പ്രാണേശ്വരി (climax) [പ്രൊഫസർ ബ്രോ] 734

Views : 80272

അധികം വൈകാതെ തന്നെ താലികെട്ടും മാലയിടലും പുടവകൊടുക്കലും എല്ലാം കഴിഞ്ഞു,

താലി കെട്ടുന്ന സമയത്ത് എന്റെ കൈ വിറക്കുകയായിരുന്നു, എങ്ങനെയോ ഒരു തരത്തിൽ ഉടക്കി വച്ച ചരട് ചേച്ചിയാണ് ശരിയായ രീതിൽ കെട്ടിയത്

“ഇനി രണ്ട് പേരും എഴുന്നേറ്റ് നിന്നോളൂ”

പൂജാരിയുടെ ശബ്ദം

അച്ഛൻ ഇല്ലാത്തതുകൊണ്ട് അച്ഛന്റെ സ്ഥാനത്തു നിന്നു അവളുടെ അമ്മാവനാണ് കന്യാദാനം നടത്തിയത്,അവളുടെ കയ്യും പിടിച്ച് ആ മണ്ഡപത്തിനു വലം വയ്ക്കുമ്പോൾ എന്റെ ഉള്ളിൽ അത്രയും നേരം അനുഭവിച്ച ടെൻഷൻ ഒക്കെ എങ്ങോ പോയി

ചടങ്ങുകൾ എല്ലാം പൂർത്തിയായപ്പോൾ ഞങ്ങളെ നേരെ കൊണ്ടുപോയി സ്റ്റേജിനു നടുക്കായി ഒരുക്കിയിരുന്ന സെറ്റിയിൽ കൊണ്ടുപോയി ഇരുത്തി, പിന്നെ വരുന്നവരുടെയും പോകുന്നവരുടെയും ഒപ്പം നിന്നുള്ള ഫോട്ടോയെടുപ്പ്

ഫോട്ടോഷൂട് തുടങ്ങിക്കഴിഞ്ഞാൽ അവസാനിക്കുന്നത് വരെ ചിരിച്ചുകൊണ്ടേ ഇരിക്കണം, ഈ ഫോട്ടോ എടുക്കാൻ വരുന്നവർ ഒക്കെ നന്നായി കഴിച്ചിട്ടുണ്ടാകും നമ്മൾ ഈ ടെൻഷൻ കാരണം രാവിലെ മുതൽ ഒന്നും കഴിക്കാതെ നിൽക്കുവാ അതൊന്നും ഒരാളും ചിന്തിക്കില്ല

ഇതിനിടയിൽ പാറ്റയും കൂട്ടരും ഫോട്ടോ എടുക്കാൻ വന്നു, ഫോട്ടോ എടുത്ത് കഴിഞ്ഞപ്പോൾ അവന്മാർക്ക് സെൽഫി എടുക്കണം… സെൽഫി എടുക്കാൻ ഉയർത്തി പിടിച്ച ഫോണിന്റെ ഡിസ്‌പ്ലേയിലേക്ക് നോക്കിയ ഞാൻ ഒന്ന് ഞെട്ടി., ഞാൻ ഇന്നലെ ഇവന്മാരെ കാണാൻ പോയപ്പോൾ എടുത്ത ഫോട്ടോ… എന്റെ ചുണ്ടിൽ ഗ്ലാസ്‌ മുട്ടി നിൽക്കുന്നത് വ്യക്തമായി കാണാം

ദാമ്പത്യ ജീവിതത്തിലേക്ക് കടന്ന ഞങ്ങൾക്ക് ഞങ്ങളുടെ കൂട്ടുകാർ തന്ന ആദ്യത്തെ ഗിഫ്റ്റ്,… തെണ്ടികൾ

ലച്ചു എന്റെ അടുത്ത് നിന്നിരുന്നത് കൊണ്ട് എനിക്കുള്ള ഗിഫ്റ്റും അപ്പൊ തന്നെ കിട്ടി, കയ്യിടെ തൊലി പൊളിച്ചെടുത്തു പെണ്ണ്

“മതി പിള്ളേരെ ഫോട്ടോയെടുപ്പ്… ഇനി അവർ പോയി വല്ലതും കഴിക്കട്ടെ ”

