ഇനിയും ഞാന്‍ പറഞ്ഞു തരണോടാ നിനക്കൊക്കേ. നമ്മുടെ ശത്രു ആരാണോ അവന് എന്നെ അനുകരിക്കുകയാണ്.. അതിലൂടെ എന്നെ പ്രകോപിപ്പിക്കാനാണവന്റെ ശ്രമം സൈക്കോ മാന്‍. അലോക് പൊട്ടിച്ചിരിച്ചു.
അവന് എന്റെ പിന്നിലും മുന്നിലുമെല്ലാമുണ്ട്. എന്തിനു കുറച്ചു മുന്‍പു വരെ ബീച്ചിലും എന്നെ പോലീസ് കൊണ്ടു പോയ ഗോഡൗണില്‍ പോലും അവന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
യൂ നോ വണ്‍ തിങ് ഐ റിയലി ലൈക്ക് ഹിം.. അതും പറഞ്ഞ് അലോക് അകത്തേയ്ക് പോയി.
പിറ്റേന്ന് ഫോണ്‍റിങ് ചെയ്യുന്നത് കേട്ടാണ് അമര്‍ ഉണര്‍ന്നത്. അവന് കോള്‍ അറ്റന്‍ഡ് ചെയ്തു ചെവിയോട് ചേര്‍ത്തു.. കോള്‍ കട്ടായതും അവന് എഴുനേറ്റു അലോകിനടുത്തേക്കോടി.
അലോകിനെ മുറിയില്‍ കാണാതെ വന്നതോടെ അവന് ടെറസിലേക്കു പോയി.. അവിടെ ചെടിക്കു വെള്ളമൊഴിച്ചു കൊണ്ടിരിക്കുകയായിരുന്നു അലോക്..
നീ ഇവിടെ ചെടിക്കു വെള്ളം ഒഴിച്ചോണ്ടു നിന്നോ.. ഇവിടെ നടക്കുന്നതു വല്ലതും അറിയുന്നുണ്ടോ..
എന്താടാ നീ രാവിലെ കിടന്നു കയറു പൊട്ടിക്കുന്നത്.. അലോക് അമറിനെ നോക്കി ചോദിച്ചു..
നീ വാ നമുക്കൊരിടം വരെ പോകാനുണ്ട്..
പോലീസും നാട്ടുകാരുമെല്ലാം കൂടി നില്ക്കുന്ന വീടിനു മുന്നിലേക്കു അലോകും അമറും ജീപ്പില്‍ വന്നിറങ്ങി. വീടിനകത്തേക്കു ആരെയും അകത്തേക്കു കടക്കാതെ പോലീസ് കാവല്‍ നില്‍പ്പുണ്ടായിരുന്നു.. അവരോടു കാര്യം പറഞ്ഞു ഇരുവരും അകത്തേയ്ക്കു കയറി.
ഹാളില്‍ ലക്ഷ്മി മറ്റൊരു ഉദ്യോഗസ്ഥനുമായി സംസാരിച്ചു കൊണ്ടു നില്‍ക്കുമ്പോളാണ് അലോകിനെ അവള് കാണുന്നത്. മുന്‍പുണ്ടായ സംഭവങ്ങള്‍ അവളുടെ മനസിലേക്കു ഓടിയെത്തി.
അലോകിനെക്കുറിച്ചു കേട്ടറിഞ്ഞ വാര്‍ത്തകള്‍ അവളെ ഭയപ്പെടുത്തിയിരുന്നു.. അവന് അടുത്തേക്കു വരുംതോറും അവളുടെ നെഞ്ചിടിപ്പും കൂടിവന്നു..
❤️❤️❤️❤️❤️
ഇത് എൻ്റെ first comment ആണ് അടിപൊളി… ഞാൻ 6 മാസം ആയി ഇവിടെ വായിക്കുന്നു..ഇതുപോലെ exitement തന്ന വേറെ കഥ കുറവാണ്…keep going..
അടുത്ത പാർട്ട് എപ്പോഴാണ് ബ്രോ
Submit cheythittund bro. Eannu varum eannu ariyilla. ?