പ്രാണേശ്വരി (climax) [പ്രൊഫസർ ബ്രോ] 737

ഞാൻ പല്ലുതെപ്പൊക്കെ കഴിഞ്ഞ് ചെല്ലുമ്പോൾ വാതിൽ തുറന്നാണ് കിടക്കുന്നത്, ഉണ്ണിയേട്ടൻ കട്ടിലിൽ ഇരുന്ന് ചായ കുടിക്കുന്നു”ഡോ കിളവാ… തന്റെ കവിളിൽ ദേ കുങ്കുമം ”

ഞാൻ അത് പറഞ്ഞപ്പോൾ പുള്ളി ഉടനെ കയ്യെടുത്തു കവിൾ തുടച്ചു, ഞാൻ നിന്ന് ചിരിക്കുന്നത് കണ്ടപ്പോഴാണ് പുള്ളിക് ഞാൻ താങ്ങിയതാണെന്നു മനസ്സിലായത്. പുള്ളി ഒരു ചമ്മിയ ചിരിയും ചിരിച്ച് വീണ്ടും ചായ കുടിക്കാൻ തുടങ്ങി

“ഇന്നലെ എന്തായിരുന്നു രണ്ടും കൂടി… ദേ ഇപ്പൊ വീണ്ടും അടയും ചക്കരയും ആയി”

“ആ… ഞങ്ങൾ അങ്ങനെയാ നിനക്കെന്താ അതിന് ”

അടിപൊളി, മാളു തെണ്ടി പിന്നിൽ വന്ന്‌ നിന്നത് ഞാൻ കണ്ടില്ല,

“എനിക്കൊന്നുമില്ലേ… ”

“എടാ.. അസൂയപ്പെട്ടിട്ട് കാര്യമില്ല ”

“എനിക്കൊരു അസൂയയുമില്ലേ…”

അങ്ങനെ പറഞ്ഞു എന്നെ ഉള്ളു എനിക്ക് നല്ല അസൂയ ഉണ്ട്

“എടാ പെട്ടന്ന് കുളിച്ചു റെഡി ആയി വാ… വീഡിയോ എടുക്കാൻ ആളിപ്പോ വരും”

എന്നെ റെഡി ആക്കൽ ഒക്കെ ഉണ്ണിയേട്ടന്റെ പണി ആയിരുന്നു, നമുക്ക് പിന്നെ ജന്മനാ സൗന്ദര്യം ഉള്ളതുകൊണ്ട് പുള്ളിക് അധികം കഷ്ടപ്പെടേണ്ടി വന്നില്ല

ഞാൻ ഇടയ്ക്കിടെ അമ്മയോട് ചോദിക്കാറുണ്ട് “എന്നെ കാണാൻ ഗ്‌ളാമറാ അല്ലെ അമ്മേ” എന്ന്  “ഓഹ്‌… പിന്നെ…. മുഖത്തേക്ക് നോക്കിയാൽ നിലത്തേക്ക് തുപ്പില്ല”ഒരു മാസ്സ് മറുപടിയും തന്നിട്ട് അമ്മ പോകും

ഒരുങ്ങിക്കൊണ്ടിരുന്നപ്പോ തുടങ്ങി വീഡിയോ പിടിത്തം, ഉണ്ണിയേട്ടന്റെ കല്യാണത്തിന് ഉണ്ടായിരുന്ന ആളുകൾ തന്നെയാണ് ഇവർ,

പിന്നെ എല്ലാം പെട്ടന്നായിരുന്നു, ദക്ഷിണ കൊടുക്കലും ഫോട്ടോ എടുപ്പും

“ഈ അനുഗ്രഹത്തിലൊന്നും എനിക്ക് വിശ്വാസമില്ല”എന്നും പറഞ്ഞു അച്ഛൻ ദക്ഷിണ വാങ്ങിച്ചില്ല, അമ്മയ്ക്കും ആന്റിക്കും വല്യച്ചന്മാർക്കും വല്യമ്മമാർക്കും അമ്മാവനമാർക്കും അമ്മായിമാർക്കും എല്ലാം ദക്ഷിണ കൊടുത്തു പിന്നെ ഉള്ളത് മാളുവും ചേച്ചിയും മാത്രമാണ്

രണ്ടിന്റെയും കാലിൽ തൊട്ടപ്പോൾ രണ്ടും എന്നെ കളിയാക്കി ചിരിക്കുകയായിരുന്നു.