ഞങ്ങളുടെ അവസ്ഥ കണ്ട് പാവം തോന്നിയിട്ടോ എന്തോ അമ്മ ഞങ്ങളെ ഫോട്ടോഗ്രാഫർ മാരുടെ അടുത്തു നിന്നും രക്ഷിച്ചു

ഞങ്ങൾ കഴിക്കാൻ തുടങ്ങിയപ്പോഴേക്കും എല്ലാവരും കഴിച്ച് കഴിഞ്ഞിരുന്നു, സമാധാനത്തോടെ കഴിക്കാൻ പോലും സമ്മതിക്കില്ല അപ്പോഴേക്കും വരും ക്യാമറയും പിടിച്ചുകൊണ്ട് തെണ്ടികൾ

“എടാ സദ്യ എങ്ങനെ ഉണ്ട് ”

ഉണ്ണിയേട്ടന്റെ ഏർപ്പാടാക്കിയ ആളുകൾ ആണ് സദ്യ., അതിന്റെ അഭിപ്രായം അറിയാനാണ് ഈ ചോദ്യം

“സദ്യയൊക്കെ കൊള്ളാം… ഞാൻ ഇതൊന്നു കഴിച്ചോട്ടെ പ്ലീസ് ”

എന്നെ നോക്കിഒന്ന് ചിരിച്ചിട്ട് ഉണ്ണിയേട്ടൻ കലവറയിലേക്ക് നടന്നു, പിന്നെ വരുന്നത് ഞങ്ങൾ കഴിച്ച് കഴിഞ്ഞാണ് കൂടെ വേറെ ഒരാൾ കൂടെയുണ്ട്

Recent Stories

245 Comments

  1. 🪐✨N! gHTL💖vER✨🪐

    Othiri ishtappettu bro… Othiri sneham thonniya ezhuth… ❤❤❤❤❤❤❤❤

  2. പ്രൊഫസർ ബ്രോ
    ee kadhyude randam bagham kanan illallo

  3. Super കഥ bro….!🤩🤩🤗🤗
    Write to usil വന്ന ഒരു listil നിന്നാണ് ഞാൻ ഈ കഥയെ പറ്റി അറിയുന്നത്. അപ്പോ തന്നെ ഇരുന്നു വായിച്ചു. ഒത്തിരി ഇഷ്ടപ്പെട്ടു. കഥ മുഴുവനും നല്ല ഒരു ഫീൽ തന്നു.🥰🥰🥰

    ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️

  4. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💞❤❤❤❤❤❤💞❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💞❤❤❤❤❤❤❤❤❤❤🖤❤❤❤❤🖤❤❤❤🖤🖤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. കമ്പിക്കുട്ടനിൽ കമ്പി കഥകൾ വായിക്കാൻ ആണ് കയറിയിരുന്നത്. ആരോ മയിൽപ്പീലിയെ കുറിച്ച് എഴുതിയത് കണ്ടു ആ കഥ വായിച്ചു വല്ലാതെ ഇഷ്ടപ്പെട്ടു. പിന്നീട് ഇവിടെ അതേ പോലെ ഫീൽ ഉള്ള കഥ ഏതൊക്കെയാണെന്ന് ചോദിച്ചപ്പോൾ demon king ആണ് ഈ കഥ പറഞ്ഞത്. വളരെ സിംപിൾ ആയി എന്നാൽ മനസ്സിൽ തട്ടുന്ന കഥ പറച്ചിൽ.നന്നായിട്ടുണ്ട് വളരെ അധികം. ഇനിയും ഇതേ പോലെ മനോഹരമായ കഥകൾ എഴുതണം

  6. Late aayipoi bro…. otta rathri kondu vaayichu theerthu…. alpam karayichu …chirippichu….chinthippichu….. Awesome story machaneyyy….

