പ്രാണേശ്വരി (climax) [പ്രൊഫസർ ബ്രോ] 734

Views : 79804

“ഇനി എന്തേലും പറഞ്ഞാൽ ഇനീം വാങ്ങും നീ… പറയുന്നത് മുഴുവൻ കേക്കെടാ ”

“ആ.. ശരി നീ പറ ”

ഞാൻ അവളെ ഒന്നുകൂടി വരിഞ്ഞു മുറുക്കി

 

“അതേ… ഇപ്പൊ ദുർഗ പഠിക്കുവല്ലേ, അമ്മ അമ്മ ജോലിക്കും പോകുന്നില്ലല്ലോ… അപ്പഴേ…. ദുർഗക്ക് ഒരു ജോലി ആകുന്നത് വരെ എന്റെ സാലറിയിൽ പകുതി ഞാൻ വീട്ടിൽ കൊടുത്തോട്ടെ ”

എനിക്ക് അത് കേട്ടപ്പോൾ പെട്ടന്ന് ദേഷ്യം വന്നു, അവളുടെ മേലുള്ള എന്റെ പിടി അയഞ്ഞപ്പോൾ അത് അവൾക്കും മനസ്സിലായി എന്ന് തോന്നുന്നു

“ലക്ഷ്മീ… നിനക്കിതുവരെ എന്നെ മനസ്സിലായിട്ടില്ലല്ലേ …. ”

“എടാ അങ്ങനെയല്ല ”

“എങ്ങനെയല്ല… നിന്റയമ്മയും അനിയത്തിയും എന്റെയും കൂടി അല്ലെ… എന്നെങ്കിലും ഞാൻ അവരെ നിന്റെ അമ്മ, നിന്റെ അനിയത്തി എന്ന് പറഞ്ഞിട്ടുണ്ടോ ”

“എടാ… എന്നാലും…”

“ഒരെന്നാലും ഇല്ല… നിനക്ക് കിട്ടുന്ന സാലറി അതെന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് നീയാണ്…അതിന് എന്റെ അനുവാദത്തിന്റെ ആവശ്യമില്ല ലക്ഷ്മീ… ”

ഞാൻ അങ്ങനെ അവളെ ലക്ഷ്മി എന്ന് പേരെടുത്തു വിളിക്കാറില്ല, അതിലുണ്ടായിരുന്നു അവളുടെ വാക്കുകൾ എന്നെ എത്ര മാത്രം വേദനിപ്പിച്ചു എന്ന്…

ഞാൻ പറഞ്ഞതെല്ലാം കേട്ടിട്ട് അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിയുന്നു,എന്നാലും എന്റെ ദേഷ്യം മാറിയിട്ടുണ്ടായിരുന്നില്ല ഞാൻ ലച്ചുവിനെ കെട്ടിപ്പിടിച്ചിരുന്ന കൈ എടുത്ത് മാറ്റി

അത് കണ്ട് കണ്ണുരുട്ടിക്കൊണ്ട് പെണ്ണ് വീണ്ടും എന്റെ കയ്യെടുത്ത് അവളെ ചുറ്റിപ്പിടിപ്പിച്ചു, ഞാൻ വീണ്ടും കൈ എടുക്കാൻ തുടങ്ങി

“ആ കൈ എടുത്താൽ ഞാൻ ഇനീം കടിക്കും”

“ഭീഷണിയാണോ ”

“ആ അതേ… ”

അവൾ അത്രക്ക് ഉറപ്പ് പറഞ്ഞ സ്ഥിതിക്ക് പിന്നെ അവളെ ദേഷ്യം പിടിപ്പിച്ചാൽ ഉറപ്പായും ഞാൻ കടി വാങ്ങും, അതുകൊണ്ട് ഞാൻ അവളെ ഒരിക്കൽക്കൂടി ഇറുക്കി കെട്ടിപ്പിടിച്ചു

“അയ്യോ… ”

വീണ്ടും ഒരിക്കൽക്കൂടി എന്റെ നെഞ്ചിൽ അവളുടെ പല്ലുകൾ ഇറങ്ങി

“ഇതെന്തിനാ…. ഞാൻ കയ്യെടുത്തില്ലല്ലോ”

