ഖുനൂസിന്റെ സുൽത്താൻ EP-3 [Umar] 329

 

അത് പറയുമ്പോൾ അയാളുടെ കണ്ണിലെ ഭയം രണ്ടാൾക്കും വ്യക്തമായി കാണാമായിരുന്നു.

 

“ഞാൻ സാധനങ്ങൾ കൊണ്ട് വണ്ടീൽ വെക്ക നീയത് കഴിഞ്ഞിട്ട് വായോ.”

 

ഷാനു ഖാലിദിനോട്  പറഞ്ഞു.

 

“ഒറ്റക്ക അഞ്ചാറു പേരുണ്ട് ഒന്ന് കൂടെ വാടാ.”

 

“ഏയ്‌ ഇന്ന് ചൊവ്വയല്ലേ ഇന്ന് ഞാൻ ആരേം തല്ലൂല്ല.”

 

” ഇതെന്ത് ബാർബർഷോപ്പാ. ചൊവ്വ അവധി..?”

 

“നീ വല്യേ ചോദ്യം ചോയ്ക്കാണ്ട് പോയെ. ഞാനിദൊക്കെ കൊണ്ട് വെക്കട്ടെ..”

 

ഷാനു അതുപറഞ് രണ്ടു കൈ കൊണ്ടും ഖാലിദിൻറെ  ചുമലിൽ തട്ടി സാധനങ്ങൾ നിറച്ച ചാക്കും എടുത്ത് നടന്നു.

ഖാലിദ് ഒരുനിമിഷം ഒന്ന് ചിരിച്ച് തിരിഞ്ഞവർക്കരികിലേക് നടന്നു.

പെട്ടെന്ന് തന്നെ അവന്റെ മുഖഭാവം മാറി കണ്ണൊക്കെ ചുവന്നു മുഖം വലിഞ്ഞു മുറുകി.

 

“അതേ…ചേട്ടന്മാരെ ആ അമ്മേനെ അങ്ങ് വിട്ടേ.”

 

“ഈ നായിന്റെ മോൻ ഇതുവരെ പോയില്ലേ.”

 

ആദ്യം അവനെ തള്ളിയ തടിയൻ വീണ്ടും ഖാലിദിനെ തല്ലാനായി കയ്യൊങ്ങി.

മുഖത്തിനടുത് വന്ന കയ്യ് ഒരു കയ്കൊണ്ട് പിടിച്ച്.

ഇടതുകാൽ ഒരല്പം പിന്നിലോട്ട് വെച്ച് വലതുകാൽ പിന്നിലോട്ട് പരമാവധി ഓങ്ങി അവനയാളുടെ വാരിയെല്ലിന് അടിച്ചു.

അടികൊണ്ടവൻ ഉയർന്നു പൊങ്ങി താഴെ വീണു.

വീണപ്പോഴും അടിക്കാൻ വന്ന കയ്യ് ഖാലിദ് പിടിച്ച് വെച്ചിരുന്നത് കൊണ്ട് വീഴ്ചയുടെ ആക്കത്തിൽ കയ്യ് കുഴത്തെറ്റി വേർപെട്ടു.

വീഴ്ചയുടെ ശക്തിയിൽ മണ്ണിലെ പൊടിപടലങ്ങൾ ഉയർന്നുപൊങ്ങി.

 

നിമിഷ നേരം കൊണ്ട് ഇതെല്ലാം നടന്നു. കണ്ട് നിന്ന അവന്റെ കൂട്ടാളികൾ ഒന്ന് ഭയന്നു.

 

“ആാാ….” വീണവന്റെ അലർച്ച മാത്രമാവിടെ മുഴങ്ങി കേട്ടു.

 

ശിവമണിയും കൂട്ടരും അവർക്കെതിരെ നിൽക്കുന്നവരെ തല്ലി ഒതുക്കുന്നത് ദൈനംദിന കാഴ്ചയായതിനാൽതന്നെ ആരും അങ്ങോട്ട് വരുകയോ ശ്രദ്ധിക്കുകയോ ചെയ്തില്ല.

 

ഒരുനിമിഷം ഭയം വിട്ട് ബാക്കിയുള്ള നാലുപേര് ഖലീദിന് നേർക് വന്നു.

 

ആദ്യം വന്നവന്റെ അടിയിൽ നിന്ന് ഒഴിഞ് അവന്റെ കഴുത്തിനു പിടിച്ച് പുറകിൽ ഓടി വന്നവനെ നെഞ്ചിൻ കൂട് നോക്കിയവൻ ആഞ്ഞു ചവിട്ടി.

തെറിച്ചവൻ അടുത്തുള്ള കടയുടെ ഭിത്തിയിൽ പുറമടിച്ചു താഴെ വെച്ചിരുന്ന മൺ കുടത്തിലേക് വീണ് വയറു കീറി.

 

തന്റെ കയ്യിൽ ഇരിക്കുന്നവനെ വടി കറക്കുന്ന ലാഖവത്തിൽ അവൻ കറക്കി നിലത്തടിച്ചു. തല കരിങ്കല്ലില്ലടിച്ചവന്റെ ബോധം പോയി.

 

മൂന്നാമനും നാലാമനും നേരെ പാഞ്ഞു വരുന്നത് കണ്ട ഖാലിദ് തൊട്ടടുത്ത കടയിലെ തുലാസിന്റെ അഞ്ചുകിലോ വരുന്ന കട്ടിയെടുത്ത് ആദ്യം വന്നവന്റെ മൂക്കിന്നും ചുണ്ടിനും ഇടയിൽ ഇടിച്ചു.മുന്നിലെ നിരയിൽ പല്ലുകൾ കൊഴിഞ്ഞ് വായിൽ നിറച്ചു ചോരയുമായി അവൻ നിലത്തു വീണ് ബോധം പോയി.

Updated: July 13, 2024 — 1:19 am

Leave a Reply

Your email address will not be published. Required fields are marked *