പ്രായശ്ചിത്തം [മനൂസ്] 3006

എന്റെ ശരീരം തളരുന്നത് പോലെ തോന്നി ആ കാഴ്ച കണ്ടപ്പോൾ..

 

ചോരയിൽ കുളിച്ചു കിടക്കുന്നൊരു ചെറുപ്പക്കാരൻ…

 

ആ കാഴ്ച്ച കണ്ടതും എന്റെ ശരീരം വല്ലാതെ തളർന്നു…ഒരിക്കൽ കൂടി നോക്കാനുള്ള ധൈര്യക്കുറവ് മൂലം ഞാൻ മുഖം തിരിച്ചു നടക്കാനൊരുങ്ങി.

 

“മോനെ…

…….എന്റെ മോനെ…”

 

ഒരു നിലവിളിയാണ് എന്നെ വീണ്ടും അങ്ങോട്ടേക്ക് നോക്കാൻ പ്രേരിപ്പിച്ചത്.

 

അല്പം മുൻപ് ബസ്റ്റോപ്പിൽ കണ്ട ആ സ്ത്രീ അപകടം പറ്റി ബോധമില്ലാതെ രക്തവുമായി കിടക്കുന്ന യുവാവിനെ മാറോട് ചേർത്ത് കരയുകയാണ്..

 

കരുണയോടെ കുറച്ചു മുൻപ് തന്നെ നോക്കിയ മിഴികൾ കണ്ണീരിനാൽ നിറഞ്ഞു തുളുമ്പുന്ന കാഴ്ച്ച ,,മണിക്കൂറുകൾക്ക് മുൻപ് കഠിന ഹൃദയൻ എന്ന് ഭാര്യ പോലും വിളിച്ച എന്റെ മനസ്സിനെ പോലും വല്ലാതെ പിടിച്ചുലച്ചു..

 

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ വല്ലാതെ പകച്ചു..

 

ഓരോ നിമിഷങ്ങളും വിലപ്പെട്ടതാണ് എന്ന തിരിച്ചറിവ് പെടുന്നനെ എന്നെ ബോധവാനാക്കി…

 

ആ യുവാവിനരികിലേക്ക് ഞാൻ ഓടിയടുത്തു..നിമിഷനേരങ്ങൾ കൊണ്ട് അവനെ താങ്ങിയെടുത്തുകൊണ്ട് റോഡിന് നാടുവിലേക്ക് കയറി ആദ്യം വന്ന കാറിന് കൈകാട്ടി..

 

ഞാൻ എന്ന മനുഷ്യന്റെ പൂർവചരിത്രം അറിയാത്തതുകൊണ്ടും ഉള്ളിലല്പം മനുഷ്യസ്നേഹം ഉള്ളതുകൊണ്ടുമാകാം അയാൾ വണ്ടി നിർത്തി..എന്നോടൊപ്പം കൂടി നിന്ന രണ്ട് പേരും ആ വൃദ്ധയും വണ്ടിയിലേക്ക് കയറി..

 

അടുത്തുള്ള ആശുപത്രിയിലേക്ക് അയാൾ ഞങ്ങളെ വളരെ വേഗം എത്തിച്ചു..ആ യാത്രയിലുടനീളം ആ യുവാവിന്റെ നെഞ്ചിടിപ്പ് കൈകൊണ്ട് അനുഭവിച്ചറിയുകയായിരുന്നു ഞാൻ….

 

പരിശോധനകൾക്ക് ശേഷം അടിയന്തിരമായി ശസ്‌ത്രക്രിയക്ക് തിയറ്ററിലേക്ക് ആ ചെറുപ്പക്കാരനെ കയറ്റി…ബ്ലഡ് അത്യാവശ്യമായി വേണ്ടി വന്നെങ്കിലും കൂടെ വന്ന യുവാക്കൾ നൽകാമെന്ന് ഏറ്റതിനാൽ ആ കടമ്പ പെട്ടെന്ന് കടന്നു കിട്ടി..

27 Comments

  1. മനൂ…
    വളരെയധികം ഇഷ്ടപ്പെട്ടു.. നല്ലൊരു തീം, നന്നായി പറഞ്ഞു..
    ഏറ്റവും ഇഷ്ടപ്പെട്ടത് എൻഡിങ് ആണ്.. ഇനിയെന്തെന്ന് ആലോചിക്കാൻ വിട്ടുകൊണ്ടുള്ള എൻഡിങ് !!
    ഒരുപക്ഷേ, എല്ലാം പറഞ്ഞു സെറ്റാക്കിയാൽ ആ ഒരു ഫീൽ കിട്ടിയെന്ന് വരില്ല… കറക്ടായി നിർത്തി…
    ഇനിയും എഴുതുക !!

