രാജമല്ലി ചോട്ടിൽ നിന്നും 2 [ജ്വാല] 1292

അമ്മായിയുടെ മകനാണ് ജിദ്ദയിലെ എല്ലാ ബിസിനസ്സും നിയന്ത്രിക്കുന്നത് അവനാണ്,
ഇക്ക ഞാൻ വണ്ടി എടുത്തു കൊണ്ട് വരാം പാർക്കിങ്ങിൽ നിന്ന് വണ്ടിയുമായി അവൻ എത്തി,
ഫിറോസ് ഫ്‌ളാറ്റിൽ പോകേണ്ട ഹോട്ടലിൽ ഒരു റൂം എടുക്കാം,
എന്താ ഇക്ക എന്ത് പറ്റി?
വല്ലാതെ ടെൻഷൻ മുഖത്ത് കാണാം, ഹേയ്… ഒന്നുമില്ലടാ കുറച്ചു പ്രൈവസി വേണം പിന്നെ രണ്ടു ദിവസമല്ലേ ഞാനിവിടെ ഉള്ളൂ.
ശരി ഇക്ക ഹോളിഡേ ഇന്നിലേക്ക് വണ്ടി തിരിച്ചു,
റൂമിലാക്കി ഫിറോസ് യാത്രയായി നാളത്തെ ഷെഡ്യൂൾ ഒരിക്കൽ കൂടി അവൻ ഓർമിപ്പിച്ചു, പിന്നെ ഞാനിവിടെ ഉള്ള കാര്യം ആരോടും പറയണ്ട ,
ശരി ഇക്ക അവൻ യാത്ര പറഞ്ഞു ഇറങ്ങി. ഫോണെടുത്ത് ഒരു കോഫി ഓർഡർ ചെയ്തു, ഒരു ട്രേയിൽ അടുക്കി വച്ചിരിക്കുന്ന പത്രങ്ങൾ എടുത്തു,
ഓരോ തലക്കെട്ട് വായിച്ച് മലയാളം പത്രത്തിന്റെ തലക്കെട്ട് വായിച്ച് താഴെക്കിടാൻ തുടങ്ങിയ വേളയിൽ മറുഭാഗം വെറുതെ മറിച്ചു നോക്കി എന്റെ ദേഹമാസകലം വിറച്ചു,വാർത്തയിൽ രണ്ടുമൂന്നാവർത്തി നോക്കി കണ്ണുകളിൽ ഇരുട്ട് കയറി, പത്രം കയ്യിൽ നിന്നു താഴെ വീണു, ഒരു സഹായത്തിനായി ചുറ്റുപാടും പരതി, വേച്ച്, വേച്ചു ഞാൻ കട്ടിലിലേക്ക് ഇരുന്നു…

ഫൈസു നിനക്ക് എന്തോരം ഇഷ്ടമാ ഷബ്‌നയെ?
ഈ ഇത്തായ്ക്ക് നാവിനു ലൈസൻസെ ഇല്ല, മോനേ എത്ര കാലമായി നീ കണ്ണ് കൊണ്ട് പ്രണയം പറയുന്നു?
ഇനിയെങ്കിലും ധൈര്യമായി പറഞ്ഞു കൂടെ? ഈ ഇത്തായുടെ ഒരു കാര്യം,
വേഗം നടക്കാൻ തുടങ്ങിയ എന്റെ കൈകളിൽ പിടിച്ചു വലിച്ചു കൊണ്ട് എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി, ഇത്തയുടെ പൂച്ച കണ്ണുകളിൽ ഒരു കുസൃതി ഞാൻ കണ്ടു.
എന്റെ മുഖം കുനിഞ്ഞു ഷബ്‌നായെ പിടിച്ചു എന്റെ അടുക്കലേക്ക് ചേർത്ത് നിർത്തി, ഇനി പറയ് നിങ്ങളുടെ ഇഷ്ടം,
രണ്ടാളും കണ്ണുകൊണ്ട് കഥകളി കാണിക്കുന്നത് ആരും കണ്ടിട്ടില്ല എന്നാണോ നിങ്ങളുടെ വിചാരം? ഞങ്ങൾക്കിടയിൽ ഇത്തായെപോലെ ഒരാൾ ആവശ്യമായിരുന്നു,
ഞങ്ങൾ രണ്ടാളുടെയും മുഖത്ത് രക്തമയം ഇല്ലായിരുന്നു. കൂടുതൽ “ചമ്മണ്ട “ഇതും പറഞ്ഞു ഇത്ത മുന്നോട്ട് നടന്നു.
ഞാൻ അവളെ നോക്കി,
അവൾ എന്നെയും പിന്നെയും ആദ്യം ആര് തുടങ്ങുമെന്ന ചിന്താഗതി ഞങ്ങളെ രണ്ടാളെയും അലട്ടിയിരുന്നു,
എന്റെ ഒപ്പം മുന്നോട്ട് നടന്നു ഞങ്ങൾ പോലും അറിയാതെ അവളുടെ ചെറിയ വിരൽ എന്റെ
ചെറു വിരലുമായി കൊരുത്തിരുന്നു.
ഞങ്ങൾ പരസ്പരം പറയാതെ തന്നെ ഞങ്ങളുടെ പ്രണയം എത്രയോ അമൂല്യമാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു,

