പ്രാണേശ്വരി (climax) [പ്രൊഫസർ ബ്രോ] 737

ഞാൻ ഇരുന്ന് വിയർക്കാൻ തുടങ്ങി, മുൻപിൽ തന്നെയുണ്ട് എന്റെ കൂട്ടുകാർ തെണ്ടികൾ, എന്നെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട് അതിനിടക്ക് എന്നെ നോക്കി കളിയാക്കും

ഇറങ്ങിപ്പോയാലോ എന്ന് വരെ ഒരു നിമിഷം ചിന്തിച്ചു,, ഉണ്ണിയേട്ടനും എവിടെ പോയെന്ന് അറിയില്ല… ആകെ ഒരു മരുഭൂമിയിൽ ഒറ്റപ്പെട്ട അവസ്ഥ എന്ത് ചെയ്യണം എന്നറിയില്ല

എന്റെ അടുത്തിരുന്നു പൂജാരി എന്തൊക്കെയോ ചെയ്യുന്നുണ്ട്, സമയം പോകുന്തോറും എന്റെ ടെൻഷൻ കൂടാൻ തുടങ്ങി

ഹാവൂ… ആ സമയം വന്നെത്തി അമ്മായിമാരുടെയും ദുർഗെയുടെയും മുന്നിലായി സ്വർണ കരയുള്ള സെറ്റ് സാരിയിൽ നടന്നു വരുന്ന ലച്ചു.സാധാരണയിൽ നിന്ന് വിപരീതമായി മുഖത്തു കുറച്ചു മേക്കപ്പ് ഒക്കെ ഉണ്ട് ക്യാമറയിൽ തിളങ്ങാൻ വേണ്ടി ആകും, കരിമഷി വരച്ച കണ്ണുകൾ,  സ്വതവേ ചുവന്ന ചുണ്ടുകൾക്ക് ചുവപ്പ് കൂട്ടാനെന്നോണം ലിപ്സ്റ്റിക്ക് ഉപയോഗിച്ചിരിക്കുന്നു,ആ ചെറിയ മൂക്കിൽ തിളങ്ങുന്ന മൂക്കുത്തി,കാതിൽ കുറച്ചു വലിപ്പമുള്ള ജിമിക്കി കമ്മൽ, കഴുത്തിൽ തിളങ്ങുന്ന നെക്ലെസ്,മൈലാഞ്ചി ഇട്ട് ചുവപ്പിച്ചിരിക്കുന്ന കൈകളിൽ അവളുടെ നടപ്പിനൊപ്പിച്ചു കിലുങ്ങുന്ന വളകൾ, കയ്യിൽ ഏന്തിയിരിക്കുന്ന തളികയിൽ ഫലവര്ഗങ്ങളും കണ്ണാടിയും,  ഒരു മുറി തേങ്ങയിൽ എണ്ണയിട്ടു തിരി തെളിയിച്ചിരിക്കുന്നു

“ടാ…ടാ… നേരെ നോക്കടാ… ”

ഉണ്ണിയേട്ടൻ ചെവിയിൽ പറഞ്ഞത് കെട്ടാണ് ഞാൻ ലച്ചുവിൽ നിന്നും കണ്ണ് പരിക്കുന്നത്, ഇയാളിതെപ്പോ വന്നോ എന്തോ…, നേരെ നോക്കിയപ്പോൾ കാണുന്നത് എന്നെ നോക്കി കളിയാക്കി ചിരിക്കുന്ന നാട്ടുകാരെയും എന്റെ നല്ലവരായ കൂട്ടുകാരെയും… എല്ലാവരുടെയും മുൻപിൽ അന്തസായി നാണം കെട്ടു

മണ്ഡപത്തിനു അടുത്തെത്തിയ ലച്ചു മണ്ഡപത്തിനു വലം വച്ച് സദസ്സിനെ വന്ദിച്ചു എന്റെ അരികിലായി വന്നിരുന്നു, ആ മുഖത്തേക്ക് ഒന്ന് നോക്കണം എന്നുണ്ട് പക്ഷെ ആകെ ഒരു ടെൻഷൻ

പിന്നെ ഓർത്തപ്പോൾ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമുക്കെന്താ… ഞാൻ നോക്കുന്നത് എന്റെ പെണ്ണിനെയല്ലേ… അപ്പോ തന്നെ തല ചെരിച്ച് അവളെ നോക്കി

“ലച്ചൂസേ… ”

പെണ്ണ് മിണ്ടാത്തെ ഇരിക്കുകയാണ്

“ലച്ചൂ… നിനക്ക് ടെൻഷൻ ഉണ്ടോ ”

“ഹ്മ്മ്”

അവൾ എന്റെ മുഖത്തു നോക്കാതെ തന്നെ മൂളി

“എനിക്കും…. ”

“ഹ്മ്മ്”

അതിനും മൂളൽ തന്നെയായിരുന്നു മറുപടി

“ഇതാ ചന്ദനം തൊട്ടുകൊള്ളൂ…”

പൂജാരി രണ്ടുപേരുടെയും കയ്യിലായി ചന്ദനം തന്നു, നമുക്ക് മുൻപരിചയം ഒന്നും ഇല്ലല്ലോ… എന്റെ കയ്യിൽ കിട്ടിയ ചന്ദനം ഞാൻ ലച്ചുവിന്റെ നെറ്റിയിൽ ചാർത്താൻ തുടങ്ങി

“അതിനൊക്കെ പിന്നെ സമയം താരാടോ… ഇപ്പൊ സ്വന്തമായി തൊട്ടാൽ മതി ”

തിരുമേനി ട്രോളിയതോടു കൂടി എല്ലാവരും നന്നായി തന്നെ ചിരിച്ചു, ലച്ചുവിന്റെ മുഖത്തുമുണ്ട് നാണത്തിൽ കുതിർന്ന ഒരു ചിരി

245 Comments

  1. ?✨N! gHTL?vER✨?

    Othiri ishtappettu bro… Othiri sneham thonniya ezhuth… ❤❤❤❤❤❤❤❤

  2. പ്രൊഫസർ ബ്രോ
    ee kadhyude randam bagham kanan illallo

  3. Super കഥ bro….!????
    Write to usil വന്ന ഒരു listil നിന്നാണ് ഞാൻ ഈ കഥയെ പറ്റി അറിയുന്നത്. അപ്പോ തന്നെ ഇരുന്നു വായിച്ചു. ഒത്തിരി ഇഷ്ടപ്പെട്ടു. കഥ മുഴുവനും നല്ല ഒരു ഫീൽ തന്നു.???

    ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️

  4. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤?❤❤❤❤?❤❤❤??❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. കമ്പിക്കുട്ടനിൽ കമ്പി കഥകൾ വായിക്കാൻ ആണ് കയറിയിരുന്നത്. ആരോ മയിൽപ്പീലിയെ കുറിച്ച് എഴുതിയത് കണ്ടു ആ കