പ്രാണേശ്വരി (climax) [പ്രൊഫസർ ബ്രോ] 734

Views : 79804

” നീ ഇപ്പൊ ഫോൺ കൊടുക്കൂല്ല…??? “”ഇപ്പൊ എന്നല്ല… ഇനി ഫോൺ കുടുക്കത്തേ ഇല്ല… ”

“നീ ഇതൊക്കെ കുറിച്ച് വച്ചോ മോളെ… ”

“ഓഹ്‌  ശരി”

എന്റെ ഭീഷണിയൊക്കെ അവൾക്ക് പുല്ലാണ്…

“ഒന്ന് കൊടുക്കടി….”

“ഇല്ല മോനെ നടക്കൂല്ല… ആ എന്റെ കൂട്ടുകാരൊക്കെ വന്നു ഞാൻ പോകുവാണെ… ”

എന്റെ അഭ്യർത്ഥനകളെ എല്ലാം കാറ്റിൽ പാറിച്ചുകൊണ്ട് അവൾ ഫോൺ കട്ടാക്കി… എല്ലാം മനസ്സിലായിട്ടോ എന്തോ കുഞ്ഞാറ്റയുടെ മുഖത്തും എന്നെ പുച്ഛിച്ച് ഒരു ചിരിയില്ലേ എന്നൊരു സംശയം

ഞങ്ങൾ തിരിച്ചെത്തുമ്പോഴേക്കും മുറ്റത്ത്‌ പന്തൽ ഒക്കെ ഇട്ട് കഴിഞ്ഞിരുന്നു. ഞങ്ങളുടെ കൂട്ടത്തിൽ ആർക്കും പണിയെടുക്കാൻ മടി ഇല്ലാത്തത് കൊണ്ട് എല്ലാം പണിക്കാരെ ഏൽപ്പിച്ചിരുന്നു

ഞങ്ങൾ വണ്ടി നിർത്തിയ ഉടനെ ബാക്കി ഉണ്ടായിരുന്ന ഒരു മഞ്ചും കയ്യിൽ പിടിച്ചുകൊണ്ട് കുഞ്ഞാറ്റ വീടിന്റെ അകത്തേക്കോടി,  ഞാനും ഉണ്ണിയേട്ടനും വീണ്ടും വെളിയിൽ ഇരുന്ന് സംസാരിക്കാൻ തുടങ്ങി. ഒരു അഞ്ച് മിനിറ്റ് ആയിക്കാണും മാളു ഞങ്ങളുടെ മുന്നിൽ വന്നു… അവളുടെ ചുരിദാറിൽ തൂങ്ങി കുഞ്ഞാറ്റയും

“നീ ആ കയ്യൊന്ന് കാട്ടിക്കെ… ”

ഉണ്ണിയേട്ടൻ ചത്താൽ കൈ കൊടുക്കുമോ…

“എടാ… ഇവൻ വലിച്ചോ… ”

ഉണ്ണിയേട്ടൻ കൈ കൊടുക്കാത്തപ്പോൾ എന്നോടായി ചോദ്യം

“ആ… എനിക്കറിയില്ല… ”

“അപ്പൊ പിന്നെ നീയാണോ വലിച്ചത്… നീ സിഗരറ്റ് വാങ്ങുന്നത് കണ്ടു എന്നാണല്ലോ കുഞ്ഞാറ്റ പറഞ്ഞത്…”

“ആ… ഇനി എന്റെ നെഞ്ചത്തേക്ക് കേറ്… ”

ഞാൻ വലിക്കില്ലന്നും ഉണ്ണിയേട്ടൻ വലിക്കും എന്നും അറിയാം അതാണ് വന്ന ഉടനെ എന്റെ കൈ മണത്തു നോക്കാതെ ഉണ്ണിയേട്ടനെ പൊക്കിയത്

ഉണ്ണിയേട്ടൻ കുഞ്ഞാറ്റയെ നോക്കി കണ്ണുരുട്ടിയപ്പോൾ പെണ്ണ് മാളുവിന്റെ പിന്നിൽ ഒളിച്ചു

“നീ വീട്ടിലേക്ക് വാട്ടോ… തരാം ഞാൻ ”

ഉണ്ണിയേട്ടൻ പെട്ടു… കുഞ്ഞാറ്റയുടെ ചാരപ്പണി വൃത്തിക്ക് ഏറ്റു

“മാളൂ…”

“ഒരു മാളൂവില്ല… നീ എന്നോട് സത്യമിട്ടതാ ഇനി വലിക്കില്ലാന്ന്…”

“സോറി… വെറുതെ ഒരു പണിയുമില്ലാതെ ചുമ്മാ ഇരുന്നപ്പോ വലിക്കണം എന്ന് തോന്നി.. ”

“ചുമ്മാ ഇരിക്കണ്ട അടുക്കളയിൽ ഇഷ്ടം പോലെ പണി ഉണ്ട് ”

എനിക്കിതൊക്കെ കണ്ടിട്ട് ചിരി വരുന്നുണ്ട്,

“നീ ചിരിച്ചോടാ തെണ്ടി… നാളത്തോടെ നിന്റെ ചിരിയൊക്കെ തീരും… അതോർക്കുമ്പോഴാ ഒരു സമാധാനം

ദേഷ്യത്തിൽ വയറും താങ്ങിപ്പിടിച്ചു പോകുന്ന മാളുവിനെ നോക്കികൊണ്ട് ഉണ്ണിയേട്ടൻ എനിക്കിട്ട് കൊട്ടി…

Recent Stories

245 Comments

  1. 🪐✨N! gHTL💖vER✨🪐

    Othiri ishtappettu bro… Othiri sneham thonniya ezhuth… ❤❤❤❤❤❤❤❤

  2. പ്രൊഫസർ ബ്രോ
    ee kadhyude randam bagham kanan illallo

  3. Super കഥ bro….!🤩🤩🤗🤗
    Write to usil വന്ന ഒരു listil നിന്നാണ് ഞാൻ ഈ കഥയെ പറ്റി അറിയുന്നത്. അപ്പോ തന്നെ ഇരുന്നു വായിച്ചു. ഒത്തിരി ഇഷ്ടപ്പെട്ടു. കഥ മുഴുവനും നല്ല ഒരു ഫീൽ തന്നു.🥰🥰🥰

    ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️

  4. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💞❤❤❤❤❤❤💞❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💞❤❤❤❤❤❤❤❤❤❤🖤❤❤❤❤🖤❤❤❤🖤🖤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. കമ്പിക്കുട്ടനിൽ കമ്പി കഥകൾ വായിക്കാൻ ആണ് കയറിയിരുന്നത്. ആരോ മയിൽപ്പീലിയെ കുറിച്ച് എഴുതിയത് കണ്ടു ആ കഥ വായിച്ചു വല്ലാതെ ഇഷ്ടപ്പെട്ടു. പിന്നീട് ഇവിടെ അതേ പോലെ ഫീൽ ഉള്ള കഥ ഏതൊക്കെയാണെന്ന് ചോദിച്ചപ്പോൾ demon king ആണ് ഈ കഥ പറഞ്ഞത്. വളരെ സിംപിൾ ആയി എന്നാൽ മനസ്സിൽ തട്ടുന്ന കഥ പറച്ചിൽ.നന്നായിട്ടുണ്ട് വളരെ അധികം. ഇനിയും ഇതേ പോലെ മനോഹരമായ കഥകൾ എഴുതണം

  6. Late aayipoi bro…. otta rathri kondu vaayichu theerthu…. alpam karayichu …chirippichu….chinthippichu….. Awesome story machaneyyy….

