രാജമല്ലി ചോട്ടിൽ നിന്നും 2 [ജ്വാല] 1292

ഷബ്‌നായുടെ കർചീഫ് കൊണ്ട് മുഖം തുടച്ചു, അവളുടെ ഗന്ധം എന്നിലേക്ക് പൂർണമായും ലയിച്ചു ചേർന്നു.

ഗവ :പോളിടെക്നിക് അതിന്റെ മെയിൻ ഗെയ്റ്റിന് മുന്നിൽ നിന്നു ഇനി മൂന്നുവർഷം ഇവിടെയാണ്‌ പ്രണയവും, വിരഹവും ഒക്കെ മനസ്സിന്റെ ഒരു കോണിൽ ഒളിപ്പിച്ചു. പഠിക്കണം, ജോലി നേടണം , ഷബ്‌നായെ വിവാഹം കഴിക്കണം ലക്ഷ്യങ്ങൾ മനസ്സിൽ ഉരുവിട്ട് വലത് കാൽ വച്ചു കോളേജിനുള്ളിലേക്ക് കയറി.

ഡാ…. ഫൈസൂ ഗെയ്റ്റിന്റെ ഇടത് വശത്തുള്ള മരത്തിന്റെ ചുവട്ടിൽ നിന്നൊരു വിളി എന്റെ കണ്ണുകൾ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല സാം ഡാ നീയും ഇവിടെ?

പത്താം ക്ലാസ് കഴിഞ്ഞതോട് കൂടി അവൻ സ്കൂൾ മാറി പോയതാണ്,
അവന്റെ പപ്പാ ട്രെയിൻ ലോക്കോ പൈലറ്റ് ആണ്, പപ്പയ്ക്ക് സ്ഥലം മാറ്റം കിട്ടിയതോടെ അവനും സ്കൂൾ വിട്ട് പോകുക ആയിരുന്നു.
എനിക്ക് ആശ്വാസമായി അപരിചിതമായ സ്ഥലത്ത് പഴയ കൂട്ടുകാരനെ കിട്ടിയത് ദാഹിച്ചു വലഞ്ഞവന് ഇത്തിരി വെള്ളം കിട്ടിയത് പോലെ ആയി.

ഡാ മുന്നിൽ നടന്ന എന്നെ പിന്നിൽ നിന്നു വിളിച്ചവൻ,
എന്താടാ എവിടെ നിന്റെ ഒൻപതേ കാൽ?
ഞാൻ ചിരിച്ചു പിന്നെ പറഞ്ഞു, ഞങ്ങളുടെ പ്രണയ ഗീഥകൾ !!!
എന്റെ താമസവും അവനൊപ്പം, ക്ലാസുകൾ ആരംഭിച്ചു ,

ഡൈനാമിക്സ്, തെർമോഡൈനാമിക്സ്, മെറ്റീരിയൽസ് സയൻസ്, സ്ട്രക്ചറൽ അനാലിസിസ്, എന്നൊക്ക വായിൽ കൊള്ളാത്ത പേരുകൾ കെട്ട് തലകറങ്ങി ഇരിക്കുന്ന സമയത്താണ് സാം ഒരു കത്ത് കൊണ്ട് തന്നത്,

മനോഹരമായ ചെറിയ അക്ഷരത്തിൽ എന്റെ പേരും, അഡ്രസ്സും വൃത്തിയായി എഴുതിയിരിക്കുന്നു, മറുപുറം കാലിയായിരുന്നു,
ലൈബ്രറിയുടെ പിന്നിലുള്ള ദേവതാരു മരത്തിന്റെ വേരിൽ ഇരുന്ന് ഞാൻ ആ കത്ത് പൊട്ടിച്ചു,

എന്റെ എത്രയും പ്രീയപ്പെട്ട ഫൈസു എന്ന് തുടങ്ങിയ കത്ത് ഒരു പ്രത്യേക രീതിയിൽ ആയിരുന്നു എഴുതിയത്, പ്രണയ ലേഘനം അല്ല മറിച്ചു അവൾ എന്റെ മടിയിൽ കിടന്ന് പറയുന്നത് പോലെ തോന്നി, ബാപ്പായുടെ, ഇത്തായുടെ, പൂച്ചകുട്ടിയുടെ എന്ന് തുടങ്ങി വിരിയാൻ വെമ്പി നിൽക്കുന്ന റോസാ പൂവിനെപ്പറ്റി വരെ അവളുടെ കത്തിൽ ഉണ്ടായിരുന്നു,
ഓരോരുത്തർക്കും ഓരോ പാരഗ്രാഫ്, കത്ത് എങ്ങനെയാണ് എഴുതേണ്ടത് എന്ന് എന്നെ പഠിപ്പിച്ചു തന്ന ആദ്യ കത്ത്.

