പ്രാണേശ്വരി (climax) [പ്രൊഫസർ ബ്രോ] 737

“ഉറക്കം വരുന്നില്ല… ഞങ്ങൾ ഒന്ന് കറങ്ങിയിട്ട് വന്നോളാം”

“എടാ ചെക്കാ കളിക്കല്ലേ… അരമണിക്കൂറിനുള്ളിൽ ഇവിടെ എത്തിയില്ലെങ്കിൽ ഞാൻ പറയാം, അവൻ ഇന്നലെ രാത്രി മുതൽ വണ്ടി ഓടിക്കുന്നതാ ഉറങ്ങിയിട്ടില്ല”

“ആ.. ശരി വരുവാ ”

ഞാൻ ഫോൺ കട്ട്‌ ചെയ്തപ്പോൾ ഉണ്ണിയേട്ടൻ ഇരുന്ന് ചിരിക്കുന്നുണ്ട്,

“എന്താടോ കിളവാ… ”

“ഏയ്യ്… എനിക്ക് ഒരാളുടെ വഴക്ക് കേട്ടാൽ മതി… ഞാൻ നിന്റെ കാര്യം ആലോചിച്ചു നോക്കിയതാ.. ”

സംഭവം സത്യമായത് കൊണ്ട് എനിക്കൊന്നും മിണ്ടാനും പറ്റിയില്ല, ആ പൂതനയുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് ഞങ്ങൾ അപ്പോൾ തന്നെ തിരിച്ചുപോയി.

വീട്ടിൽ എത്തുമ്പോൾ ഒരുമാതിരി ആളുകൾ ഒക്കെ പോയിരുന്നു, അച്ഛനും ഒരു മാമനും കൂടി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. സ്ത്രീജനങ്ങൾ എല്ലാം കിടന്നു എന്ന് തോന്നുന്നു ഒരു റൂമിൽ നിന്നും കലപില കേൾക്കുന്നുണ്ട്… നാട്ടിലുള്ള ആളുകളുടെ മുഴുവൻ കുറ്റം പറഞ്ഞ് കഴിഞ്ഞാലല്ലേ അവർക്ക് ഉറങ്ങാൻ പറ്റൂ…

എന്റെ റൂമിൽ പിന്നെ ആരും ഉണ്ടായിരുന്നില്ല, ഇന്നത്തെ ദിവസം അവിടെ ആരും കിടക്കാൻ മാളു സമ്മതിച്ചുകാണില്ല

ഞാനും ഉണ്ണിയേട്ടനും ഉരുമിച്ചാണ് കിടന്നത്… മാളു പറഞ്ഞത് സത്യമായിരുന്നു ഉണ്ണിയേട്ടന് നല്ല ഉറക്കക്ഷീണം ഉണ്ടായിരുന്നു പുള്ളി കിടന്നതും കൂർക്കം വലിക്കാൻ തുടങ്ങി

ഞാൻ പിന്നെയും ഓരോന്ന് ആലോചിച്ച് കിടന്ന് പയ്യെ ഉറങ്ങാൻ തുടങ്ങിയതും പൂമ്പാറ്റ എഴുന്നേറ്റു കരയാൻ തുടങ്ങി… അങ്ങനെ എന്റെ ഉറക്കം ഹുദാ ഹവാ….

എപ്പോഴോ എങ്ങനെയോ കിടന്നുറങ്ങിയ എന്നെ മാളുവാണ് കുത്തിപ്പൊക്കുന്നത്, അടുത്ത് ഉണ്ണിയേട്ടൻ കിടന്നുറങ്ങുന്നുണ്ട്, മാളുവിന്റെ കയ്യിൽ ഒരു കപ്പും ടേബിളിൽ ഒരു കപ്പും ഇരിപ്പുണ്ട്

“ഡാ… സമയം പോയി എഴുന്നേൽക്ക്… ഇതാ ചായ കുടിക്ക്… ”

“അപ്പൊ ഉണ്ണിയേട്ടനോ… ”

“അതൊക്കെ ഞാൻ എഴുന്നേല്പിച്ചോളാം നീ പോകാൻ നോക്ക് ”