“അച്ചോടാ “…
മക്കളെ കല്യാണവും കഴിഞ്ഞ് മധുവിധുവും കഴിഞ്ഞ് വരുവാണോ?
ഞങ്ങളുടെ മുട്ടിയുരുമ്മിയുള്ള നടത്തം കണ്ട് ഇത്തായുടെ കമന്റ്,
ഞങ്ങൾക്ക് ബോധം പെട്ടന്നാണുണ്ടായത് പിടഞ്ഞു രണ്ടു സൈഡിലേക്ക് മാറി. ചമ്മിയ ചിരി രണ്ടാളുടെയും മുഖത്തുണ്ടായിരുന്നു.

ആ മരണവും യാത്രയും എല്ലാം എന്റെ പ്രണയത്തിനു ഒരു വഴിത്തിരിവായി,
രണ്ടു കുടുംബങ്ങൾ നല്ല പോലെ അടുത്തു.

ഷബ്‌നായുടെ ബാപ്പ എസ്. ബി. ഐ യിലെ അസിസ്റ്റന്റ് മാനേജർ ആണ്, അവളുടെ ഉമ്മ നേരത്തെ തന്നെ മരിച്ചു പോയിരുന്നു,
ഷാഹിന ഇത്ത ആണ് വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കുന്നത്. തികഞ്ഞ പക്വമതി.

38 Comments

  1. Adipoli ayittund ???????????avasanam polichu ???????????appol by

  2. Super!!!!
    Valare nannayirunnu…

    Thudarnnum ezhuthuka..

    Asamsakal..

    Thanks.

  3. കൈലാസനാഥൻ

    മഹാനദി വായിച്ചാണ് താങ്കളെ മനസ്സിലാക്കുന്നത്. അങ്ങനെ ഓരോ കഥയിലേക്കും കടക്കുന്നു , ഒരു പാട് വൈകിയാണ് വായന കാരണം ഞാനും ഈയിടെയാണ് ഇവിടെ എത്തിയത്. നല്ല ഒരു കഥ സാധാരണ മനുഷ്യന്റെ എല്ലാ വികാരവിചാര കഷ്ട നഷ്ടങ്ങളും എല്ലാം മനോഹരമായി വിവരിച്ചിരിക്കുന്നു. കുറേ കാലങ്ങൾക്ക്‌ശേഷം നല്ലൊരു കഥാ സൃഷ്ടിയിലൂടെ യാത്ര ചെയ്യാൻ പറ്റി.

  4. ippozaanu vaayichath..
    orupaad ishtappettu… thudarnnum ezhuthuka…

    1. വായനയ്ക്കും, അഭിപ്രായത്തിനും വളരെ നന്ദി ഹീറോ ഷമ്മി…

  5. v̸a̸m̸p̸i̸r̸e̸

    വളരെ മനോഹരമായ എഴുത്ത്,
    നല്ലൊരു ക്ലൈമാക്സും കൂടെ ആയപ്പോൾ സംഭവം കളർ ആയി ട്ടോ…
    തുടർന്നും എഴുതുക…

    1. വളരെ നന്ദി വാമ്പയർ,
      വായനയ്ക്കും, കമന്റസിനും…

  6. വേട്ടക്കാരൻ

    ജ്വാല,എന്താടോ പറയേണ്ടത്,സൂപ്പർ അതിമനോഹരമായ അവതരണം.ഒന്നു വേദനിപ്പിച്ചെങ്കിലും അവസാനം സന്തോഷമായി തന്നെ അവസാനിപ്പിച്ചു.ഒരു സംശയം വീണ്ടും എഴുതാൻ തുടങ്ങി എന്നുപറഞ്ഞല്ലോ…അപ്പോൾ നേരത്ത കഥയെഴുതിട്ടുണ്ടോ….?