ഫൈസു എന്റെ ഉറക്കം ഇപ്പോൾ നിന്നോടൊപ്പം ആണ് നിന്റെ മുത്തുമാല തലയിണയിൽ ചേർത്ത് നിന്റെ ഗന്ധത്തിൽ ഞാൻ അലിഞ്ഞു ചേരും
ഇനി എത്ര കാലം കഴിഞ്ഞാണ് നിന്റെ ഗന്ധം ആസ്വദിക്കാൻ കഴിയുക?
വലിയ ഒരു ചോദ്യ ചിഹ്നം ഇട്ടവൾ കത്ത് അവസാനിപ്പിച്ചു.

ആ കത്ത് വായിച്ചു അവസാനിപ്പിച്ചപ്പോൾ അഗാധമായ ആർദ്രവും വികാരഭരിതവുമായ വാത്സല്യവും എന്റെ മനസ്സിൽ നിറഞ്ഞു തുളുമ്പി…

ഷാഹിന ഇത്തായുടെ കല്യാണത്തിനായിരുന്നു പിന്നെ ഞാനവളെ കാണുന്നത്, രണ്ടാളും മാറി, മാറി കല്യാണത്തിന് ക്ഷണിച്ചു.

കല്യാണത്തിന്റെ അന്ന് രാവിലെ തന്നെ ഞാൻ അവിടെ എത്തി ഷബ്‌നായെ കാണാൻ ഉള്ള തിടുക്കത്തിൽ വീടിന് ഉള്ളിലേക്ക് കയറിയ എന്നെ പുറകിൽ നിന്ന് ആരോ വിളിച്ചു.
നോക്കുമ്പോൾ ഇത്ത ആണ്,
ആഹാ…. മണവാട്ടി ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കുവാണോ?
ഡാ, പിന്നെ ടെൻഷൻ കൊണ്ട് കഴിക്കാൻ പറ്റിയില്ലങ്കിലോ?
ഇത്തയുടെ വർത്തമാനം കെട്ട് ഞാൻ പൊട്ടി ചിരിച്ചു.
എവിടെ ഷമ്മു?

38 Comments

  1. Adipoli ayittund ???????????avasanam polichu ???????????appol by

  2. Super!!!!
    Valare nannayirunnu…

    Thudarnnum ezhuthuka..

    Asamsakal..

    Thanks.

  3. കൈലാസനാഥൻ

    മഹാനദി വായിച്ചാണ് താങ്കളെ മനസ്സിലാക്കുന്നത്. അങ്ങനെ ഓരോ കഥയിലേക്കും കടക്കുന്നു , ഒരു പാട് വൈകിയാണ് വായന കാരണം ഞാനും ഈയിടെയാണ് ഇവിടെ എത്തിയത്. നല്ല ഒരു കഥ സാധാരണ മനുഷ്യന്റെ എല്ലാ വികാരവിചാര കഷ്ട നഷ്ടങ്ങളും എല്ലാം മനോഹരമായി വിവരിച്ചിരിക്കുന്നു. കുറേ കാലങ്ങൾക്ക്‌ശേഷം നല്ലൊരു കഥാ സൃഷ്ടിയിലൂടെ യാത്ര ചെയ്യാൻ പറ്റി.

  4. ippozaanu vaayichath..
    orupaad ishtappettu… thudarnnum ezhuthuka…

    1. വായനയ്ക്കും, അഭിപ്രായത്തിനും വളരെ നന്ദി ഹീറോ ഷമ്മി…

  5. v̸a̸m̸p̸i̸r̸e̸

    വളരെ മനോഹരമായ എഴുത്ത്,
    നല്ലൊരു ക്ലൈമാക്സും കൂടെ ആയപ്പോൾ സംഭവം കളർ ആയി ട്ടോ…
    തുടർന്നും എഴുതുക…

    1. വളരെ നന്ദി വാമ്പയർ,
      വായനയ്ക്കും, കമന്റസിനും…

  6. വേട്ടക്കാരൻ

    ജ്വാല,എന്താടോ പറയേണ്ടത്,സൂപ്പർ അതിമനോഹരമായ അവതരണം.ഒന്നു വേദനിപ്പിച്ചെങ്കിലും അവസാനം സന്തോഷമായി തന്നെ അവസാനിപ്പിച്ചു.ഒരു സംശയം വീണ്ടും എഴുതാൻ തുടങ്ങി എന്നുപറഞ്ഞല്ലോ…അപ്പോൾ നേരത്ത കഥയെഴുതിട്ടുണ്ടോ….?