പിന്നെ ഫോട്ടോ എടുപ്പ്, അപ്പോഴേക്കും പാറ്റയും കൂട്ടരും സ്ഥലത്തെത്തി എല്ലാത്തിന്റെയും കണ്ണൊക്കെകലങ്ങിയാണ് കിടക്കുന്നത്… രാത്രി ഉറങ്ങിയിട്ടേ ഇല്ലാ എന്ന് കണ്ടാൽ അറിയാം

ഇന്ദു കല്യാണം കഴിഞ്ഞ് പുറത്ത് സെറ്റിൽ ആയതിനാൽ അവൾക്ക് വരാൻ പറ്റിയില്ല, എന്നാലും വിളിച്ചു വിഷ് ചെയ്തിരുന്നു

പിന്നെ എന്റെ കാര്യങ്ങൾ ഒക്കെ നിയന്ത്രിച്ചത് വീഡിയോ എടുക്കുന്ന ചേട്ടന്മാരാണ്, അങ്ങനെ നിക്ക് ഇങ്ങനെ ഇരിക്കു എന്നൊക്കെ പറഞ്ഞുകൊണ്ടേ ഇരിക്കും കുറെ കഴിഞ്ഞപ്പോൾ എനിക്ക് ദേഷ്യം വരാൻ തുടങ്ങി… എന്ത് ചെയ്യാൻ സഹിച്ചല്ലേ പറ്റൂ…

245 Comments

  1. ?✨N! gHTL?vER✨?

    Othiri ishtappettu bro… Othiri sneham thonniya ezhuth… ❤❤❤❤❤❤❤❤

  2. പ്രൊഫസർ ബ്രോ
    ee kadhyude randam bagham kanan illallo

  3. Super കഥ bro….!????
    Write to usil വന്ന ഒരു listil നിന്നാണ് ഞാൻ ഈ കഥയെ പറ്റി അറിയുന്നത്. അപ്പോ തന്നെ ഇരുന്നു വായിച്ചു. ഒത്തിരി ഇഷ്ടപ്പെട്ടു. കഥ മുഴുവനും നല്ല ഒരു ഫീൽ തന്നു.???

    ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️

  4. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤?❤❤❤❤?❤❤❤??❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. കമ്പിക്കുട്ടനിൽ കമ്പി കഥകൾ വായിക്കാൻ ആണ് കയറിയിരുന്നത്. ആരോ മയിൽപ്പീലിയെ കുറിച്ച് എഴുതിയത് കണ്ടു ആ കഥ വായിച്ചു വല്ലാതെ ഇഷ്ടപ്പെട്ടു. പിന്നീട് ഇവിടെ അതേ പോലെ ഫീൽ ഉള്ള കഥ ഏതൊക്കെയാണെന്ന് ചോദിച്ചപ്പോൾ demon king ആണ് ഈ കഥ പറഞ്ഞത്. വളരെ സിംപിൾ ആയി എന്നാൽ മനസ്സിൽ തട്ടുന്ന കഥ പറച്ചിൽ.നന്നായിട്ടുണ്ട് വളരെ അധികം. ഇനിയും ഇതേ പോലെ മനോഹരമായ കഥകൾ എഴുതണം

  6. Late aayipoi bro…. otta rathri kondu vaayichu theerthu…. alpam karayichu …chirippichu….chinthippichu….. Awesome story machaneyyy….