    1. നേരത്തെ എഴുതിയിട്ടുണ്ട്, ചെറുകഥകൾ ആയിരുന്നു എഴുതിയത്, പിന്നെ ചില സാഹചര്യങ്ങൾ മൂലം എഴുതാൻ കഴിഞ്ഞിരുന്നില്ല, ഇവിടെ എത്തി എല്ലാരുടെയും വായിച്ചു തുടങ്ങിയപ്പോൾ എഴുതാൻ വീണ്ടും ഒരു മോഹം, അങ്ങനെ കുത്തികുറിച്ചതാണ്,
      വായനയ്ക്കും, കമന്റസിനും വളരെയധികം നന്ദി.

  7. മികച്ച എഴുത്ത്… വിരഹം ആകുമോ എന്നാ ഭയം മുൻനിർത്തി എങ്കിലും അവസാനം മനസ്സ് കുളിരുന്ന സുന്ദര ക്ലൈമാക്സ്‌… തുടർന്നും എഴുതുക. ഒരുപാട് ഇഷ്ടമായി ജ്വാല ❤️

    1. വളരെ നന്ദി ജീവൻ, പ്രണയം ഒരിക്കലും വിരഹത്തിലേക്ക് വഴിമാറാൻ ആരും ആഗ്രഹിക്കില്ല…

  8. ഇപ്പഴാണ് വായിച്ചത് ഒരുപാട് ഇഷ്ടപ്പെട്ടു

    1. വളരെ നന്ദി അജയ് ബ്രോ…

  9. ജ്വാല.. വളരെ നന്നായിട്ടുണ്ട്. ഒരുപാട് ഇഷ്ടമായി ??❤️ വായിക്കുമ്പോൾ മനസ്സിൽ നൊമ്പരം ഉണർത്തിയ ഒരു ചെറിയ പ്രണയ കാവ്യം. പ്രണയം..അത് നഷ്ടമാകുന്നത് കാണാൻ ഇഷ്ടമല്ല. എന്തൊക്കെ ആയാലും അവസാനം ഇരുവരെയും ഒന്നിപ്പിച്ചുവല്ലോ ❤️❤️?

    ഇനിയും ഇതുപോലുള്ള നല്ല കഥകൾ തുടർന്നും എഴുതുക.

    1. പ്രണയം എല്ലാവർക്കും ഇഷ്ടമല്ലേ അത് നഷ്ടമാകാൻ ആരാണ് ആഗ്രഹിക്കുക, വളരെ നന്ദി വായനയ്ക്കും അഭിപ്രായത്തിനും…

  10. ജ്വാല നന്നായിട്ടുണ്ട്…

    എഴുതു തുടരുക…

    പ്രണയം അത് ഏത് പ്രായത്തിലും മനുഷ്യനെ ചെറുപ്പമാക്കുന്ന ഒരു വികാരമാണ് ???

    1. വളരെ നന്ദി നൗഫു, പ്രണയം നിർവചനീയം…

  11. ഖുറേഷി അബ്രഹാം

    മനോഹരമായ ഒരു പ്രണയ കാവ്യം, നന്നായി ഇഷ്ടപ്പെട്ടു. എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ ഒന്നും വരുന്നില്ല കാരണം പ്രണയം എന്താന്ന് എനിക്കറിയത്തില്ല. അതോണ്ട് ഒന്നും പറയാനും കിട്ടുന്നില്ല. ഒറ്റവാക്കിൽ കഥ നന്നായിരുന്നു എന്ന് പറയുന്നു

    ഖുറേഷി അബ്രഹാം,,,,,

    1. വളരെ നന്ദി ഖുറൈഷി, മനസ്സിൽ വരുന്ന വിങ്ങലുകൾ എഴുതിക്കോ അപ്പോൾ പ്രണയം തനിയെ വരും…

      1. ഖുറേഷി അബ്രഹാം

        അതിനു വിങ്ങലുകൾ എനിക് ഇല്ല ബ്രോ, ജീവിതം ആസ്വദിക്കുക അത്രേ ഉള്ളു ഈ ഉള്ളവന്.

        ഖുറേഷി അബ്രഹാം,,,,

  12. ഇതൊക്കെ വായിച്ചു ഞാൻ പ്രണയിചു പോകും അത്രക്ക് ❤❤❤❤❤❤❤❤

    1. പ്രണയിച്ചാൽ ഞാൻ കൃതാർത്ഥനായി, വളരെ നന്ദി സിദ്ദ്‌…

  13. സുജീഷ് ശിവരാമൻ

    ഹായ് ജ്വാല ടെൻഷൻ അടിച്ചാണ് വായിച്ചു തീർത്തത്… അവസാനം സന്തോഷം ആക്കിയല്ലോ… വളരെ അധികം നന്നായിട്ടുണ്ട്… ഇനിയും നല്ല നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ… കാത്തിരിക്കുന്നു അടുത്ത കഥക്കായി… ????