    1. നേരത്തെ എഴുതിയിട്ടുണ്ട്, ചെറുകഥകൾ ആയിരുന്നു എഴുതിയത്, പിന്നെ ചില സാഹചര്യങ്ങൾ മൂലം എഴുതാൻ കഴിഞ്ഞിരുന്നില്ല, ഇവിടെ എത്തി എല്ലാരുടെയും വായിച്ചു തുടങ്ങിയപ്പോൾ എഴുതാൻ വീണ്ടും ഒരു മോഹം, അങ്ങനെ കുത്തികുറിച്ചതാണ്,
      വായനയ്ക്കും, കമന്റസിനും വളരെയധികം നന്ദി.

  7. മികച്ച എഴുത്ത്… വിരഹം ആകുമോ എന്നാ ഭയം മുൻനിർത്തി എങ്കിലും അവസാനം മനസ്സ് കുളിരുന്ന സുന്ദര ക്ലൈമാക്സ്‌… തുടർന്നും എഴുതുക. ഒരുപാട് ഇഷ്ടമായി ജ്വാല ❤️

    1. വളരെ നന്ദി ജീവൻ, പ്രണയം ഒരിക്കലും വിരഹത്തിലേക്ക് വഴിമാറാൻ ആരും ആഗ്രഹിക്കില്ല…

  8. ഇപ്പഴാണ് വായിച്ചത് ഒരുപാട് ഇഷ്ടപ്പെട്ടു

    1. വളരെ നന്ദി അജയ് ബ്രോ…

  9. ജ്വാല.. വളരെ നന്നായിട്ടുണ്ട്. ഒരുപാട് ഇഷ്ടമായി ??❤️ വായിക്കുമ്പോൾ മനസ്സിൽ നൊമ്പരം ഉണർത്തിയ ഒരു ചെറിയ പ്രണയ കാവ്യം. പ്രണയം..അത് നഷ്ടമാകുന്നത് കാണാൻ ഇഷ്ടമല്ല. എന്തൊക്കെ ആയാലും അവസാനം ഇരുവരെയും ഒന്നിപ്പിച്ചുവല്ലോ ❤️❤️?

    ഇനിയും ഇതുപോലുള്ള നല്ല കഥകൾ തുടർന്നും എഴുതുക.

    1. പ്രണയം എല്ലാവർക്കും ഇഷ്ടമല്ലേ അത് നഷ്ടമാകാൻ ആരാണ് ആഗ്രഹിക്കുക, വളരെ നന്ദി വായനയ്ക്കും അഭിപ്രായത്തിനും…

  10. ജ്വാല നന്നായിട്ടുണ്ട്…

    എഴുതു തുടരുക…

    പ്രണയം അത് ഏത് പ്രായത്തിലും മനുഷ്യനെ ചെറുപ്പമാക്കുന്ന ഒരു വികാരമാണ് ???

    1. വളരെ നന്ദി നൗഫു, പ്രണയം നിർവചനീയം…

  11. ഖുറേഷി അബ്രഹാം

    മനോഹരമായ ഒരു പ്രണയ കാവ്യം, നന്നായി ഇഷ്ടപ്പെട്ടു. എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ ഒന്നും വരുന്നില്ല കാരണം പ്രണയം എന്താന്ന് എനിക്കറിയത്തില്ല. അതോണ്ട് ഒന്നും പറയാനും കിട്ടുന്നില്ല. ഒറ്റവാക്കിൽ കഥ നന്നായിരുന്നു എന്ന് പറയുന്നു

    ഖുറേഷി അബ്രഹാം,,,,,

    1. വളരെ നന്ദി ഖുറൈഷി, മനസ്സിൽ വരുന്ന വിങ്ങലുകൾ എഴുതിക്കോ അപ്പോൾ പ്രണയം തനിയെ വരും…

      1. ഖുറേഷി അബ്രഹാം

        അതിനു വിങ്ങലുകൾ എനിക് ഇല്ല ബ്രോ, ജീവിതം ആസ്വദിക്കുക അത്രേ ഉള്ളു ഈ ഉള്ളവന്.

