പ്രായശ്ചിത്തം [മനൂസ്] 3006

എന്നേക്കാൾ മുതിർന്ന അവരുടെ ഇരിപ്പിടം സ്വീകരിക്കാൻ ഞാൻ ആദ്യമൊന്ന് വിമുഖത കാട്ടി.. പക്ഷെ ചിരിയോടെ അവർ വീണ്ടും നിർബന്ധിച്ചപ്പോൾ ശരീരത്തിന്റെ തളർച്ച ആ ഇരിപ്പിടത്തിലേക്ക് എന്നെ മാടി വിളിച്ചു..

 

നിറഞ്ഞ കണ്ണോടെ അവരെ ഒന്ന് നോക്കിയ ശേഷം ഞാനാ ഇരിപ്പിടത്തിൽ അമർന്നു..

 

ബസ് വന്നതോട് കൂടി മറ്റ് ഇരിപ്പിടങ്ങളിൽ ഇരുന്നിരുന്ന രണ്ട് സ്ത്രീകൾ എഴുന്നേറ്റ് പോയി ആ ഒഴിവിൽ ആ സ്ത്രീ അതിൽ ഒന്നിൽ വന്നിരുന്നു..

 

കുറച്ചു നേരം ഇരുന്നപ്പോഴേക്കും ശരീരത്തിന് കുറച്ചാശ്വാസം തോന്നി പക്ഷെ മനസ്സിന്റെ പിടച്ചിൽ വല്ലാതെ കൂടി വരുന്നത് പോലെ..

 

പെട്ടന്നാണ് ആ വൃദ്ധയ്ക്ക് സമീപത്തേക്ക് ഒരു യുവാവ് വന്നതും അവരെ ഒരു കവർ ഏൽപ്പിച്ച ശേഷം റോഡ് മുറിച്ച് അപ്പുറത്തേക്ക് പോയതും…

 

“മകനാണ്..”

 

അവരെ നോക്കി നിന്ന എന്നോടായി നിറഞ്ഞ പുഞ്ചിരിയോടെ അവർ പറഞ്ഞു..

 

ഞാനും അവർക്കൊരു വരണ്ട പുഞ്ചിരി മറുപടിയായി നൽകി…

 

ഉഷ്ണം അകറ്റാൻ എന്നോണം ചൂട് കുറഞ്ഞ കാറ്റ് അല്പനേരം അവിടേക്ക് ശക്തി കുറഞ്ഞു വീശുവാൻ തുടങ്ങി… അത് ശരീരത്തെ പുണർന്നപ്പോൾ വിയർപ്പ്‌ പൊടിഞ്ഞ ശരീരം ഒന്ന് കുളിർത്തു.. ആ ലഹരിയിൽ ഞാൻ കണ്ണുകൾ മെല്ലെയടച്ചു..

 

പെട്ടെന്നാണ് ഒരു വലിയ ശബ്ദം കർണങ്ങളിൽ തുളഞ്ഞു കയറിയത്.. ഞാനാകെ അമ്പരന്നു…

 

റോഡിലേക്ക് ആളുകൾ കൂട്ടമായി ഓടി കൂടുന്ന കാഴ്ചയാണ് കാണുന്നത്…

 

ഉള്ളിലെ പകപ്പ് മാറ്റി ഞാൻ പൊടുന്നനെ അങ്ങോട്ടേക്ക് നടന്നു… പിന്നിൽ ആ സ്ത്രീയും വന്നിരുന്നു..

 

മുന്നിൽ കൂടിയ ജനക്കൂട്ടത്തെ പണിപ്പെട്ട് വകഞ്ഞുമാറ്റി ഞാൻ ഉള്ളിലേക്ക് നോക്കി..

27 Comments

  1. മനൂ…
    വളരെയധികം ഇഷ്ടപ്പെട്ടു.. നല്ലൊരു തീം, നന്നായി പറഞ്ഞു..
    ഏറ്റവും ഇഷ്ടപ്പെട്ടത് എൻഡിങ് ആണ്.. ഇനിയെന്തെന്ന് ആലോചിക്കാൻ വിട്ടുകൊണ്ടുള്ള എൻഡിങ് !!
    ഒരുപക്ഷേ, എല്ലാം പറഞ്ഞു സെറ്റാക്കിയാൽ ആ ഒരു ഫീൽ കിട്ടിയെന്ന് വരില്ല… കറക്ടായി നിർത്തി…
    ഇനിയും എഴുതുക !!