  7. ഇത്രയും നല്ല ഒരു കഥ വായിക്കാൻ വായികിയതിൽ ഒരു വിഷമം 😢 പിന്നെ എല്ലാത്തിനും ഓരോ സമയം ഉണ്ടല്ലോ
    നല്ല അടിപൊളി ഫീൽ ഗുഡ് കഥ . വായിച്ചു തുടങ്ങിയത് മുതൽ ഒരു മടുപ്പും തോന്നിയില്ല

    ♥️♥️♥️

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️♥️

      1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

        ബ്രോ.
        ഞാൻ ഇന്നലെ ആണ് ഈ കഥ എന്റെ ശ്രെദ്ധയിൽ പെട്ടത് ഇപ്പോൾ കഥ പൂർണമായും വായിച്ചു തീർന്നു. ചെറിയൊരു കുറ്റബോധം എല്ലാ കഥയും കാത്തിരുന്നു വായിക്കുന്ന എന്റെ കണ്ണിൽനിന്നും ഈ കഥ മാത്രം മിസ് ആയല്ലോ എന്ന്.
        സൂപ്പർ സ്റ്റോറി ബ്രോ.

        സ്നേഹത്തോടെ സ്വന്തം
        ANU

  8. വേറോന്നും കൂടുതൽ പറഞ്ഞു ബോറടിപ്പിക്കുന്നില്ല ബ്രോ…
    പച്ചയായ ദൈനംദിന ജീവിതത്തിന്
    ഇത്രമേൽ സൗന്ദര്യമുണ്ടെന്ന്
    കാട്ടിതന്ന താങ്കളോടെനിക്ക്
    തീർത്താൽ തീരാത്ത നന്ദിയുണ്ട്.

    1. പ്രൊഫസർ ബ്രോ

      കുറച്ചായി കാണാത്തതിൽ ചെറിയ വിഷമം ഉണ്ടായിരുന്നു, എന്തായാലും അതിപ്പോ മാറി

      1. ❤️❤️❤️

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ഇതിന്റെ pdf ഇടുമോ??

    1. ഞാൻ കൊടുത്തിട്ടുണ്ട് ബ്രോ… ഇട്ടേക്കും…

      1. ഇരിഞ്ഞാലക്കുടക്കാരൻ

        വളരെ നന്ദി. കഥ അത്രെയും ആഴത്തിൽ ഹൃദയത്തിൽ പതിഞ്ഞത് കൊണ്ടാണ്…

  10. ഈ അടുത്തിടെ വായിച്ചതിൽവെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഫീൽഗൂഡ് സ്റ്റോറി❤️.രണ്ടു ദിവസം കൊണ്ടാണ് മുഴുവനും വായിച്ചു തീർത്തത് കഥയിലുടനീളം ആ ഫ്ലോ നിലനിർത്തിപോകുന്നുണ്ട്❤️. Cliche സാഹിത്യവും , ട്രജഡിയും ഒന്നും കുത്തി നിറക്കാതെ തുടക്കം മുതൽ ഒടുക്കം വരെ simple മലയാളത്തിൽ ഒട്ടും ബോറടിപ്പിക്കാതെ എഴുതാൻ കഴിഞ്ഞതാണ് ഈ കഥയുടെ വിജയം .ഇങ്ങനെ ഒരു കഥ സമ്മാനിച്ച എഴുത്തുകാരന് ഹൃദയംനിറഞ്ഞ നന്ദി😘😘❤️

  11. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് 🥰🥰🥰. കിടുക്കച്ചി.
    പറയാൻ വാക്കുകൾ ഇല്ല ബ്രോ.

      1. എന്റെ bro ഈ കഥ ഇപ്പൊ എത്രാമത്തെ തവണ ആണ് ഞാൻ വായിക്കുന്നത് എന്ന് എനിക്ക് പോലും അറിയില്ല എത്ര വായിച്ചാലും എനിക്ക് മടുക്കുന്നില്ല എന്ന് വായിച്ചാലും പുതിയ കഥ വായിക്കുന്ന ഒരു fell ആണ്
        ഇതിന്റെ ബാക്കി കാണും എന്ന് പ്രേതിക്ഷിക്കുന്നു
        മച്ചാനെ മച്ചാൻ പൊളി ആണ് കേട്ട 💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗

  12. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഇപ്പോഴാണ് വായിച്ചു തീർന്നത്. ഒരുപാട് വഴുകിപ്പോയി. പക്ഷെ ഈ.കഥ മിസ്സ് ചെയ്തില്ലല്ലോ…
    I feel very happy…

    1. വളരെ സന്തോഷം ഉണ്ണിയേട്ടാ. ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com