“ഇതതിനല്ല… എന്നെ ലക്ഷ്‌മി എന്ന് വിളിച്ചില്ലേ അതിന് ”

“ദൈവമെ… ഞാൻ കെട്ടിയത് ഡ്രാക്കുള കുഞ്ഞിനെയാണോ”

“ഈ… ”

ഞാൻ കടി കിട്ടിയ സ്ഥലം തടവിക്കൊണ്ടിരുന്നപ്പോൾ അവൾ പതിയെ ഉയർന്ന് എന്റെ ചുണ്ടിൽ ഒന്ന് ചുംബിച്ചു

“ഇന്ന് വയ്യ ലച്ചൂസേ… നാളെയാകട്ടെ ”

“മിണ്ടാത്തെ കിടന്നുറങ്ങെടാ തെണ്ടി ”

നേരെ കിടന്ന എന്റെ നെഞ്ചിലേക്ക് തല കയറ്റി വച്ചുകൊണ്ട് ലച്ചു ഉറക്കത്തെ പുൽകി, ഇനി വരാൻ ഇരിക്കുന്ന നല്ല നാളുകളെ സ്വീകരിക്കാൻ തയാറായി ഞാനും…♥️♥️♥️♥️

 

ഇതവസാനം അല്ല….ലച്ചുവിന്റെയും മുത്തിന്റെയും ജീവിതത്തിന്റെ ആരംഭം, അവരുടെ ജീവിതത്തിനു നിറം പകരാൻ അവരുടെ ഉറ്റവരും ഉണ്ടാകും ഒപ്പം…

*************

ഈ കഥയിൽ നിങ്ങൾ സ്നേഹിച്ചവരിൽ ചിലർ ശരിക്കും ജീവിച്ചിരിക്കുന്നവർ തന്നെയാണ്…ആന്റി, അമ്മ, ചേച്ചി, കുഞ്ഞാറ്റ, പൂമ്പാറ്റ പിന്നെ എന്റെ കൂട്ടുകാരും

മാളു. -അവൾ ശരിക്കും എന്റെ എന്റെ കസിൻസ് ന്റെ ഒത്തു ചേർന്ന രൂപമാണ്

ലച്ചു – ഒരു നഷ്ട പ്രണയത്തിന്റെ ഓർമ്മക്ക്

ദുർഗ -ഒരു ആഗ്രഹം

ഉണ്ണിയേട്ടൻ -അതും ഒരു ആഗ്രഹമാണ്

കൂട്ടുകാരെ ഇനി ഇവർ എന്നെങ്കിലും തിരിച്ചു വരുമോ എന്നൊന്നും അറിയില്ല, വരട്ടെ എന്ന് നിങ്ങളെപ്പോലെ ഞാനും ആഗ്രഹിക്കുന്നു… ഇവരെ പിരിയാൻ എനിക്കും മനസ്സ് വരുന്നില്ല എന്നുള്ളതാണ് സത്യം

പ്രത്യേകിച്ച് ത്രില്ല് അടിപ്പിക്കുന്ന സന്ദര്ഭങ്ങളോ ട്വിസ്റ്റുകളോ ഒന്നും ഇല്ലാത്ത എന്റെ ഈ കൊച്ചു കഥയെ ഇത്ര വല്യ വിജയമാക്കിയത് നിങ്ങൾ ഓരോരുത്തരുമാണ് അതിന് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല…

നന്ദി പറയാൻ പാടില്ലാത്ത കുറച്ചു ആളുകൾ ഉണ്ട്, എന്നെ ക്കൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ചവർ, ഞാൻ എഴുതുന്ന ഓരോ ഭാഗങ്ങളും അവർ വായിച്ചു തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്തിയതിനു ശേഷമാണ് നിങ്ങൾക്ക് മുന്നിലേക്ക് വരുന്നത്

എന്റെ അഭി, അപ്പു, യദു,...,,, മക്കളെ നിങ്ങൾ ആണെന്റെ ബലം… നിങ്ങൾ ഇല്ലെങ്കിൽ ഞാൻ ഇല്ല… എന്റെ എഴുത്തുകൾ ഇല്ല.   ആരൊക്കെ എന്റെ എഴുത്തിനെക്കുറിച്ചു നല്ലത് പറഞ്ഞാലും (മോശം പറഞ്ഞാലും 😉) അതെല്ലാം വന്നു ചേരുക നിങ്ങൾക്ക് മാത്രമാണ്

