ഖുനൂസിന്റെ സുൽത്താൻ EP-3 [Umar] 329

ഇത് കണ്ട നാലാമൻ തിരിഞ്ഞോടാൻ നേരം ഖാലിദ് കയ്യിലിരുന്ന കാട്ടിയെടുത്ത് എറിഞ്ഞു കൃത്യം കഴുത്തിനു താഴെ ഊക്കിൽ കട്ട കൊണ്ട് അവൻ മൂക്കടിച്ചു വീണു. എഴുന്നേൽക്കാൻ വയ്യാതെ കിടന്നു.

 

“ചേട്ടാ…തൽകാലം ഇതുകൊണ്ട് തൃപ്തിപ്പെടണം സമയില്ലാത്തോണ്ടാ.

ഇനിയൊരിക്കൽ വിശദമായി പരിചയപ്പെടാം.”

അടികൊണ്ടുകിടക്കുന്ന തടിയന്റെ അടുത്തു ചെന്ന് ഖാലിദ് പറഞ്ഞു.

അവൻ തന്റെ ഒടിഞ്ഞ് തൂങ്ങിയ കയ്യിലേക് മറുകൈ കൂട്ടിപ്പിടിച്ചു കൈ കൂപ്പി.ഇനിയെന്നെ തല്ലരുതെന്നവൻ പറയാതെ പറഞ്ഞു.

 

ഖാലിദവനെ വിട്ട് തല്ലുകൊണ്ട് അവശയായ അമ്മയുടെ അടുത് ചെന്ന് കൈപിടിച്ചെഴുന്നേല്പിച്ചു .

തല്ല് കൊണ്ട് മുഖത്തും ദേഹത്തും അവിടവിടായി മുറിഞ്ഞു ചോര വരുന്നുണ്ട്.അവൻ അവരെ അടുത്തുള്ള അടഞ്ഞുകിടക്കുന്ന കടയുടെ ഉമ്മറ പടിയിൽ ഇരുത്തി.ഷാനു ഒരുകുപ്പി വെള്ളം കൊണ്ട് വന്നു അവര്ക് കുടിക്കാനായി കൊടുത്തു. പൊട്ടിയ ചുണ്ടിൽ വെള്ളം തൊട്ട നീറ്റലിൽ അവരറിയാതെ ചുമൽ കൂച്ചി പിടിച്ചൊന്ന് ഞരങ്ങി.അത് കണ്ട കൂടെയുള്ള കുട്ടി ഏങ്ങി കരയാൻ തുടങ്ങി.അവരവനെ ആശ്വസിപ്പിക്കാൻ വ്യഥാ ഒരു ശ്രമം നടത്തി.അവരുടെ അവസ്ഥ കണ്ട ഷാനുവും ഖാലിദും പണിപ്പെട്ടവരെ സമദനിപ്പിച്ചു.

 

ഹോസ്പിറ്റലിൽ പോകാൻ ഒരുപാട് നിർബന്ധിച്ചെങ്കിലും ആയമ്മ വീട്ടിലാക്കി തന്നാൽ മതിയെന്ന ധാരണയിൽ സ്നേഹപൂർവ്വം നിരസിച്ചതിനാലാവർ അതൊഴിവാക്കി.രണ്ടാളെയും വണ്ടിയിൽ കയറ്റി വലിയ വണ്ടികണ്ടവർ ആദ്യം ഒന്ന് പകച്ചുവെങ്കിലും ഷാനുവും ഖാലിദും നിർബന്ധബുദ്ധി കാണിച്ചവരെ കയറ്റി അവരുടെ വീട് ലക്ഷ്യമാക്കി വണ്ടിയെടുത്തു.

 

വണ്ടിക്കകത്തെ തണുപ്പിൽ രണ്ടാളും കൈപിണച്ചുകെട്ടി ഇരിക്കുന്നത് കണ്ട ഷാനു A/C ഓഫാക്കി വിന്ഡോ തുറന്നു വച്ചു.

 

“മോന്റെ പേരെന്താ”

 

ഷാനു ആണ്കുട്ടിയോട് ചോദിച്ചു.

 

“മണി. ശരവണൻ ന്നാ മുഴോൻ പേര്. ഇതെന്റെ അച്ചമ്മയാ ഭവാനിയമ്മ..” അവനവർക് രണ്ടാളെയും പരിചയപ്പെടുത്തി.

“എവിടാ നിങ്ങടെ വീട് അമ്മെ”.

 

“മിനായി കുന്നിന്റെ മോളിലാ മോനെ കുന്നില്ക് വണ്ടി പോവൂല നിങ്ങ താഴെ നിർത്യാ മതി.”

 

“അവിടെ കാടല്ലേ ആൾതാമസ്സം ഇണ്ടാ…”

 

പണ്ടത്തെ അവരുടെ ഓർമകളിൽ മിനായി കുന്ന്  കാടുമൂടി മനുഷ്യവാസമില്ലാത്ത ഒരു പ്രദേശമായിരുന്നു . പുല്ലാനി കാടും അരളിയും വാകയും നിറഞ്ഞ മിനായി കുന്ന് മുത്തശ്ശിക്കഥകളിലെ  പ്രേതഭൂമിയും കുട്ടികളെ ചോറൂട്ടാൻ അമ്മമ്മാർക് മിനയിക്കുന്നിലെ യക്ഷി ഒരു കൂട്ടും ആയിരുന്നു.

ഓർമ്മകൾ ചികഞ്ഞു നോക്കി ഖാലിദാണ് ചോദിച്ചത്.

 

“ആ മോനെ രണ്ടുമൂന്ന് കൊല്ലായി അവിടൊക്കെ ആൾതാമസം ഇണ്ട്.”

Updated: July 13, 2024 — 1:19 am

Leave a Reply

Your email address will not be published. Required fields are marked *