        ഖുറേഷി അബ്രഹാം,,,,

  12. ഇതൊക്കെ വായിച്ചു ഞാൻ പ്രണയിചു പോകും അത്രക്ക് ❤❤❤❤❤❤❤❤

    1. പ്രണയിച്ചാൽ ഞാൻ കൃതാർത്ഥനായി, വളരെ നന്ദി സിദ്ദ്‌…

  13. സുജീഷ് ശിവരാമൻ

    ഹായ് ജ്വാല ടെൻഷൻ അടിച്ചാണ് വായിച്ചു തീർത്തത്… അവസാനം സന്തോഷം ആക്കിയല്ലോ… വളരെ അധികം നന്നായിട്ടുണ്ട്… ഇനിയും നല്ല നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ… കാത്തിരിക്കുന്നു അടുത്ത കഥക്കായി… ????

    1. പ്രണയം നമുക്ക് പ്രീയപ്പെട്ടതല്ലേ, അതിനെ വിരഹം ആക്കാൻ ആരാ ഇഷ്ടപ്പെടുക, വളരെ നന്ദി സുജീഷ് ബ്രോ…

  14. കൊള്ളാം അടിപൊളി ആയിട്ടുണ്ട് നല്ല ഒഴുക്ക് അവർ രണ്ടാളും അവസാനം ഒരുമിച്ചല്ലോ സന്തോഷം ആയി ഇനിയും എഴുതണം ??

    1. ദുഃഖം നമുക്ക് പറ്റില്ലല്ലോ? വായനയ്ക്കും അഭിപ്രായത്തിനും നന്ദി ജോനാസ്…

  15. ജീനാ_പ്പു

    സത്യത്തിൽ ഒരോ പേജും വളരെയേറെ ഭയത്തോടെ ആണ് വായിച്ചു കൊണ്ടിരിക്കുന്നത് , ഒരു സാഡ് എൻടിങ്ങ് ആകുമോ എന്ന് …?

    വല്ലാതെ പിരിമുറുക്കം സൃഷ്ടിച്ചു എങ്കിലും ഹാപ്പി ക്ലൈമാക്സ് നൽകി സന്തോഷിപ്പിച്ചതിന് ഒരുപാട് നന്ദി ?❣️

    നല്ല ഒഴുക്കൊടെയുള്ള എഴുത്തിന്റെ ശൈലി വളരെയധികം മികച്ചതാണ് ….!!!!

    വീണ്ടും വീണ്ടും എഴുതുക ?❣️❣️❣️

    അഭിനന്ദനങ്ങൾ ?

    ഒരുപാട് ഇഷ്ടമായി ഈ കഥ ???❣️

    1. ജീനാ_പ്പു,
      വളരെ നന്ദി, ഇനി എഴുതുമോ എന്ന് പറയാൻ കഴിയില്ല എങ്കിലും ശ്രമിക്കാം…

      1. ଜୀବ ଆପ୍ପୁ

        അതെന്താ ? അങ്ങനെ പറഞ്ഞത് ? ഇത്രയും മനോഹരമായി എഴുതുന്നവർ ഇവിടെ വളരെ കുറവാണ് ,,, പ്ലീസ് ? ദയവായി ഇനി എഴുതണം , ഒരു ഫാൻ എന്ന നിലയിലുള്ള ഒരു റിക്വസ്റ്റ് ആണ് …

        നിരാശപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു ?❣️

        ശുഭരാത്രി ❣️

  16. @Jwala. Page kooti avasanipichu alle.
    kollam vareyadhikam ishttayi.eniku nigal ezhukarepole sahithykaramayi com’nts valichuneeti ezhudhanonnum ariyilla.adutha kadhakuvendi waiting aanutoo…….

    1. വളരെ നന്ദി ഹാപ്പി,
      അതിനു സാഹിത്യം ഒന്നും അറിയണ്ട, മനസ്സിൽ വരുന്നത് എഴുതുക അത്രമാത്രം, ഏറെ കുറെ മറന്ന എഴുത്താണ് ഇവിടെ വന്നപ്പോൾ എഴുതാൻ ഒരു മോഹം…

  17. വേട്ടക്കാരൻ

    ജ്വാല,ആദ്യ പാർട്ടും വായിച്ചില്ല,രണ്ടു പാർട്ടും വായിച്ചിട്ട് വരാം..

    1. സന്തോഷം വേട്ടക്കാരാ, വായിക്കുക, പ്രോത്സാഹിപ്പിക്കുക,

  18. ജ്വാല… പേജ്കൂട്ടി എഴുതിയതിൽ അഭിനന്ദനങ്ങൾ… വായിച്ചില്ല.. വായിച്ചു വിശദമായി അഭിപ്രായം തരാം ❤️

    1. സന്തോഷം ജീവൻ…

  19. Aadhyathe like, view, comment ellam njan thanne 😀

    1. വളരെ സന്തോഷം ആദി, വായിച്ചു വിശദമായ അഭിപ്രായം കൂടി പറയുക…

Comments are closed.