പിന്നെ എന്റെ ചങ്ക്‌സ്… ഈ ഭാഗത്തിൽ പോലും ചെറിയ സംശയങ്ങൾ  വന്നപ്പോൾ എന്നെ വിളിച്ചു എല്ലാ സംശയങ്ങളും നീക്കി തന്ന  പിള്ളേച്ചൻ, എന്റെ അനിയന്മാർ രാഹുലും ഹരിയും… പിന്നെ ഖൽബ്, dk, joker, കാലൻ (മോനെ നീ ഇത് കാണുകയാണെങ്കിൽ തിരിച്ചു വരണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു )ly,രാഹുൽ23,  വിഷ്ണു, അഖിൽ .…  എല്ലാ കൂട്ടുകാർക്കും തിരിച്ചു നൽകാൻ സ്നേഹം മാത്രമേ എന്റെ കയ്യിൽ  ഉള്ളു ♥️♥️♥️

എല്ലാത്തിനും ഉപരിയായി നിങ്ങളെയൊക്കെ പരിചയപ്പെടാനും ആ സ്നേഹം അനുഭവിക്കാനും വഴി ഒരുക്കിത്തന്ന കുട്ടേട്ടനോടും  നന്ദി പറയുന്നു

വീണ്ടും കാണാം എന്ന വിശ്വാസത്തോടെ വിട പറയുന്നു…

പ്രൊഫസർ ബ്രോ ♥️

 

Recent Stories

245 Comments

  1. 🪐✨N! gHTL💖vER✨🪐

    Othiri ishtappettu bro… Othiri sneham thonniya ezhuth… ❤❤❤❤❤❤❤❤

  2. പ്രൊഫസർ ബ്രോ
    ee kadhyude randam bagham kanan illallo

  3. Super കഥ bro….!🤩🤩🤗🤗
    Write to usil വന്ന ഒരു listil നിന്നാണ് ഞാൻ ഈ കഥയെ പറ്റി അറിയുന്നത്. അപ്പോ തന്നെ ഇരുന്നു വായിച്ചു. ഒത്തിരി ഇഷ്ടപ്പെട്ടു. കഥ മുഴുവനും നല്ല ഒരു ഫീൽ തന്നു.🥰🥰🥰

    ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️

  4. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💞❤❤❤❤❤❤💞❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💞❤❤❤❤❤❤❤❤❤❤🖤❤❤❤❤🖤❤❤❤🖤🖤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. കമ്പിക്കുട്ടനിൽ കമ്പി കഥകൾ വായിക്കാൻ ആണ് കയറിയിരുന്നത്. ആരോ മയിൽപ്പീലിയെ കുറിച്ച് എഴുതിയത് കണ്ടു ആ കഥ വായിച്ചു വല്ലാതെ ഇഷ്ടപ്പെട്ടു. പിന്നീട് ഇവിടെ അതേ പോലെ ഫീൽ ഉള്ള കഥ ഏതൊക്കെയാണെന്ന് ചോദിച്ചപ്പോൾ demon king ആണ് ഈ കഥ പറഞ്ഞത്. വളരെ സിംപിൾ ആയി എന്നാൽ മനസ്സിൽ തട്ടുന്ന കഥ പറച്ചിൽ.നന്നായിട്ടുണ്ട് വളരെ അധികം. ഇനിയും ഇതേ പോലെ മനോഹരമായ കഥകൾ എഴുതണം

  6. Late aayipoi bro…. otta rathri kondu vaayichu theerthu…. alpam karayichu …chirippichu….chinthippichu….. Awesome story machaneyyy….