  7. ഇത്രയും നല്ല ഒരു കഥ വായിക്കാൻ വായികിയതിൽ ഒരു വിഷമം ? പിന്നെ എല്ലാത്തിനും ഓരോ സമയം ഉണ്ടല്ലോ
    നല്ല അടിപൊളി ഫീൽ ഗുഡ് കഥ . വായിച്ചു തുടങ്ങിയത് മുതൽ ഒരു മടുപ്പും തോന്നിയില്ല

    ♥️♥️♥️

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️♥️

      1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

        ബ്രോ.
        ഞാൻ ഇന്നലെ ആണ് ഈ കഥ എന്റെ ശ്രെദ്ധയിൽ പെട്ടത് ഇപ്പോൾ കഥ പൂർണമായും വായിച്ചു തീർന്നു. ചെറിയൊരു കുറ്റബോധം എല്ലാ കഥയും കാത്തിരുന്നു വായിക്കുന്ന എന്റെ കണ്ണിൽനിന്നും ഈ കഥ മാത്രം മിസ് ആയല്ലോ എന്ന്.
        സൂപ്പർ സ്റ്റോറി ബ്രോ.

        സ്നേഹത്തോടെ സ്വന്തം
        ANU

  8. വേറോന്നും കൂടുതൽ പറഞ്ഞു ബോറടിപ്പിക്കുന്നില്ല ബ്രോ…
    പച്ചയായ ദൈനംദിന ജീവിതത്തിന്
    ഇത്രമേൽ സൗന്ദര്യമുണ്ടെന്ന്
    കാട്ടിതന്ന താങ്കളോടെനിക്ക്
    തീർത്താൽ തീരാത്ത നന്ദിയുണ്ട്.

    1. പ്രൊഫസർ ബ്രോ

      കുറച്ചായി കാണാത്തതിൽ ചെറിയ വിഷമം ഉണ്ടായിരുന്നു, എന്തായാലും അതിപ്പോ മാറി

      1. ❤️❤️❤️

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ഇതിന്റെ pdf ഇടുമോ??

    1. ഞാൻ കൊടുത്തിട്ടുണ്ട് ബ്രോ… ഇട്ടേക്കും…

      1. ഇരിഞ്ഞാലക്കുടക്കാരൻ

        വളരെ നന്ദി. കഥ അത്രെയും ആഴത്തിൽ ഹൃദയത്തിൽ പതിഞ്ഞത് കൊണ്ടാണ്…

  10. ഈ അടുത്തിടെ വായിച്ചതിൽവെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഫീൽഗൂഡ് സ്റ്റോറി❤️.രണ്ടു ദിവസം കൊണ്ടാണ് മുഴുവനും വായിച്ചു തീർത്തത് കഥയിലുടനീളം ആ ഫ്ലോ നിലനിർത്തിപോകുന്നുണ്ട്❤️. Cliche സാഹിത്യവും , ട്രജഡിയും ഒന്നും കുത്തി നിറക്കാതെ തുടക്കം മുതൽ ഒടുക്കം വരെ simple മലയാളത്തിൽ ഒട്ടും ബോറടിപ്പിക്കാതെ എഴുതാൻ കഴിഞ്ഞതാണ് ഈ കഥയുടെ വിജയം .ഇങ്ങനെ ഒരു കഥ സമ്മാനിച്ച എഴുത്തുകാരന് ഹൃദയംനിറഞ്ഞ നന്ദി??❤️

  11. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ???. കിടുക്കച്ചി.
    പറയാൻ വാക്കുകൾ ഇല്ല ബ്രോ.

      1. എന്റെ bro ഈ കഥ ഇപ്പൊ എത്രാമത്തെ തവണ ആണ് ഞാൻ വായിക്കുന്നത് എന്ന് എനിക്ക് പോലും അറിയില്ല എത്ര വായിച്ചാലും എനിക്ക് മടുക്കുന്നില്ല എന്ന് വായിച്ചാലും പുതിയ കഥ വായിക്കുന്ന ഒരു fell ആണ്
        ഇതിന്റെ ബാക്കി കാണും എന്ന് പ്രേതിക്ഷിക്കുന്നു
        മച്ചാനെ മച്ചാൻ പൊളി ആണ് കേട്ട ?????????????????????

  12. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഇപ്പോഴാണ് വായിച്ചു തീർന്നത്. ഒരുപാട് വഴുകിപ്പോയി. പക്ഷെ ഈ.കഥ മിസ്സ് ചെയ്തില്ലല്ലോ…
    I feel very happy…

    1. വളരെ സന്തോഷം ഉണ്ണിയേട്ടാ. ♥️♥️♥️

Comments are closed.