പ്രാണേശ്വരി (climax) [പ്രൊഫസർ ബ്രോ] 737

ഞങ്ങൾ കയറിചെന്നതും എന്റെ കയ്യിൽ ഇരുന്ന കുപ്പി വാങ്ങിക്കൊണ്ട് പോയി അപ്പൊ തന്നെ എല്ലാരും ഓരോന്ന് ഒഴിച്ചു. എനിക്കും ഒരെണ്ണം ഒഴിച്ചു വേണ്ട എന്നൊക്കെ പറഞ്ഞ് നോക്കിയെങ്കിലും അവന്മാർ സമ്മതിച്ചില്ല

കുടിക്കാൻ താല്പര്യം ഇല്ലാതെയല്ല ഇപ്പൊ കുടിച്ചാൽ ഉണ്ണിയേട്ടൻ എനിക്കിട്ട് പണിയും എന്നെനിക്ക് ഉറപ്പാണ്.മാളു സിഗരറ്റ് പിടിച്ചതിന്റെ കലിപ്പിന് എന്റെ ഫോട്ടോയെടുത്തു ലച്ചുവിന് അയച്ചു കൊടുക്കും

“കഴിച്ചോ കഴിച്ചോ… ”

എന്റെ ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥ കണ്ടിട്ട് ഉണ്ണിയേട്ടൻ കനിഞ്ഞു.  ഞാൻ ഗ്ലാസ് എടുത്ത് ചുണ്ടിനോട് മുട്ടിച്ചതും ഒരു ഫ്ലാഷ് മിന്നി മാഞ്ഞു

ഉണ്ണിയേട്ടനെ നോക്കിയപ്പോൾ പുള്ളിയല്ല ബാക്കി എല്ലാത്തിന്റെയും കയ്യിൽ ഫോൺ ഇരിക്കുനത് കൊണ്ട് ആരാണെന്ന് അറിയാനും പാടില്ല, എന്തായാലും പെട്ടു എന്നുറപ്പായി

കുറച്ചു സമയം കൂടി സംസാരിച്ചു ഇരുന്നിട്ട് ഞങ്ങൾ ഇറങ്ങി

ഞങ്ങൾ അവിടെ നിന്നറങ്ങിയ ഉടനെ ലച്ചുവിന്റെ ഫോണും വന്നു. ഏതോ ഒരു നാറി പണി തന്നു എന്നുറപ്പായി ലച്ചുവിന്റെ തെറി പ്രതീക്ഷിച്ചു തന്നെയാണ് ഫോൺ എടുത്തത്

“നീ എവിടെയാടാ… ”

നല്ല കലിപ്പിലാണ്, അപ്പൊ ഉറപ്പ്

“ഞങ്ങൾ ദേ ഇറങ്ങി…”

“ഇറങ്ങിയോ… എവിടെ നിന്ന് ”

“തൊടുപുഴേ…. റൂമീന്ന് ”

“നീ ഇതിനിടക്ക് അവിടെ പോയോ… നീ കുടിച്ചോ… ”

ഹാവു… അപ്പൊ അറിഞ്ഞിട്ട് വിളിച്ചതല്ല, അല്ല പിന്നെ എന്തിനാണ് കലിപ്പ്

“ഞാൻ അവർക്ക് സാധനം തീർന്ന് പോയി എന്ന് പറഞ്ഞപ്പോൾ കൊടുക്കാൻ വന്നതാ ”

കുടിച്ചെന്നോ ഇല്ലെന്നോ പറയാൻ പോയില്ല… നുണ പറഞ്ഞാലല്ലേ കുഴപ്പമുള്ളൂ സത്യം പറയാതെ ഇരിക്കാല്ലോ

“ഫോൺ നിന്റെ കയ്യിൽ ഇല്ലേ… കുറച്ചു ഫോട്ടോ അയച്ചിട്ട് എത്ര നേരായി… നീ അതൊന്ന് നോക്കിയോ ”

“നീ ഫോട്ടോ അയച്ചോ.. ഞാൻ കണ്ടില്ലല്ലോ.ഒരു മിനിറ്റ് നോക്കട്ടെട്ടോ ”

