പ്രാണേശ്വരി (climax) [പ്രൊഫസർ ബ്രോ] 737

“ഡാ.. മുത്തേ… നിന്നെ കുഞ്ഞായിരുന്നപ്പോ കണ്ടതാ എത്ര പെട്ടന്നാ നീ അങ്ങ് വലുതായത്… നിന്റെ കല്യാണമായി എന്നൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല ”

ഇതിനൊക്കെ ഞാൻ എന്ത് പറയാനാണ്… വെറുതെ ഒന്ന് ചിരിച്ചു കാണിച്ചു…

“നീ നിന്റെ സീനിയർ നെ ആണ് പ്രേമിച്ചു കല്യാണം കഴിക്കുന്നത് എന്ന് പറയുന്നത് കേട്ടല്ലോ… ഭയങ്കരാ…”

ഇയാൾക്കിത് എന്തൊക്കെ അറിയണം കല്യാണം കൂടാൻ വന്നാൽ താലികെട്ടും കണ്ട് സദ്യയും കഴിച്ച് പോയാൽ പോരെ…

പുള്ളീടെ സംസാരം അച്ഛനും അത്രക്ക് ഇഷ്ടപ്പെടുന്നില്ല പിന്നെ ഇങ്ങനെ ഒരു അവസ്ഥ ആയത്കൊണ്ട് മാത്രം സഹിക്കുന്നതാ

“അതിനിപ്പോ എന്താ മനോജേ…അതും ഒരു പെൺകുട്ടി തന്നെയല്ലേ… പിന്നെ സീനിയർ ആയിരുന്നു എന്നെ ഉള്ളു ഇവനെക്കാൾ ഇളയതാണ്”

അച്ഛന്റെ മറുപടിയിൽ പുള്ളി തൃപ്തനായി. “എന്നാ..,  പിന്നെ കാണാം മോനെ” എന്നും പറഞ്ഞ് പുള്ളി വേറെ ആരെയോ കത്തി…അല്ല അറക്കവാൾ വച്ചു അറുത്തു കൊല്ലാനായി പോയി

ഉണ്ണിയേട്ടനെ നോക്കിയപ്പോൾ ഇതൊക്കെ ഞാനും അനുഭവിച്ചതാടാ എന്ന ഭാവത്തിൽ എന്നെ നോക്കി ചിരിക്കുകയാണ് ബ്ലഡി ഫൂൾ…

“മാമാ… മഞ്ച് വാങ്ങി തരാവോ… ”

എങ്ങനെയെങ്കിലും അവിടെ നിന്നും ഒന്ന് ചാടണം എന്നോർത്തിരിക്കുമ്പോഴാ കുഞ്ഞാറ്റയുടെ വരവ്… ആറേഴ് വയസ്സായെങ്കിലും പെണ്ണിന്റെ മഞ്ചിനോടുള്ള കൊതി ഇതുവരെ മാറിയിട്ടില്ല… അല്ല ഒരുതരത്തിൽ അത് എനിക്ക് അനുഗ്രഹമായി…

“ആ…വാ പോകാം…,, മാളൂ… നിന്റെ വണ്ടി ഞാൻ എടുക്കുവാ കുഞ്ഞാറ്റയും ഉണ്ട് എന്റൊപ്പം… ”

പുറത്ത് നിന്ന് അകത്തേക്ക് വിളിച്ചു പറഞ്ഞിട്ട് മറുപടിക്ക് കാക്കാതെ ഞാൻ വണ്ടിയിൽ കയറി, അല്ലെങ്കിൽ പിന്നെ എവിടെ പോകുന്നു എന്തിന് പോകുന്നു എല്ലാം പറയേണ്ടിവരും

വണ്ടി സ്റ്റാർട്ട്‌ ആക്കിയതും ഉണ്ണിയേട്ടനും ഓടി വന്ന്‌ വണ്ടിയിൽ കയറി..