    1. എന്റെ കഥയെ ആഴത്തിൽ വായിച്ചതിനും ഞാൻ ഉദ്ദേശിച്ച ആശയം അതേപടി നിങ്ങളിലേക്ക് എത്തി എന്നറിഞ്ഞതിലും ഒരുപാട് സന്തോഷം തോന്നുന്നു.. ഏറെയിഷ്ടം ആദി??

  2. ????????

    ♥️♥️♥️♥️

    1. ??????

  3. ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല അവതരണം ആണ് എടുത്തു പറയേണ്ടത്. ഭാര്യയെ കാര്യം പറഞ്ഞു കരഞ്ഞു വിളിച്ചു സെറ്റ് ആക്കിയാൽ മതി.?.
    പലപ്പോഴും കുറ്റവാളികളെ മറ്റുള്ളവർ അകറ്റി നിർത്തുന്നത് ആണ് അവർ നന്നാവാൻ സമതിക്കാത്തത്.ചെങ്കോൽ സിനിമ ആണ് ഏറ്റവും വലിയ ഉദാഹരണം. എന്തായാലും സംഗതി പൊളിച്ചു??

    1. ഭാര്യയെ അങ്ങനെ എളുപ്പം കാര്യം പറഞ്ഞു ഒതുക്കാൻ പറ്റുമോന്ന് സംശയമാണ് അതാണ് ഒരു പ്രതീക്ഷ മാത്രം വച്ചുകൊണ്ട് അവസാനിപ്പിച്ചത്.. ബാക്കി വായിക്കുന്നവർ അവരുടെ ഭാവനയിൽ ചിന്തിച്ചോട്ടെ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കാർത്തി??

  4. മനൂസ്,
    നല്ലൊരു കഥ, വേറിട്ടു നിന്നാശയം, മുൻകാലങ്ങളിൽ ചെയ്ത തെറ്റിന് അത് തിരിച്ചറിയുമ്പോൾ പശ്ചാത്താപിക്കുക. പലർക്കും കിട്ടാത്തതും, അതിന് തുനിയാത്തതും ആണ്…
    നല്ലെഴുത്തിന് ആശംസകൾ…

    1. ശരിയാണ്,എല്ലാ തെറ്റുകളും ചിലപ്പോൾ തിരുത്താൻ അവസരം ലഭിച്ചെന്ന് വരില്ല.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല??

  5. ഹീറോ ഷമ്മി

    നന്നായിരുന്നു ബ്രോ…. ഒത്തിരി ഇഷ്ടപ്പെട്ടു…. അടുത്ത കഥയുമായി വരിക…❤❤

    1. പെരുത്തിഷ്ടം ഷമ്മി??

  6. നന്നായിരിക്കുന്നു കൂട്ടുകാരാ

    ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    സ്വന്തം ഡ്രാഗൺ

    1. വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും പെരുത്തിഷ്ടം കൂട്ടേ??..കൂട്ടുകാരനും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

  7. കറുപ്പിനെ പ്രണയിച്ചവൻ.: [ǐʋan]

    ❤️❤️❤️❤️❤️❤️

    1. ?????

  8. മനൂസ് നല്ലൊഴുത് ???

    1. പെരുത്തിഷ്ടം നൗഫു?

  9. ചെയ്ത തെറ്റുകൾ തിരിച്ചറിയുക പിന്നെ പശ്ചാത്തപിക്കുക…. പലപ്പോഴും നമുക്കൊരു അവസരം കിട്ടില്ലെന്നുള്ളതാണ് സത്യം…ഒരൊഴുക്കോടെ വായിച്ചു… മനസ്സിൽ തട്ടുന്നോരെഴുത്ത്… നന്നായിട്ടുണ്ട്….ഇഷ്ടം ❤️❤️

    1. വളരെ ശരിയാണ് ഷാന..പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവർത്തികളും നമ്മെ തിരിച്ചു നോവിക്കുന്ന കാലം വരും.. അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം മുത്തേ??

  10. സുദർശനൻ

    നല്ല കഥ! ഇനിയും എഴുതണം!

    1. പെരുത്തിഷ്ടം മുത്തേ?

  11. ❤️

    1. ???

  12. രാഹുൽ പിവി

    ❤️

    1. ???

    1. ????

Comments are closed.