ആ റൂമിൽ ബഹളത്തിനിടക്ക് മെസ്സേജ് വന്നാൽ എങ്ങനെ അറിയാനാണ്, ലച്ചു പറഞ്ഞപ്പോഴാണ് വാട്സ്ആപ്പ് ചെക്ക് ചെയ്തത്

കയ്യിൽ മൈലാഞ്ചി ഇട്ടിരിക്കുന്നതിന്റെ ഫോട്ടോയുണ്ട് കൂടെ പുതിയ സാരി ഉടുത്തു നിൽക്കുന്ന ഫോട്ടോയും.. ഞാൻ കണ്ടിട്ട് നല്ലതാണെന്നു പറയുന്നത് കേൾക്കാനാണ് ഇപ്പൊ ഈ കലിപ്പിട്ടു വിളിച്ചത്

“ലച്ചൂസേ… കൊള്ളാട്ടോ… ”

“ഓ… വരവ് വച്ചു… ”

പറഞ്ഞ് കഴിയലും ഫോൺ കട്ട്‌ ചെയ്യലും ഒരുമിച്ചായിരുന്നു,ഇനി ഇങ്ങനെ ഫോണിൽ കൂടിയുള്ള പിണങ്ങലുകൾ ഉണ്ടാവില്ലല്ലോ അതിന്റെ വിഷമം തീർക്കുന്നതാണെന്നു തോന്നുന്നു.

245 Comments

  1. ?✨N! gHTL?vER✨?

    Othiri ishtappettu bro… Othiri sneham thonniya ezhuth… ❤❤❤❤❤❤❤❤

  2. പ്രൊഫസർ ബ്രോ
    ee kadhyude randam bagham kanan illallo

  3. Super കഥ bro….!????
    Write to usil വന്ന ഒരു listil നിന്നാണ് ഞാൻ ഈ കഥയെ പറ്റി അറിയുന്നത്. അപ്പോ തന്നെ ഇരുന്നു വായിച്ചു. ഒത്തിരി ഇഷ്ടപ്പെട്ടു. കഥ മുഴുവനും നല്ല ഒരു ഫീൽ തന്നു.???

    ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️

  4. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤?❤❤❤❤?❤❤❤??❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. കമ്പിക്കുട്ടനിൽ കമ്പി കഥകൾ വായിക്കാൻ ആണ് കയറിയിരുന്നത്. ആരോ മയിൽപ്പീലിയെ കുറിച്ച് എഴുതിയത് കണ്ടു ആ കഥ വായിച്ചു വല്ലാതെ ഇഷ്ടപ്പെട്ടു. പിന്നീട് ഇവിടെ അതേ പോലെ ഫീൽ ഉള്ള കഥ ഏതൊക്കെയാണെന്ന് ചോദിച്ചപ്പോൾ demon king ആണ് ഈ കഥ പറഞ്ഞത്. വളരെ സിംപിൾ ആയി എന്നാൽ മനസ്സിൽ തട്ടുന്ന കഥ പറച്ചിൽ.നന്നായിട്ടുണ്ട് വളരെ അധികം. ഇനിയും ഇതേ പോലെ മനോഹരമായ കഥകൾ എഴുതണം

  6. Late aayipoi bro…. otta rathri kondu vaayichu theerthu…. alpam karayichu …chirippichu….chinthippichu….. Awesome story machaneyyy….

  7. ഇത്രയും നല്ല ഒരു കഥ വായിക്കാൻ വായികിയതിൽ ഒരു വിഷമം ? പിന്നെ എല്ലാത്തിനും ഓരോ സമയം ഉണ്ടല്ലോ
    നല്ല അടിപൊളി ഫീൽ ഗുഡ് കഥ . വായിച്ചു തുടങ്ങിയത് മുതൽ ഒരു മടുപ്പും തോന്നിയില്ല

    ♥️♥️♥️

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️♥️

      1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

        ബ്രോ.
        ഞാൻ ഇന്നലെ ആണ് ഈ കഥ എന്റെ ശ്രെദ്ധയിൽ പെട്ടത് ഇപ്പോൾ കഥ പൂർണമായും വായിച്ചു തീർന്നു. ചെറിയൊരു കുറ്റബോധം എല്ലാ കഥയും കാത്തിരുന്നു വായിക്കുന്ന എന്റെ കണ്ണിൽനിന്നും ഈ കഥ മാത്രം മിസ് ആയല്ലോ എന്ന്.
        സൂപ്പർ സ്റ്റോറി ബ്രോ.