“നിങ്ങളിതെങ്ങോട്ടാ കിളവാ… ”

“നീ വണ്ടിയെടുക്ക്… അവൾ കാണുന്നേനു മുൻപ് പോണം… ”

പാവം കല്യാണത്തിന് മുൻപ് പുലി ആയിരുന്നു ഇപ്പൊ പൂച്ചയായി, പെണ്ണുംപുള്ളേനെ കാണാതെ സിഗരറ്റ് വലിക്കാനുള്ള പൊക്കാണ്…

എന്തൊക്കെ പറഞ്ഞാലും രണ്ടും തമ്മിൽ ഒടുക്കത്തെ സ്നേഹമാണ്,  ആന്റിയും ഹാപ്പിയാണ് “നമ്മൾ കണ്ടുപിടിച്ചാലും ഇങ്ങനെ ഒരുത്തനെ കിട്ടില്ലായിരുന്നു” എന്നൊക്കെ ഇടയ്ക്കിടെ പറയുന്നത് കേൾക്കാം

“ആഹാ… ഇതാര് മണവാളനോ… ”

വീട്ടിൽ ഇരുന്നിട്ട് കത്തി സഹിക്കാൻ വയ്യാതെയാണ് പുറത്തേക്ക് ഇറങ്ങിയത് അപ്പൊ കടക്കാരൻ അതിലും വല്യ സാധനം

മനസ്സിൽ നല്ല തെറി പറഞ്ഞുകൊണ്ട് പുള്ളിയെ ഒന്ന് ചിരിച്ചു കാണിച്ചു… മിക്കവാറും നാളെ വൈകിട്ട് ആകുമ്പോഴേക്കും എനിക്ക് കവിളിനു വേദന ആകും…

“ചേട്ടാ… രണ്ട് മഞ്ച് ഒരു കിങ്‌സ്… ”

കുഞ്ഞാറ്റക്കുള്ള മഞ്ചാണ് പുള്ളി ആദ്യം തന്നത് അത് കണ്ടപ്പോൾ പെണ്ണ് ഹാപ്പി, പിന്നാലെ സിഗരറ്റും തന്നു. പുള്ളി അത് തരുന്നത് കണ്ടപ്പോഴേ പെണ്ണെന്നെയൊന്നു നോക്കി

245 Comments

  1. ?✨N! gHTL?vER✨?

    Othiri ishtappettu bro… Othiri sneham thonniya ezhuth… ❤❤❤❤❤❤❤❤

  2. പ്രൊഫസർ ബ്രോ
    ee kadhyude randam bagham kanan illallo

  3. Super കഥ bro….!????
    Write to usil വന്ന ഒരു listil നിന്നാണ് ഞാൻ ഈ കഥയെ പറ്റി അറിയുന്നത്. അപ്പോ തന്നെ ഇരുന്നു വായിച്ചു. ഒത്തിരി ഇഷ്ടപ്പെട്ടു. കഥ മുഴുവനും നല്ല ഒരു ഫീൽ തന്നു.???

    ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️

  4. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤?❤❤❤❤?❤❤❤??❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. കമ്പിക്കുട്ടനിൽ കമ്പി കഥകൾ വായിക്കാൻ ആണ് കയറിയിരുന്നത്. ആരോ മയിൽപ്പീലിയെ കുറിച്ച് എഴുതിയത് കണ്ടു ആ കഥ വായിച്ചു വല്ലാതെ ഇഷ്ടപ്പെട്ടു. പിന്നീട് ഇവിടെ അതേ പോലെ ഫീൽ ഉള്ള കഥ ഏതൊക്കെയാണെന്ന് ചോദിച്ചപ്പോൾ demon king ആണ് ഈ കഥ പറഞ്ഞത്. വളരെ സിംപിൾ ആയി എന്നാൽ മനസ്സിൽ തട്ടുന്ന കഥ പറച്ചിൽ.നന്നായിട്ടുണ്ട് വളരെ അധികം. ഇനിയും ഇതേ പോലെ മനോഹരമായ കഥകൾ എഴുതണം

  6. Late aayipoi bro…. otta rathri kondu vaayichu theerthu…. alpam karayichu …chirippichu….chinthippichu….. Awesome story machaneyyy….