    1. പ്രണയം നമുക്ക് പ്രീയപ്പെട്ടതല്ലേ, അതിനെ വിരഹം ആക്കാൻ ആരാ ഇഷ്ടപ്പെടുക, വളരെ നന്ദി സുജീഷ് ബ്രോ…

  14. കൊള്ളാം അടിപൊളി ആയിട്ടുണ്ട് നല്ല ഒഴുക്ക് അവർ രണ്ടാളും അവസാനം ഒരുമിച്ചല്ലോ സന്തോഷം ആയി ഇനിയും എഴുതണം ??

    1. ദുഃഖം നമുക്ക് പറ്റില്ലല്ലോ? വായനയ്ക്കും അഭിപ്രായത്തിനും നന്ദി ജോനാസ്…

  15. ജീനാ_പ്പു

    സത്യത്തിൽ ഒരോ പേജും വളരെയേറെ ഭയത്തോടെ ആണ് വായിച്ചു കൊണ്ടിരിക്കുന്നത് , ഒരു സാഡ് എൻടിങ്ങ് ആകുമോ എന്ന് …?

    വല്ലാതെ പിരിമുറുക്കം സൃഷ്ടിച്ചു എങ്കിലും ഹാപ്പി ക്ലൈമാക്സ് നൽകി സന്തോഷിപ്പിച്ചതിന് ഒരുപാട് നന്ദി ?❣️

    നല്ല ഒഴുക്കൊടെയുള്ള എഴുത്തിന്റെ ശൈലി വളരെയധികം മികച്ചതാണ് ….!!!!

    വീണ്ടും വീണ്ടും എഴുതുക ?❣️❣️❣️

    അഭിനന്ദനങ്ങൾ ?

    ഒരുപാട് ഇഷ്ടമായി ഈ കഥ ???❣️

    1. ജീനാ_പ്പു,
      വളരെ നന്ദി, ഇനി എഴുതുമോ എന്ന് പറയാൻ കഴിയില്ല എങ്കിലും ശ്രമിക്കാം…

      1. ଜୀବ ଆପ୍ପୁ

        അതെന്താ ? അങ്ങനെ പറഞ്ഞത് ? ഇത്രയും മനോഹരമായി എഴുതുന്നവർ ഇവിടെ വളരെ കുറവാണ് ,,, പ്ലീസ് ? ദയവായി ഇനി എഴുതണം , ഒരു ഫാൻ എന്ന നിലയിലുള്ള ഒരു റിക്വസ്റ്റ് ആണ് …

        നിരാശപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു ?❣️

        ശുഭരാത്രി ❣️

  16. @Jwala. Page kooti avasanipichu alle.
    kollam vareyadhikam ishttayi.eniku nigal ezhukarepole sahithykaramayi com’nts valichuneeti ezhudhanonnum ariyilla.adutha kadhakuvendi waiting aanutoo…….

    1. വളരെ നന്ദി ഹാപ്പി,
      അതിനു സാഹിത്യം ഒന്നും അറിയണ്ട, മനസ്സിൽ വരുന്നത് എഴുതുക അത്രമാത്രം, ഏറെ കുറെ മറന്ന എഴുത്താണ് ഇവിടെ വന്നപ്പോൾ എഴുതാൻ ഒരു മോഹം…

  17. വേട്ടക്കാരൻ

    ജ്വാല,ആദ്യ പാർട്ടും വായിച്ചില്ല,രണ്ടു പാർട്ടും വായിച്ചിട്ട് വരാം..

    1. സന്തോഷം വേട്ടക്കാരാ, വായിക്കുക, പ്രോത്സാഹിപ്പിക്കുക,

  18. ജ്വാല… പേജ്കൂട്ടി എഴുതിയതിൽ അഭിനന്ദനങ്ങൾ… വായിച്ചില്ല.. വായിച്ചു വിശദമായി അഭിപ്രായം തരാം ❤️

    1. സന്തോഷം ജീവൻ…

  19. Aadhyathe like, view, comment ellam njan thanne 😀

    1. വളരെ സന്തോഷം ആദി, വായിച്ചു വിശദമായ അഭിപ്രായം കൂടി പറയുക…

Comments are closed.