രാക്ഷസൻ 11 [FÜHRER] 429

സറിന്റെ തല്ലുകാരുടെ ജീപ്പു ഞാനിങ്ങെടുക്കുവാ. വീടു വരെ പോകണ്ടേ സാറേ.. അവിടം വരെ നടക്കാന്‍ വയ്യ. അലോക് ക്ഷീണം അഭിനയിച്ചു പറഞ്ഞതും
ശെല്‍വരാജ് സമ്മതമെന്നു തലായാട്ടി.

ജീപ്പില്‍ കയറി അലോക് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. അതു കണ്ട് ശെല്‍വരാജ് തിരിഞ്ഞു നടന്നു.

പിന്നെ മിനിസ്റ്റര്‍ സാറേ,

ഞാനേ ക്ഷമിച്ചിട്ടുള്ളൂ. എന്റെ സഹോദരങ്ങളുടെ കാര്യം എനിക്ക് ഉറപ്പു തരാന്‍ പറ്റില്ല കേട്ടോ.

അലോകിന്റെ വാക്കുകള്‍ ഒരു ഇടുത്തീ പോലെയാണു ശെല്‍വത്തിന്റെ കതുകളിലെത്തിയത്. അയാള്‍ അവന്റെ അടുത്തേക്ക് ഓടിയതും അലോകിന്റെ ജീപ്പ് പൊടി പറത്തി അവിടെ നിന്നും പോയിരുന്നു.

ശ്വാസമെടുക്കാന്‍ പോലും മറന്നു നിന്ന അയാളുടെ മുന്നിലേക്കു ലക്ഷ്മിയെത്തിയതും ശെല്‍വരാജ് അവളുടെ കരണം നോക്കി ആഞ്ഞിടിച്ചു.

അടിയേറ്റു നിലത്തു കിടക്കുമ്പോഴും ലക്ഷ്മിയ്ക്കു  തന്റെ കണ്ണിനു മുന്നില്‍ നടന്നതു വിശ്വസിക്കാനാവാതെ കവിള്‍ പൊത്തി.

അടിയേറ്റ പാടുകളും മുറിവുകളുമായി പോലീസ് ജീപ്പില്‍ വീട്ടിലേക്കെത്തിയ അവനെ കണ്ടെല്ലാവരും അമ്പരന്നു നില്‍ക്കുയാണ്. മുത്തും ഭദ്രയും അവിടെ ഇല്ലാത്തത് നന്നായെന്ന് അവർക്കു തോന്നി.

അവന്റെ മുറിവുകള്‍ കണ്ട് അവരുടെയുള്ളില്‍ കോപം പടര്‍ന്നുകയറി.

എന്തിനാടാ നിന്നെ അവള്‍ പിടിച്ചുകൊണ്ടു പോയത്.. അമര്‍ ദേഷ്യംകൊണ്ടു വിറച്ചു..

അലോക് അവനെ കെട്ടിപ്പിടിച്ചു കവിളിലൊരു ഉമ്മകൊടുത്തു. പിന്നെ അവന്റെ തോളിലൂടെ കൈയ്യിട്ടു.

ദേഷ്യം വരുമ്പോള്‍ നമ്മടെ അമറൂന്റെ മുഖം കാണാന്‍ എന്താ ഭംഗി അല്ലേടാ ഗിരിയേ.

അമര്‍ ദേഷ്യത്തില്‍ അലോകിനെ നോക്കിയ ശേഷം അവനെ പടിച്ചു നിര്‍ത്തി.

 ഇവിടെ എന്താ നടക്കുന്നത്.. അതു നീ പറഞ്ഞിട്ടു പോയാമതി.

55 Comments

  1. ❤️❤️❤️❤️❤️

  2. ഇത് എൻ്റെ first comment ആണ് അടിപൊളി… ഞാൻ 6 മാസം ആയി ഇവിടെ വായിക്കുന്നു..ഇതുപോലെ exitement തന്ന വേറെ കഥ കുറവാണ്…keep going..

  3. അടുത്ത പാർട്ട് എപ്പോഴാണ് ബ്രോ

    1. Submit cheythittund bro. Eannu varum eannu ariyilla. ?

Comments are closed.