പ്രാണേശ്വരി (climax) [പ്രൊഫസർ ബ്രോ] 736

റൂമിൽ ചെന്ന് കട്ടിൽ കണ്ടതേ എനിക്കുറങ്ങാൻ തോന്നുന്നുണ്ട്, എന്നാലും ലച്ചു വരാതെ ഉറങ്ങുന്നത് എങ്ങനാ

പിന്നെയും കുറച്ചു സമയം കാത്തിരിക്കേണ്ടി വന്നു ലച്ചു വരാൻ, അപ്പോഴേക്കും എന്റെ കണ്ണുകൾ പതിയെ അടഞ്ഞു തുടങ്ങിയിരുന്നു

“ടാ… ”

ലച്ചുവിന്റെ വിളി കെട്ട് കണ്ണ് തുറന്നു നോക്കുമ്പോൾ കയ്യിൽ ഒരു ഗ്ലാസ് പാലുമായി നിൽക്കുന്നു ലച്ചു

സിനിമയിൽ അല്ലാതെ ഇതൊക്കെ ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നത് എനിക്ക് പുതിയൊരു അറിവായിരുന്നു

“ടാ… പാല് ”

പെണ്ണിന്റെ നാണം കണ്ടാൽ തോന്നും ഞങ്ങൾ തമ്മിൽ ആദ്യം കാണുന്നത് ആ റൂമിൽ വെച്ചാണെന്ന്

ഞാൻ അവളുടെ കയ്യിൽ നിന്നും ഗ്ലാസ്‌ വാങ്ങി പകുതി കുടിച്ച് ബാക്കി അവൾക്ക് നീട്ടി, നാണത്തോടെ തന്നെ വാങ്ങി ബാക്കി അവളും കുടിച്ചു

“നീയെന്താ ലച്ചു എന്നെ ആദ്യമായി കാണുവാണോ, ഇത്രക്ക് നാണം”

“പോടാ… ഞാൻ ഇങ്ങനെയൊക്കെ ആദ്യമാ”

“ആ… ഞാൻ പിന്നെ ഇതിനു  ട്യൂഷനു പോയിട്ടുണ്ടല്ലോ”

“പോടാ ഒന്ന് ”

അവൾ ചിരിച്ചുകൊണ്ട് എന്റെ കൈക്കിട്ടു ഒന്നടിച്ചു

“ലച്ചൂസേ… ”

“ഹ്മ്മ്… ”

“നമ്മുടെ കല്യാണം കഴിഞ്ഞു ല്ലേ ”

“ഹ്മ്മ്”

“ഇന്ന് നമ്മുടെ ആദ്യരാത്രി ആണ് ”

“ഹ്മ്മ് ”

“അപ്പൊ ഇനി എന്താ…”

“ആ…എനിക്കറിയില്ല ”

“എന്നാ ഞാൻ പറയട്ടെ…”

“ഹ്മ്മ് ”

“നമുക്കെ… നമുക്ക് ഉറങ്ങാം എനിക്ക് നല്ല ഉറക്കം വരുന്നുണ്ട് ”

ഞാൻ അത് പറഞ്ഞ് കഴിഞ്ഞപ്പോൾ പെണ്ണൊന്നു നെടുവീർപ്പിട്ടുകൊണ്ട് എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചു

“ഓഹ്‌… ഞാൻ നിന്നോട് അങ്ങോട്ട് പറയാൻ ഇരിക്കുവാരുന്നു… എനിക്കും നല്ല ഉറക്കം വരുന്നു ”

“അപ്പൊ വാ കിടക്കാം ”

“ആ, ഞാൻ ഈ സാരിയൊന്ന് മാറട്ടെ ”

“സാരിയൊന്നും മാറണ്ട… നീ വാ ”

അവൾ കുറച്ചു സമയം ഒന്ന് ചിന്തിച്ചു

“ആ എന്നാ വാ… കിടക്കാം ”

അവൾ കട്ടിലിന്റെ ഒരു സൈഡിലായി കിടന്നു, അവൾ കിടന്ന ഉടനെ ഞാൻ ഇട്ടിരുന്ന ഷർട്ട്‌ മാറിക്കളഞ്ഞു,ലച്ചു എന്നെ നോക്കിക്കൊണ്ട് കിടക്കുകയായിരുന്നു

എന്റെ നഗ്നമായ മാറിൽ നോക്കിയപ്പോൾ പെണ്ണിനൊരു നാണം വന്നു, അവൾ ചിരിച്ചു കൊണ്ട് മുഖം വെട്ടിച്ചു

“എനിക്ക് ഷർട്ട്‌ ഇട്ടാൽ ഉറങ്ങാൻ പറ്റില്ല ”

അത് പറഞ്ഞുകൊണ്ട് ഞാനും കട്ടിലിൽ ഒരു സൈഡിലായി കിടന്നു,

245 Comments

  1. ?✨N! gHTL?vER✨?

    Othiri ishtappettu bro… Othiri sneham thonniya ezhuth… ❤❤❤❤❤❤❤❤

  2. പ്രൊഫസർ ബ്രോ
    ee kadhyude randam bagham kanan illallo

  3. Super കഥ bro….!????
    Write to usil വന്ന ഒരു listil നിന്നാണ് ഞാൻ ഈ കഥയെ പറ്റി അറിയുന്നത്. അപ്പോ തന്നെ ഇരുന്നു വായിച്ചു. ഒത്തിരി ഇഷ്ടപ്പെട്ടു. കഥ മുഴുവനും നല്ല ഒരു ഫീൽ തന്നു.???

    ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️

  4. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤?❤❤❤❤?❤❤❤??❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. കമ്പിക്കുട്ടനിൽ കമ്പി കഥകൾ വായിക്കാൻ ആണ് കയറിയിരുന്നത്. ആരോ മയിൽപ്പീലിയെ കുറിച്ച് എഴുതിയത് കണ്ടു ആ കഥ വായിച്ചു വല്ലാതെ ഇഷ്ടപ്പെട്ടു. പിന്നീട് ഇവിടെ അതേ പോലെ ഫീൽ ഉള്ള കഥ ഏതൊക്കെയാണെന്ന് ചോദിച്ചപ്പോൾ demon king ആണ് ഈ കഥ പറഞ്ഞത്. വളരെ സിംപിൾ ആയി എന്നാൽ മനസ്സിൽ തട്ടുന്ന കഥ പറച്ചിൽ.നന്നായിട്ടുണ്ട് വളരെ അധികം. ഇനിയും ഇതേ പോലെ മനോഹരമായ കഥകൾ എഴുതണം

  6. Late aayipoi bro…. otta rathri kondu vaayichu theerthu…. alpam karayichu …chirippichu….chinthippichu….. Awesome story machaneyyy….

  7. ഇത്രയും നല്ല ഒരു കഥ വായിക്കാൻ വായികിയതിൽ ഒരു വിഷമം ? പിന്നെ എല്ലാത്തിനും ഓരോ സമയം ഉണ്ടല്ലോ
    നല്ല അടിപൊളി ഫീൽ ഗുഡ് കഥ . വായിച്ചു തുടങ്ങിയത് മുതൽ ഒരു മടുപ്പും തോന്നിയില്ല

    ♥️♥️♥️

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️♥️

      1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

        ബ്രോ.
        ഞാൻ ഇന്നലെ ആണ് ഈ കഥ എന്റെ ശ്രെദ്ധയിൽ പെട്ടത് ഇപ്പോൾ കഥ പൂർണമായും വായിച്ചു തീർന്നു. ചെറിയൊരു കുറ്റബോധം എല്ലാ കഥയും കാത്തിരുന്നു വായിക്കുന്ന എന്റെ കണ്ണിൽനിന്നും ഈ കഥ മാത്രം മിസ് ആയല്ലോ എന്ന്.
        സൂപ്പർ സ്റ്റോറി ബ്രോ.

        സ്നേഹത്തോടെ സ്വന്തം
        ANU

  8. വേറോന്നും കൂടുതൽ പറഞ്ഞു ബോറടിപ്പിക്കുന്നില്ല ബ്രോ…
    പച്ചയായ ദൈനംദിന ജീവിതത്തിന്
    ഇത്രമേൽ സൗന്ദര്യമുണ്ടെന്ന്
    കാട്ടിതന്ന താങ്കളോടെനിക്ക്
    തീർത്താൽ തീരാത്ത നന്ദിയുണ്ട്.

    1. പ്രൊഫസർ ബ്രോ

      കുറച്ചായി കാണാത്തതിൽ ചെറിയ വിഷമം ഉണ്ടായിരുന്നു, എന്തായാലും അതിപ്പോ മാറി

      1. ❤️❤️❤️

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ഇതിന്റെ pdf ഇടുമോ??

    1. ഞാൻ കൊടുത്തിട്ടുണ്ട് ബ്രോ… ഇട്ടേക്കും…

      1. ഇരിഞ്ഞാലക്കുടക്കാരൻ

        വളരെ നന്ദി. കഥ അത്രെയും ആഴത്തിൽ ഹൃദയത്തിൽ പതിഞ്ഞത് കൊണ്ടാണ്…

  10. ഈ അടുത്തിടെ വായിച്ചതിൽവെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഫീൽഗൂഡ് സ്റ്റോറി❤️.രണ്ടു ദിവസം കൊണ്ടാണ് മുഴുവനും വായിച്ചു തീർത്തത് കഥയിലുടനീളം ആ ഫ്ലോ നിലനിർത്തിപോകുന്നുണ്ട്❤️. Cliche സാഹിത്യവും , ട്രജഡിയും ഒന്നും കുത്തി നിറക്കാതെ തുടക്കം മുതൽ ഒടുക്കം വരെ simple മലയാളത്തിൽ ഒട്ടും ബോറടിപ്പിക്കാതെ എഴുതാൻ കഴിഞ്ഞതാണ് ഈ കഥയുടെ വിജയം .ഇങ്ങനെ ഒരു കഥ സമ്മാനിച്ച എഴുത്തുകാരന് ഹൃദയംനിറഞ്ഞ നന്ദി??❤️

  11. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ???. കിടുക്കച്ചി.
    പറയാൻ വാക്കുകൾ ഇല്ല ബ്രോ.

      1. എന്റെ bro ഈ കഥ ഇപ്പൊ എത്രാമത്തെ തവണ ആണ് ഞാൻ വായിക്കുന്നത് എന്ന് എനിക്ക് പോലും അറിയില്ല എത്ര വായിച്ചാലും എനിക്ക് മടുക്കുന്നില്ല എന്ന് വായിച്ചാലും പുതിയ കഥ വായിക്കുന്ന ഒരു fell ആണ്
        ഇതിന്റെ ബാക്കി കാണും എന്ന് പ്രേതിക്ഷിക്കുന്നു
        മച്ചാനെ മച്ചാൻ പൊളി ആണ് കേട്ട ?????????????????????

  12. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഇപ്പോഴാണ് വായിച്ചു തീർന്നത്. ഒരുപാട് വഴുകിപ്പോയി. പക്ഷെ ഈ.കഥ മിസ്സ് ചെയ്തില്ലല്ലോ…
    I feel very happy…

    1. വളരെ സന്തോഷം ഉണ്ണിയേട്ടാ. ♥️♥️♥️

Comments are closed.