞു.

നീ പറഞ്ഞതു ശരിയാണെടാ.. പക്ഷേ,
കുട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ല..

നിനക്കെങ്ങനെയറിയാം.. അലോക് പറഞ്ഞതു കേട്ട് അമര്‍ ആകാംഷയോടെ ചോദിച്ചു.

സംഭവം നടക്കുമ്പോള്‍ കൊലയാളി കുട്ടിയെ കണ്ടിട്ടില്ല. ഒരു പക്ഷേ കണ്ടിരുന്നെങ്കില്‍ നീ പറഞ്ഞതു പോലെ കുട്ടിയെയും അയാള്‍ കൊല്ലമായിരുന്നു.. അവന്‍ കൊന്ന രീതിവെച്ചിട്ടാണെങ്കില്‍ ഹീ ഈസ് എ കംപ്ലീറ്റ് സൈക്കോ.

ആന്‍ഡ് ഹീ വോണ്ട് ഹെസിറ്റേറ്റ് ടു കില്‍.

അതു ജനിച്ചു വീണൊരു നവജാത ശിശുവാണെങ്കില്‍ പോലും അവന്‍ ആത്മസംതൃപ്തിയോടെ തന്നെ അതു ചെയ്തിരിക്കും…. സംഭവം നടക്കുമ്പോ കുട്ടി അവിടേക്കു വന്നിട്ടുണ്ട്. പക്ഷേ സ്വന്തം മാതാ പിതാക്കളെയും സഹോദരങ്ങളെയും കൊല്ലന്നുതു കണ്ട് അവള്‍ ഈ മുറിയിലേക്കാണ് ഓടിക്കേറിയിട്ടുണ്ടാകുക.അലോക് തന്റെ കൈയ്യിലിരുന്ന ചെരുപ്പ് അമറിനു കൈയ്മാറി.

പക്ഷേ പോലീസ് ഇവിടെ മുഴുവന്‍ അരിച്ചു പെറുക്കി നോക്കിയിട്ടും ആരെയും കിട്ടിയിട്ടില്ല.. അമര്‍ അലോകിനെ നിസഹായതയോടെ നോക്കി പറഞ്ഞു..

ഒന്നുകൂടെ നോക്കുന്നതുകൊണ്ടു നിനെക്കന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ അമറൂ.അലോക് അമറിനോട് അല്‍പം ദേഷ്യത്തില്‍ ചോദിച്ചു.

55 Comments

  1. ❤️❤️❤️❤️❤️

  2. ഇത് എൻ്റെ first comment ആണ് അടിപൊളി… ഞാൻ 6 മാസം ആയി ഇവിടെ വായിക്കുന്നു..ഇതുപോലെ exitement തന്ന വേറെ കഥ കുറവാണ്…keep going..

  3. അടുത്ത പാർട്ട് എപ്പോഴാണ് ബ്രോ

    1. Submit cheythittund bro. Eannu varum eannu ariyilla. ?

Comments are closed.