    1. എന്റെ കഥയെ ആഴത്തിൽ വായിച്ചതിനും ഞാൻ ഉദ്ദേശിച്ച ആശയം അതേപടി നിങ്ങളിലേക്ക് എത്തി എന്നറിഞ്ഞതിലും ഒരുപാട് സന്തോഷം തോന്നുന്നു.. ഏറെയിഷ്ടം ആദി??

  2. ????????

    ♥️♥️♥️♥️

    1. ??????

  3. ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല അവതരണം ആണ് എടുത്തു പറയേണ്ടത്. ഭാര്യയെ കാര്യം പറഞ്ഞു കരഞ്ഞു വിളിച്ചു സെറ്റ് ആക്കിയാൽ മതി.?.
    പലപ്പോഴും കുറ്റവാളികളെ മറ്റുള്ളവർ അകറ്റി നിർത്തുന്നത് ആണ് അവർ നന്നാവാൻ സമതിക്കാത്തത്.ചെങ്കോൽ സിനിമ ആണ് ഏറ്റവും വലിയ ഉദാഹരണം. എന്തായാലും സംഗതി പൊളിച്ചു??

    1. ഭാര്യയെ അങ്ങനെ എളുപ്പം കാര്യം പറഞ്ഞു ഒതുക്കാൻ പറ്റുമോന്ന് സംശയമാണ് അതാണ് ഒരു പ്രതീക്ഷ മാത്രം വച്ചുകൊണ്ട് അവസാനിപ്പിച്ചത്.. ബാക്കി വായിക്കുന്നവർ അവരുടെ ഭാവനയിൽ ചിന്തിച്ചോട്ടെ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കാർത്തി??

  4. മനൂസ്,
    നല്ലൊരു കഥ, വേറിട്ടു നിന്നാശയം, മുൻകാലങ്ങളിൽ ചെയ്ത തെറ്റിന് അത് തിരിച്ചറിയുമ്പോൾ പശ്ചാത്താപിക്കുക. പലർക്കും കിട്ടാത്തതും, അതിന് തുനിയാത്തതും ആണ്…
    നല്ലെഴുത്തിന് ആശംസകൾ…

    1. ശരിയാണ്,എല്ലാ തെറ്റുകളും ചിലപ്പോൾ തിരുത്താൻ അവസരം ലഭിച്ചെന്ന് വരില്ല.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല??

  5. ഹീറോ ഷമ്മി

    നന്നായിരുന്നു ബ്രോ…. ഒത്തിരി ഇഷ്ടപ്പെട്ടു…. അടുത്ത കഥയുമായി വരിക…❤❤

    1. പെരുത്തിഷ്ടം ഷമ്മി??

  6. നന്നായിരിക്കുന്നു കൂട്ടുകാരാ

    ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    സ്വന്തം ഡ്രാഗൺ

    1. വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം കൂട്ടേ??..കൂട്ടുകാരനും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

  7. കറുപ്പിനെ പ്രണയിച്ചവൻ.: [ǐʋan]

    ❤️❤️❤️❤️❤️❤️

    1. ?????

  8. മനൂസ് നല്ലൊഴുത് ???

    1. പെരുത്തിഷ്ടം നൗഫു?

  9. ചെയ്ത തെറ്റുകൾ തിരിച്ചറിയുക പിന്നെ പശ്ചാത്തപിക്കുക…. പലപ്പോഴും നമുക്കൊരു അവസരം കിട്ടില്ലെന്നുള്ളതാണ് സത്യം…ഒരൊഴുക്കോടെ വായിച്ചു… മനസ്സിൽ തട്ടുന്നോരെഴുത്ത്… നന്നായിട്ടുണ്ട്….ഇഷ്ടം ❤️❤️

    1. വളരെ ശരിയാണ് ഷാന..പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവർത്തികളും നമ്മെ തിരിച്ചു നോവിക്കുന്ന കാലം വരും.. അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം മുത്തേ??

  10. സുദർശനൻ

    നല്ല കഥ! ഇനിയും എഴുതണം!

    1. പെരുത്തിഷ്ടം മുത്തേ?

  11. ❤️

    1. ???

  12. രാഹുൽ പിവി

    ❤️

    1. ???

    1. ????

Comments are closed.