രാക്ഷസൻ 11 [FÜHRER] 429

മാഡം എന്തിനാ ഞങ്ങളോടു വരാന്‍ പറഞ്ഞത്… അമറിന്റെ ചോദ്യം കേട്ടതും ഡൈനിങ് ഹാളിലേക്കാണ് അവള്‍ വിരല്‍ ചൂണ്ടിയത്.. അവിടേക്കു നോക്കിയ അമര്‍ ഞെട്ടിത്തരിച്ചു നിന്നുപോയി..

എന്നാല്‍ അലോക് ഭാവഭേതങ്ങള്‍ കൂടാതെ മുന്നോട്ടു നടന്നു.. നാലു മൃതദേഹങ്ങള്‍ അറുത്തു മുറിച്ചു തന്റെ പേരിന്റെ ആകൃതിയില്‍ ചുവരില്‍ ആണിയിടച്ചു വെച്ചിരിക്കുന്നത് നോക്കി അലോക് നിന്നു പോയി. മൃതദേഹത്തിനു ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു.

നാലു മൃതദേഹങ്ങളില്‍ നിന്നും കണ്ണുകള്‍ ചൂഴ്‌ന്നെടുത്തിരുന്നു.. ഡൈനിങ് ടേബിളില്‍ നിരത്തിവെച്ച പത്തു പ്ലേറ്റുകളിലേക്കു അലോക് നോക്കി.. രണ്ടു പ്ലേറ്റുകളില്‍ ഹൃദയവും…ബാക്കിയുള്ളവയില്‍ കണ്ണുകളും ചൂഴ്‌ന്നെടുത്തുവെച്ചിരിക്കുന്നു.

അലോക് ഭിത്തിയില്‍ വലിയ ആണിയില്‍ തറച്ചിരുന്ന മൃതദേഹങ്ങളുടെ ഭാഗങ്ങള്‍ ഓരോന്നായി പരിശോധിച്ചു.. ഇവര്‍ ആരൊക്കെയാണു മാഡം..

ലക്ഷ്മിയെ അലോക് അടുത്തേക്കു വിളിച്ചു ചോദിച്ചു.. നഗരത്തിലെ തന്നെ മികച്ച ബിസിനസുകാരില്‍ ഒരാളായ ദിനകറും കുടുംബവുമാണു മരിച്ചത്..

നാലു പേരില്‍ ഒരാള്‍ അയാളുടെ ഭാര്യ ലളിത, മറ്റുള്ള രണ്ടു പേര്‍ ഇയാളുടെ മക്കളാണു വിശാലും ദിവ്യവും.. ഇവരുടെ നാലുവയസുള്ള മകള്‍ കീര്‍ത്തി.. മിസിങ്ങാണ്.. കുട്ടിയെ കൊലയാളി സംഘം തട്ടിക്കൊണ്ടു പോയിട്ടുണ്ടാകാം.. ഞങ്ങള്‍ ഒരു റാന്‍സം കോളിനായി പ്രതീക്ഷിച്ചു നില്‍ക്കുകയാണ്.. ലക്ഷ്മി പറഞ്ഞു തീര്‍ന്നതും അലോക് പൊട്ടിച്ചിരിച്ചു പോയി..

വൈ ആര്‍ യു ലാഫിങ്… അവള്‍ ദേഷ്യപ്പെട്ട് അലോകിനോടു ചോദിച്ചു..

നര്‍ത്തിങ് മാം.. അവന്‍ ചിരിയടക്കി..

പിന്നീട് ചുവരിലുള്ള ഫോട്ടോകളിലും മറ്റും കണ്ണോടിച്ചു കൊണ്ടു വടിനുള്ളിലേക്കു നടന്നു… ഇതിനിടെയാണ് അലോകിന്റെ ശ്രദ്ധയില്‍ നിറയെ രോമങ്ങള്‍ ഉള്ള ഒരു കുഞ്ഞി ചെരുപ്പു കാണുന്നത്… അലോക് പതിയെ അവിടേക്കു നടന്നു ചെരുപ്പു കൈയ്യിലെടുത്തു.. ചെരുപ്പു കിടന്നതിനു മുന്നിലായി കണ്ട മുറിയുടെ വാതില്‍ അലോക് തുറന്ന് അകത്തുകയറി.

55 Comments

  1. ❤️❤️❤️❤️❤️

  2. ഇത് എൻ്റെ first comment ആണ് അടിപൊളി… ഞാൻ 6 മാസം ആയി ഇവിടെ വായിക്കുന്നു..ഇതുപോലെ exitement തന്ന വേറെ കഥ കുറവാണ്…keep going..

  3. അടുത്ത പാർട്ട് എപ്പോഴാണ് ബ്രോ

    1. Submit cheythittund bro. Eannu varum eannu ariyilla. ?

Comments are closed.