പ്രാണേശ്വരി (climax) [പ്രൊഫസർ ബ്രോ] 737

“പിന്നെ എന്റെ ലച്ചു ഈ പൂതനയെപ്പോലെ ഒന്നുമല്ല…”

“ആ… നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ ”

അന്ന് മൗഴുവനും മാളുവിനെ സോപ്പിടാൻ ഉണ്ണിയേട്ടൻ പുറകെ നടന്നെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല.

“ആരൊക്കെയാ പുടവ കൊണ്ട് കൊടുക്കാൻ പോകുന്നത്”

അമ്മയുടെ ശബ്ദം… പത്തു മിനിറ്റുകൊണ്ട് പോകാനുള്ളവരെല്ലാം റെഡി ആയി,

“ആരാ വണ്ടി എടുക്കുന്നത് ”

വീണ്ടും അമ്മയുടെ ശബ്ദം…

“ഞാൻ എടുക്കാം…”

പെട്ടന്ന് ഒന്നും ആലോചിക്കാതെ ചാടിക്കയറി പറഞ്ഞതാ എല്ലാവരുടെയും കൂട്ട ചിരി കണ്ടപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി

“ഓഹ്‌… എന്താ ഉത്തരവാദിത്വം,.. ഒരു ദിവസം കൂടി സമാധാനിക്ക് ”

എന്റെ വീട്ടിൽ ഉള്ള എല്ലാത്തിനെയും കൂട്ടി ഒരു ട്രോൾ ഗ്രൂപ്പ്‌ തുടങ്ങിയാലോ എന്നൊരു ആലോചന ഉണ്ടെനിക്ക്…

ഉണ്ണിയേട്ടൻ ആണ് വണ്ടി എടുത്തത്… പുള്ളി കൂടി പോയപ്പോൾ ഞാൻ വീണ്ടും പോസ്റ്റ്‌ ആയി, അതിനിടയിലും ഓരോ ആളുകൾ വന്ന്‌ എന്തൊക്കെയോ പറഞ്ഞിട്ട് പോകുന്നുണ്ട്… ഒന്നും കേട്ടില്ലേലും ചുമ്മാ ചിരിക്കും,  അവർക്കും ഒരു സന്തോഷം എനിക്കും ഒരു സന്തോഷം

അവർ പോയി കുറച്ചു കഴിഞ്ഞപ്പോൾ പാറ്റയുടെ കാൾ വന്നു

“എടാ… സാധനം തീർന്നുപോയി”

ഒരു ഹലോ പോലും പറഞ്ഞ് സമയം കളയാതെ നേരെ കാര്യത്തിലേക്ക് കടന്നു mr പാറ്റ

“നിങ്ങൾ എന്താ അതിൽ കുളിക്കുവാരുന്നോ”

“ആ… അത് ഞങ്ങൾ എന്തേലും ചെയ്തോളാം… ഇപ്പൊ സാധനം വാങ്ങിക്കൊണ്ട് വാ ”

“കുറച്ചു കഴിയട്ടെ… ഉണ്ണിയേട്ടൻ ഒക്കെ വണ്ടിയും കൊണ്ട് പോയി ”

“അവിടെ വേറെ വണ്ടി ഇല്ലേ… ”

“എന്റെ പോന്നു..#&&&%@ ആ വണ്ടിയിലാണ് സാധനം ഇരിക്കുന്നത് ഒന്ന് വന്നോട്ടേ അങ്ങോട്ട് എത്തിക്കാം”

“ആ പിന്നെ… വരുമ്പോ രണ്ട് BDF കൂടെ വാങ്ങിക്കോ…”

“പാതിരാത്രി നിന്റെ വല്യപ്പൻ ഉണ്ടാക്കി വച്ചേക്കുന്നോ കട”

“അപ്പൊ എന്തേലും എടുത്തോണ്ട് വാ… ടച്ച്‌അപ്പ്‌ തീർന്നുപോയി ”

“ആ ശരി…”

കാര്യം പറഞ്ഞ് കഴിഞ്ഞതും വേറെ ഒന്നും ചോദിക്കാതെ ആ തെണ്ടി ഫോൺ വച്ചു

പിന്നെയും രണ്ട് മൂന്ന് മണിക്കൂർ എടുത്തു പോയവർ തിരിച്ചു വരാൻ… ഉണ്ണിയേട്ടൻ വന്നതും ഞങ്ങൾ പാറ്റയുടെ അടുത്തേക്ക് പോയി

റൂം തുറന്നു ചെല്ലുന്നതെ കാണുന്നത് കുറെയെണ്ണം നിലത്തും കുറെയെണ്ണം കട്ടിലിലും ഇരിക്കുന്നതാണ്, മുറി ആകെ പുക മയം… എല്ലാർക്കും കൂടി 6 റൂം എടുത്തിട്ടുണ്ട് എന്നാലും എല്ലാം ഒരു റൂമിൽ തന്നെയാണ്

245 Comments

  1. ?✨N! gHTL?vER✨?

    Othiri ishtappettu bro… Othiri sneham thonniya ezhuth… ❤❤❤❤❤❤❤❤

  2. പ്രൊഫസർ ബ്രോ
    ee kadhyude randam bagham kanan illallo

  3. Super കഥ bro….!????
    Write to usil വന്ന ഒരു listil നിന്നാണ് ഞാൻ ഈ കഥയെ പറ്റി അറിയുന്നത്. അപ്പോ തന്നെ ഇരുന്നു വായിച്ചു. ഒത്തിരി ഇഷ്ടപ്പെട്ടു. കഥ മുഴുവനും നല്ല ഒരു ഫീൽ തന്നു.???

    ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️

  4. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤?❤❤❤❤?❤❤❤??❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. കമ്പിക്കുട്ടനിൽ കമ്പി കഥകൾ വായിക്കാൻ ആണ് കയറിയിരുന്നത്. ആരോ മയിൽപ്പീലിയെ കുറിച്ച് എഴുതിയത് കണ്ടു ആ കഥ വായിച്ചു വല്ലാതെ ഇഷ്ടപ്പെട്ടു. പിന്നീട് ഇവിടെ അതേ പോലെ ഫീൽ ഉള്ള കഥ ഏതൊക്കെയാണെന്ന് ചോദിച്ചപ്പോൾ demon king ആണ് ഈ കഥ പറഞ്ഞത്. വളരെ സിംപിൾ ആയി എന്നാൽ മനസ്സിൽ തട്ടുന്ന കഥ പറച്ചിൽ.നന്നായിട്ടുണ്ട് വളരെ അധികം. ഇനിയും ഇതേ പോലെ മനോഹരമായ കഥകൾ എഴുതണം

  6. Late aayipoi bro…. otta rathri kondu vaayichu theerthu…. alpam karayichu …chirippichu….chinthippichu….. Awesome story machaneyyy….

  7. ഇത്രയും നല്ല ഒരു കഥ വായിക്കാൻ വായികിയതിൽ ഒരു വിഷമം ? പിന്നെ എല്ലാത്തിനും ഓരോ സമയം ഉണ്ടല്ലോ
    നല്ല അടിപൊളി ഫീൽ ഗുഡ് കഥ . വായിച്ചു തുടങ്ങിയത് മുതൽ ഒരു മടുപ്പും തോന്നിയില്ല

    ♥️♥️♥️

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️♥️

      1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

        ബ്രോ.
        ഞാൻ ഇന്നലെ ആണ് ഈ കഥ എന്റെ ശ്രെദ്ധയിൽ പെട്ടത് ഇപ്പോൾ കഥ പൂർണമായും വായിച്ചു തീർന്നു. ചെറിയൊരു കുറ്റബോധം എല്ലാ കഥയും കാത്തിരുന്നു വായിക്കുന്ന എന്റെ കണ്ണിൽനിന്നും ഈ കഥ മാത്രം മിസ് ആയല്ലോ എന്ന്.
        സൂപ്പർ സ്റ്റോറി ബ്രോ.

        സ്നേഹത്തോടെ സ്വന്തം
        ANU

  8. വേറോന്നും കൂടുതൽ പറഞ്ഞു ബോറടിപ്പിക്കുന്നില്ല ബ്രോ…
    പച്ചയായ ദൈനംദിന ജീവിതത്തിന്
    ഇത്രമേൽ സൗന്ദര്യമുണ്ടെന്ന്
    കാട്ടിതന്ന താങ്കളോടെനിക്ക്
    തീർത്താൽ തീരാത്ത നന്ദിയുണ്ട്.

    1. പ്രൊഫസർ ബ്രോ

      കുറച്ചായി കാണാത്തതിൽ ചെറിയ വിഷമം ഉണ്ടായിരുന്നു, എന്തായാലും അതിപ്പോ മാറി

      1. ❤️❤️❤️

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ഇതിന്റെ pdf ഇടുമോ??

    1. ഞാൻ കൊടുത്തിട്ടുണ്ട് ബ്രോ… ഇട്ടേക്കും…

      1. ഇരിഞ്ഞാലക്കുടക്കാരൻ

        വളരെ നന്ദി. കഥ അത്രെയും ആഴത്തിൽ ഹൃദയത്തിൽ പതിഞ്ഞത് കൊണ്ടാണ്…

  10. ഈ അടുത്തിടെ വായിച്ചതിൽവെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഫീൽഗൂഡ് സ്റ്റോറി❤️.രണ്ടു ദിവസം കൊണ്ടാണ് മുഴുവനും വായിച്ചു തീർത്തത് കഥയിലുടനീളം ആ ഫ്ലോ നിലനിർത്തിപോകുന്നുണ്ട്❤️. Cliche സാഹിത്യവും , ട്രജഡിയും ഒന്നും കുത്തി നിറക്കാതെ തുടക്കം മുതൽ ഒടുക്കം വരെ simple മലയാളത്തിൽ ഒട്ടും ബോറടിപ്പിക്കാതെ എഴുതാൻ കഴിഞ്ഞതാണ് ഈ കഥയുടെ വിജയം .ഇങ്ങനെ ഒരു കഥ സമ്മാനിച്ച എഴുത്തുകാരന് ഹൃദയംനിറഞ്ഞ നന്ദി??❤️

  11. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ???. കിടുക്കച്ചി.
    പറയാൻ വാക്കുകൾ ഇല്ല ബ്രോ.

      1. എന്റെ bro ഈ കഥ ഇപ്പൊ എത്രാമത്തെ തവണ ആണ് ഞാൻ വായിക്കുന്നത് എന്ന് എനിക്ക് പോലും അറിയില്ല എത്ര വായിച്ചാലും എനിക്ക് മടുക്കുന്നില്ല എന്ന് വായിച്ചാലും പുതിയ കഥ വായിക്കുന്ന ഒരു fell ആണ്
        ഇതിന്റെ ബാക്കി കാണും എന്ന് പ്രേതിക്ഷിക്കുന്നു
        മച്ചാനെ മച്ചാൻ പൊളി ആണ് കേട്ട ?????????????????????

  12. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഇപ്പോഴാണ് വായിച്ചു തീർന്നത്. ഒരുപാട് വഴുകിപ്പോയി. പക്ഷെ ഈ.കഥ മിസ്സ് ചെയ്തില്ലല്ലോ…
    I feel very happy…

    1. വളരെ സന്തോഷം ഉണ്ണിയേട്ടാ. ♥️♥️♥️

Comments are closed.