        സ്നേഹത്തോടെ സ്വന്തം
        ANU

  8. വേറോന്നും കൂടുതൽ പറഞ്ഞു ബോറടിപ്പിക്കുന്നില്ല ബ്രോ…
    പച്ചയായ ദൈനംദിന ജീവിതത്തിന്
    ഇത്രമേൽ സൗന്ദര്യമുണ്ടെന്ന്
    കാട്ടിതന്ന താങ്കളോടെനിക്ക്
    തീർത്താൽ തീരാത്ത നന്ദിയുണ്ട്.

    1. പ്രൊഫസർ ബ്രോ

      കുറച്ചായി കാണാത്തതിൽ ചെറിയ വിഷമം ഉണ്ടായിരുന്നു, എന്തായാലും അതിപ്പോ മാറി

      1. ❤️❤️❤️

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ഇതിന്റെ pdf ഇടുമോ??

    1. ഞാൻ കൊടുത്തിട്ടുണ്ട് ബ്രോ… ഇട്ടേക്കും…

      1. ഇരിഞ്ഞാലക്കുടക്കാരൻ

        വളരെ നന്ദി. കഥ അത്രെയും ആഴത്തിൽ ഹൃദയത്തിൽ പതിഞ്ഞത് കൊണ്ടാണ്…

  10. ഈ അടുത്തിടെ വായിച്ചതിൽവെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഫീൽഗൂഡ് സ്റ്റോറി❤️.രണ്ടു ദിവസം കൊണ്ടാണ് മുഴുവനും വായിച്ചു തീർത്തത് കഥയിലുടനീളം ആ ഫ്ലോ നിലനിർത്തിപോകുന്നുണ്ട്❤️. Cliche സാഹിത്യവും , ട്രജഡിയും ഒന്നും കുത്തി നിറക്കാതെ തുടക്കം മുതൽ ഒടുക്കം വരെ simple മലയാളത്തിൽ ഒട്ടും ബോറടിപ്പിക്കാതെ എഴുതാൻ കഴിഞ്ഞതാണ് ഈ കഥയുടെ വിജയം .ഇങ്ങനെ ഒരു കഥ സമ്മാനിച്ച എഴുത്തുകാരന് ഹൃദയംനിറഞ്ഞ നന്ദി??❤️

  11. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ???. കിടുക്കച്ചി.
    പറയാൻ വാക്കുകൾ ഇല്ല ബ്രോ.

      1. എന്റെ bro ഈ കഥ ഇപ്പൊ എത്രാമത്തെ തവണ ആണ് ഞാൻ വായിക്കുന്നത് എന്ന് എനിക്ക് പോലും അറിയില്ല എത്ര വായിച്ചാലും എനിക്ക് മടുക്കുന്നില്ല എന്ന് വായിച്ചാലും പുതിയ കഥ വായിക്കുന്ന ഒരു fell ആണ്
        ഇതിന്റെ ബാക്കി കാണും എന്ന് പ്രേതിക്ഷിക്കുന്നു
        മച്ചാനെ മച്ചാൻ പൊളി ആണ് കേട്ട ?????????????????????

  12. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഇപ്പോഴാണ് വായിച്ചു തീർന്നത്. ഒരുപാട് വഴുകിപ്പോയി. പക്ഷെ ഈ.കഥ മിസ്സ് ചെയ്തില്ലല്ലോ…
    I feel very happy…

    1. വളരെ സന്തോഷം ഉണ്ണിയേട്ടാ. ♥️♥️♥️

Comments are closed.