അപ്പോ എങ്ങനാ സാറേ എനിക്കിനി പോകാമെല്ലേ അല്ലേ. അലോക് ചെറു ചിരിയോടെ അയാളുടെ തോളില്‍ പിടിച്ചു പറഞ്ഞു. അലോകിന്റെ ചോരയാല്‍ ശെല്‍വന്റെ വെള്ള വസ്ത്രം ചുവന്നു.
അവന്റെ വാക്കുകള്‍ അയാളില്‍ ഭീതി പരത്തി.എന്നാല്‍,അതൊന്നും ശ്രദ്ധിക്കാതെ അലോക് മുന്നോട്ടു നടന്നു.
അവന്‍ പോകുന്നതു നോക്കി നിന്ന ശെല്‍വരാജ് പൊടുന്നനെ മുന്നോട്ടേയ്ക്ക് ഓടി. നടക്കുന്നതിനിടെ കാലില്‍ ഭാരം തോന്നിയ അലോക് താഴേക്കു നോക്കി.
തന്റെ കാലില്‍ കെട്ടിപ്പിടുകിടക്കുന്ന ശെല്‍വരാജിനെ കണ്ട് അലോക് ചിരിച്ചു.
മിനിസ്റ്റര്‍ സാര്‍ എന്താ ഇത്. സാറിന്റെ ആളുകള്‍ എന്നെയിടിച്ചു ഇഞ്ചപരുവമാക്കി. ഇനി സാറും കൂടെ എന്റെ ശരീരത്തെ നോവിക്കാന്‍ പോകുകയാണോ.
മാപ്പാക്കണം ഭായ്.. അവര്‍ക്ക് അറിയാതെ ആളുമാറിയാതാണ്.. എന്നോടു ക്ഷമിക്കു ഭായ്. അയാള്‍ കരഞ്ഞുകൊണ്ടു പറഞ്ഞു.
എന്റെ സാറെ ഒന്നാമതു ശരീരം വേദനിച്ചിട്ടു പാടില്ല.. സാറെന്റെ കാലില്‍ പടിച്ചു വലിച്ചാല്‍ എനിക്കു പിന്നെയും നോവും കേട്ടേ. അലോക് അയാളെ നോക്കി പറഞ്ഞു..
ഇല്ല,എന്നോടു ക്ഷമിച്ചുവെന്നു പറയാതെ ഞാന്‍ വിടില്ല..അയാള്‍ തന്റെ പിടി ഒന്നുകൂടെ മുറുക്കി.
ശെടാ,ഇതു വല്യ ശല്യമായല്ലേ.. വെറുതേ പൊയ്‌ക്കോണ്ടിരുന്ന എന്നെ പിടിച്ചു ഇവിടെ കൊണ്ടു വന്നിടിച്ചിട്ട്, എന്നോടു ക്ഷമിക്കാന്‍. സാറു കൊള്ളാല്ലേ.
ഇല്ല, ക്ഷമിച്ചെന്നു പറയാതെ ഞാന്‍ വിടില്ല.
അയാള്‍ കേണപേക്ഷിച്ചു.
മ്മ് ശരി ക്ഷമിച്ചിരിക്കുന്നു.
ഇനിയെങ്കിലും കാലീന്നു വിടു സാറെ ഞാന്‍ പോട്ടേ..
അവന്റെ വാക്കുകള്‍ കേട്ടു ജീവന്‍ തിരിച്ചുകിട്ടയ ഭാവത്തില്‍ ശെല്‍വരാജ് അലോകിനെ നോക്കി. അലോക് പുഞ്ചിരിച്ചു.
❤️❤️❤️❤️❤️
ഇത് എൻ്റെ first comment ആണ് അടിപൊളി… ഞാൻ 6 മാസം ആയി ഇവിടെ വായിക്കുന്നു..ഇതുപോലെ exitement തന്ന വേറെ കഥ കുറവാണ്…keep going..
അടുത്ത പാർട്ട് എപ്പോഴാണ് ബ്രോ
Submit cheythittund bro. Eannu varum eannu ariyilla. ?