എനിക്ക് പെട്ടന്ന് ഉണ്ണിയേട്ടൻ ആശുപത്രിയിൽ കിടന്നപ്പോഴുള്ള കാര്യമാണ് ഓർമവന്നത്,

“ഓഹ്‌… ശരി ശരി നടക്കട്ടെ… ഞാൻ പോയേക്കാമെ… ”

അത് പറഞ്ഞിട്ട് ഇറങ്ങി പുറത്തേക്ക് നടന്നപ്പോഴേ തലക്കിട്ടു ഒരു കൊട്ട് കിട്ടി. ഞാൻ ഇറങ്ങി റൂമിന് പുറത്തു എത്തിയതും എന്റെ പിന്നിൽ വാതിൽ അടഞ്ഞു

അപ്പോഴാണ് ഞാൻ മേശയിൽ ഇരുന്ന് ഇഡ്ഡലി കഴിക്കുന്ന കുഞ്ഞാറ്റയെ കണ്ടത്, ഞാൻ വീണ്ടും ചെന്ന് കതകിൽ കൊട്ടിയാൽ അവൾ എന്നെ കൊല്ലും എന്നുറപ്പാണ് കുഞ്ഞാറ്റയായാൽ കുഴപ്പമില്ലല്ലോ

“കുഞ്ഞാറ്റെ… നിന്നെ ആന്റി വിളിക്കുന്നുണ്ട്… പെട്ടന്ന് ചെന്നാൽ മഞ്ച് തരാന്ന്… മാമന്റെ റൂമിലുണ്ട് ”

മഞ്ചെന്നു കേട്ടതും പെണ്ണ് ഇഡ്ഡലി കഴിപ്പൊക്കെ നിർത്തി ഇറങ്ങി, കുഞ്ഞാറ്റ വാതിലിൽ കൊട്ടാൻ തുടങ്ങിയതും ഞാൻ ഇറങ്ങി ഓടി…

245 Comments

  1. ?✨N! gHTL?vER✨?

    Othiri ishtappettu bro… Othiri sneham thonniya ezhuth… ❤❤❤❤❤❤❤❤

  2. പ്രൊഫസർ ബ്രോ
    ee kadhyude randam bagham kanan illallo

  3. Super കഥ bro….!????
    Write to usil വന്ന ഒരു listil നിന്നാണ് ഞാൻ ഈ കഥയെ പറ്റി അറിയുന്നത്. അപ്പോ തന്നെ ഇരുന്നു വായിച്ചു. ഒത്തിരി ഇഷ്ടപ്പെട്ടു. കഥ മുഴുവനും നല്ല ഒരു ഫീൽ തന്നു.???

    ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️

  4. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤?❤❤❤❤?❤❤❤??❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. കമ്പിക്കുട്ടനിൽ കമ്പി കഥകൾ വായിക്കാൻ ആണ് കയറിയിരുന്നത്. ആരോ മയിൽപ്പീലിയെ കുറിച്ച് എഴുതിയത് കണ്ടു ആ കഥ വായിച്ചു വല്ലാതെ ഇഷ്ടപ്പെട്ടു. പിന്നീട് ഇവിടെ അതേ പോലെ ഫീൽ ഉള്ള കഥ ഏതൊക്കെയാണെന്ന് ചോദിച്ചപ്പോൾ demon king ആണ് ഈ കഥ പറഞ്ഞത്. വളരെ സിംപിൾ ആയി എന്നാൽ മനസ്സിൽ തട്ടുന്ന കഥ പറച്ചിൽ.നന്നായിട്ടുണ്ട് വളരെ അധികം. ഇനിയും ഇതേ പോലെ മനോഹരമായ കഥകൾ എഴുതണം

  6. Late aayipoi bro…. otta rathri kondu vaayichu theerthu…. alpam karayichu …chirippichu….chinthippichu….. Awesome story machaneyyy….