  7. ഇത്രയും നല്ല ഒരു കഥ വായിക്കാൻ വായികിയതിൽ ഒരു വിഷമം ? പിന്നെ എല്ലാത്തിനും ഓരോ സമയം ഉണ്ടല്ലോ
    നല്ല അടിപൊളി ഫീൽ ഗുഡ് കഥ . വായിച്ചു തുടങ്ങിയത് മുതൽ ഒരു മടുപ്പും തോന്നിയില്ല

    ♥️♥️♥️

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️♥️

      1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

        ബ്രോ.
        ഞാൻ ഇന്നലെ ആണ് ഈ കഥ എന്റെ ശ്രെദ്ധയിൽ പെട്ടത് ഇപ്പോൾ കഥ പൂർണമായും വായിച്ചു തീർന്നു. ചെറിയൊരു കുറ്റബോധം എല്ലാ കഥയും കാത്തിരുന്നു വായിക്കുന്ന എന്റെ കണ്ണിൽനിന്നും ഈ കഥ മാത്രം മിസ് ആയല്ലോ എന്ന്.
        സൂപ്പർ സ്റ്റോറി ബ്രോ.

        സ്നേഹത്തോടെ സ്വന്തം
        ANU

  8. വേറോന്നും കൂടുതൽ പറഞ്ഞു ബോറടിപ്പിക്കുന്നില്ല ബ്രോ…
    പച്ചയായ ദൈനംദിന ജീവിതത്തിന്
    ഇത്രമേൽ സൗന്ദര്യമുണ്ടെന്ന്
    കാട്ടിതന്ന താങ്കളോടെനിക്ക്
    തീർത്താൽ തീരാത്ത നന്ദിയുണ്ട്.

    1. പ്രൊഫസർ ബ്രോ

      കുറച്ചായി കാണാത്തതിൽ ചെറിയ വിഷമം ഉണ്ടായിരുന്നു, എന്തായാലും അതിപ്പോ മാറി

      1. ❤️❤️❤️

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ഇതിന്റെ pdf ഇടുമോ??

    1. ഞാൻ കൊടുത്തിട്ടുണ്ട് ബ്രോ… ഇട്ടേക്കും…

      1. ഇരിഞ്ഞാലക്കുടക്കാരൻ

        വളരെ നന്ദി. കഥ അത്രെയും ആഴത്തിൽ ഹൃദയത്തിൽ പതിഞ്ഞത് കൊണ്ടാണ്…

  10. ഈ അടുത്തിടെ വായിച്ചതിൽവെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഫീൽഗൂഡ് സ്റ്റോറി❤️.രണ്ടു ദിവസം കൊണ്ടാണ് മുഴുവനും വായിച്ചു തീർത്തത് കഥയിലുടനീളം ആ ഫ്ലോ നിലനിർത്തിപോകുന്നുണ്ട്❤️. Cliche സാഹിത്യവും , ട്രജഡിയും ഒന്നും കുത്തി നിറക്കാതെ തുടക്കം മുതൽ ഒടുക്കം വരെ simple മലയാളത്തിൽ ഒട്ടും ബോറടിപ്പിക്കാതെ എഴുതാൻ കഴിഞ്ഞതാണ് ഈ കഥയുടെ വിജയം .ഇങ്ങനെ ഒരു കഥ സമ്മാനിച്ച എഴുത്തുകാരന് ഹൃദയംനിറഞ്ഞ നന്ദി??❤️

  11. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ???. കിടുക്കച്ചി.
    പറയാൻ വാക്കുകൾ ഇല്ല ബ്രോ.

      1. എന്റെ bro ഈ കഥ ഇപ്പൊ എത്രാമത്തെ തവണ ആണ് ഞാൻ വായിക്കുന്നത് എന്ന് എനിക്ക് പോലും അറിയില്ല എത്ര വായിച്ചാലും എനിക്ക് മടുക്കുന്നില്ല എന്ന് വായിച്ചാലും പുതിയ കഥ വായിക്കുന്ന ഒരു fell ആണ്
        ഇതിന്റെ ബാക്കി കാണും എന്ന് പ്രേതിക്ഷിക്കുന്നു
        മച്ചാനെ മച്ചാൻ പൊളി ആണ് കേട്ട ?????????????????????

  12. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഇപ്പോഴാണ് വായിച്ചു തീർന്നത്. ഒരുപാട് വഴുകിപ്പോയി. പക്ഷെ ഈ.കഥ മിസ്സ് ചെയ്തില്ലല്ലോ…
    I feel very happy…

    1. വളരെ സന്തോഷം ഉണ്ണിയേട്ടാ. ♥️♥️♥️

Comments are closed.