  7. ഇത്രയും നല്ല ഒരു കഥ വായിക്കാൻ വായികിയതിൽ ഒരു വിഷമം 😢 പിന്നെ എല്ലാത്തിനും ഓരോ സമയം ഉണ്ടല്ലോ
    നല്ല അടിപൊളി ഫീൽ ഗുഡ് കഥ . വായിച്ചു തുടങ്ങിയത് മുതൽ ഒരു മടുപ്പും തോന്നിയില്ല

    ♥️♥️♥️

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️♥️

      1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

        ബ്രോ.
        ഞാൻ ഇന്നലെ ആണ് ഈ കഥ എന്റെ ശ്രെദ്ധയിൽ പെട്ടത് ഇപ്പോൾ കഥ പൂർണമായും വായിച്ചു തീർന്നു. ചെറിയൊരു കുറ്റബോധം എല്ലാ കഥയും കാത്തിരുന്നു വായിക്കുന്ന എന്റെ കണ്ണിൽനിന്നും ഈ കഥ മാത്രം മിസ് ആയല്ലോ എന്ന്.
        സൂപ്പർ സ്റ്റോറി ബ്രോ.

        സ്നേഹത്തോടെ സ്വന്തം
        ANU

  8. വേറോന്നും കൂടുതൽ പറഞ്ഞു ബോറടിപ്പിക്കുന്നില്ല ബ്രോ…
    പച്ചയായ ദൈനംദിന ജീവിതത്തിന്
    ഇത്രമേൽ സൗന്ദര്യമുണ്ടെന്ന്
    കാട്ടിതന്ന താങ്കളോടെനിക്ക്
    തീർത്താൽ തീരാത്ത നന്ദിയുണ്ട്.

    1. പ്രൊഫസർ ബ്രോ

      കുറച്ചായി കാണാത്തതിൽ ചെറിയ വിഷമം ഉണ്ടായിരുന്നു, എന്തായാലും അതിപ്പോ മാറി

      1. ❤️❤️❤️

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ഇതിന്റെ pdf ഇടുമോ??

    1. ഞാൻ കൊടുത്തിട്ടുണ്ട് ബ്രോ… ഇട്ടേക്കും…

      1. ഇരിഞ്ഞാലക്കുടക്കാരൻ

        വളരെ നന്ദി. കഥ അത്രെയും ആഴത്തിൽ ഹൃദയത്തിൽ പതിഞ്ഞത് കൊണ്ടാണ്…

  10. ഈ അടുത്തിടെ വായിച്ചതിൽവെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഫീൽഗൂഡ് സ്റ്റോറി❤️.രണ്ടു ദിവസം കൊണ്ടാണ് മുഴുവനും വായിച്ചു തീർത്തത് കഥയിലുടനീളം ആ ഫ്ലോ നിലനിർത്തിപോകുന്നുണ്ട്❤️. Cliche സാഹിത്യവും , ട്രജഡിയും ഒന്നും കുത്തി നിറക്കാതെ തുടക്കം മുതൽ ഒടുക്കം വരെ simple മലയാളത്തിൽ ഒട്ടും ബോറടിപ്പിക്കാതെ എഴുതാൻ കഴിഞ്ഞതാണ് ഈ കഥയുടെ വിജയം .ഇങ്ങനെ ഒരു കഥ സമ്മാനിച്ച എഴുത്തുകാരന് ഹൃദയംനിറഞ്ഞ നന്ദി😘😘❤️

  11. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് 🥰🥰🥰. കിടുക്കച്ചി.
    പറയാൻ വാക്കുകൾ ഇല്ല ബ്രോ.

      1. എന്റെ bro ഈ കഥ ഇപ്പൊ എത്രാമത്തെ തവണ ആണ് ഞാൻ വായിക്കുന്നത് എന്ന് എനിക്ക് പോലും അറിയില്ല എത്ര വായിച്ചാലും എനിക്ക് മടുക്കുന്നില്ല എന്ന് വായിച്ചാലും പുതിയ കഥ വായിക്കുന്ന ഒരു fell ആണ്
        ഇതിന്റെ ബാക്കി കാണും എന്ന് പ്രേതിക്ഷിക്കുന്നു
        മച്ചാനെ മച്ചാൻ പൊളി ആണ് കേട്ട 💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗

  12. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഇപ്പോഴാണ് വായിച്ചു തീർന്നത്. ഒരുപാട് വഴുകിപ്പോയി. പക്ഷെ ഈ.കഥ മിസ്സ് ചെയ്തില്ലല്ലോ…
    I feel very happy…

    1. വളരെ സന്തോഷം ഉണ്ണിയേട്ടാ. ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com