  7. ഇത്രയും നല്ല ഒരു കഥ വായിക്കാൻ വായികിയതിൽ ഒരു വിഷമം ? പിന്നെ എല്ലാത്തിനും ഓരോ സമയം ഉണ്ടല്ലോ
    നല്ല അടിപൊളി ഫീൽ ഗുഡ് കഥ . വായിച്ചു തുടങ്ങിയത് മുതൽ ഒരു മടുപ്പും തോന്നിയില്ല

    ♥️♥️♥️

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️♥️

      1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

        ബ്രോ.
        ഞാൻ ഇന്നലെ ആണ് ഈ കഥ എന്റെ ശ്രെദ്ധയിൽ പെട്ടത് ഇപ്പോൾ കഥ പൂർണമായും വായിച്ചു തീർന്നു. ചെറിയൊരു കുറ്റബോധം എല്ലാ കഥയും കാത്തിരുന്നു വായിക്കുന്ന എന്റെ കണ്ണിൽനിന്നും ഈ കഥ മാത്രം മിസ് ആയല്ലോ എന്ന്.
        സൂപ്പർ സ്റ്റോറി ബ്രോ.

        സ്നേഹത്തോടെ സ്വന്തം
        ANU

  8. വേറോന്നും കൂടുതൽ പറഞ്ഞു ബോറടിപ്പിക്കുന്നില്ല ബ്രോ…
    പച്ചയായ ദൈനംദിന ജീവിതത്തിന്
    ഇത്രമേൽ സൗന്ദര്യമുണ്ടെന്ന്
    കാട്ടിതന്ന താങ്കളോടെനിക്ക്
    തീർത്താൽ തീരാത്ത നന്ദിയുണ്ട്.

    1. പ്രൊഫസർ ബ്രോ

      കുറച്ചായി കാണാത്തതിൽ ചെറിയ വിഷമം ഉണ്ടായിരുന്നു, എന്തായാലും അതിപ്പോ മാറി

      1. ❤️❤️❤️

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ഇതിന്റെ pdf ഇടുമോ??

    1. ഞാൻ കൊടുത്തിട്ടുണ്ട് ബ്രോ… ഇട്ടേക്കും…

      1. ഇരിഞ്ഞാലക്കുടക്കാരൻ

        വളരെ നന്ദി. കഥ അത്രെയും ആഴത്തിൽ ഹൃദയത്തിൽ പതിഞ്ഞത് കൊണ്ടാണ്…

  10. ഈ അടുത്തിടെ വായിച്ചതിൽവെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഫീൽഗൂഡ് സ്റ്റോറി❤️.രണ്ടു ദിവസം കൊണ്ടാണ് മുഴുവനും വായിച്ചു തീർത്തത് കഥയിലുടനീളം ആ ഫ്ലോ നിലനിർത്തിപോകുന്നുണ്ട്❤️. Cliche സാഹിത്യവും , ട്രജഡിയും ഒന്നും കുത്തി നിറക്കാതെ തുടക്കം മുതൽ ഒടുക്കം വരെ simple മലയാളത്തിൽ ഒട്ടും ബോറടിപ്പിക്കാതെ എഴുതാൻ കഴിഞ്ഞതാണ് ഈ കഥയുടെ വിജയം .ഇങ്ങനെ ഒരു കഥ സമ്മാനിച്ച എഴുത്തുകാരന് ഹൃദയംനിറഞ്ഞ നന്ദി??❤️

  11. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ???. കിടുക്കച്ചി.
    പറയാൻ വാക്കുകൾ ഇല്ല ബ്രോ.

      1. എന്റെ bro ഈ കഥ ഇപ്പൊ എത്രാമത്തെ തവണ ആണ് ഞാൻ വായിക്കുന്നത് എന്ന് എനിക്ക് പോലും അറിയില്ല എത്ര വായിച്ചാലും എനിക്ക് മടുക്കുന്നില്ല എന്ന് വായിച്ചാലും പുതിയ കഥ വായിക്കുന്ന ഒരു fell ആണ്
        ഇതിന്റെ ബാക്കി കാണും എന്ന് പ്രേതിക്ഷിക്കുന്നു
        മച്ചാനെ മച്ചാൻ പൊളി ആണ് കേട്ട ?????????????????????

  12. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഇപ്പോഴാണ് വായിച്ചു തീർന്നത്. ഒരുപാട് വഴുകിപ്പോയി. പക്ഷെ ഈ.കഥ മിസ്സ് ചെയ്തില്ലല്ലോ…
    I feel very happy…

    1. വളരെ സന്തോഷം ഉണ്ണിയേട്ടാ. ♥️♥️♥️

Comments are closed.