  7. ഇത്രയും നല്ല ഒരു കഥ വായിക്കാൻ വായികിയതിൽ ഒരു വിഷമം 😢 പിന്നെ എല്ലാത്തിനും ഓരോ സമയം ഉണ്ടല്ലോ
    നല്ല അടിപൊളി ഫീൽ ഗുഡ് കഥ . വായിച്ചു തുടങ്ങിയത് മുതൽ ഒരു മടുപ്പും തോന്നിയില്ല

    ♥️♥️♥️

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️♥️

      1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

        ബ്രോ.
        ഞാൻ ഇന്നലെ ആണ് ഈ കഥ എന്റെ ശ്രെദ്ധയിൽ പെട്ടത് ഇപ്പോൾ കഥ പൂർണമായും വായിച്ചു തീർന്നു. ചെറിയൊരു കുറ്റബോധം എല്ലാ കഥയും കാത്തിരുന്നു വായിക്കുന്ന എന്റെ കണ്ണിൽനിന്നും ഈ കഥ മാത്രം മിസ് ആയല്ലോ എന്ന്.
        സൂപ്പർ സ്റ്റോറി ബ്രോ.

        സ്നേഹത്തോടെ സ്വന്തം
        ANU

  8. വേറോന്നും കൂടുതൽ പറഞ്ഞു ബോറടിപ്പിക്കുന്നില്ല ബ്രോ…
    പച്ചയായ ദൈനംദിന ജീവിതത്തിന്
    ഇത്രമേൽ സൗന്ദര്യമുണ്ടെന്ന്
    കാട്ടിതന്ന താങ്കളോടെനിക്ക്
    തീർത്താൽ തീരാത്ത നന്ദിയുണ്ട്.

    1. പ്രൊഫസർ ബ്രോ

      കുറച്ചായി കാണാത്തതിൽ ചെറിയ വിഷമം ഉണ്ടായിരുന്നു, എന്തായാലും അതിപ്പോ മാറി

      1. ❤️❤️❤️

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ഇതിന്റെ pdf ഇടുമോ??

    1. ഞാൻ കൊടുത്തിട്ടുണ്ട് ബ്രോ… ഇട്ടേക്കും…

      1. ഇരിഞ്ഞാലക്കുടക്കാരൻ

        വളരെ നന്ദി. കഥ അത്രെയും ആഴത്തിൽ ഹൃദയത്തിൽ പതിഞ്ഞത് കൊണ്ടാണ്…

  10. ഈ അടുത്തിടെ വായിച്ചതിൽവെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഫീൽഗൂഡ് സ്റ്റോറി❤️.രണ്ടു ദിവസം കൊണ്ടാണ് മുഴുവനും വായിച്ചു തീർത്തത് കഥയിലുടനീളം ആ ഫ്ലോ നിലനിർത്തിപോകുന്നുണ്ട്❤️. Cliche സാഹിത്യവും , ട്രജഡിയും ഒന്നും കുത്തി നിറക്കാതെ തുടക്കം മുതൽ ഒടുക്കം വരെ simple മലയാളത്തിൽ ഒട്ടും ബോറടിപ്പിക്കാതെ എഴുതാൻ കഴിഞ്ഞതാണ് ഈ കഥയുടെ വിജയം .ഇങ്ങനെ ഒരു കഥ സമ്മാനിച്ച എഴുത്തുകാരന് ഹൃദയംനിറഞ്ഞ നന്ദി😘😘❤️

  11. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് 🥰🥰🥰. കിടുക്കച്ചി.
    പറയാൻ വാക്കുകൾ ഇല്ല ബ്രോ.

      1. എന്റെ bro ഈ കഥ ഇപ്പൊ എത്രാമത്തെ തവണ ആണ് ഞാൻ വായിക്കുന്നത് എന്ന് എനിക്ക് പോലും അറിയില്ല എത്ര വായിച്ചാലും എനിക്ക് മടുക്കുന്നില്ല എന്ന് വായിച്ചാലും പുതിയ കഥ വായിക്കുന്ന ഒരു fell ആണ്
        ഇതിന്റെ ബാക്കി കാണും എന്ന് പ്രേതിക്ഷിക്കുന്നു
        മച്ചാനെ മച്ചാൻ പൊളി ആണ് കേട്ട 💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗

  12. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഇപ്പോഴാണ് വായിച്ചു തീർന്നത്. ഒരുപാട് വഴുകിപ്പോയി. പക്ഷെ ഈ.കഥ മിസ്സ് ചെയ്തില്ലല്ലോ…
    I feel very happy…

    1. വളരെ സന്തോഷം ഉണ്ണിയേട്ടാ. ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com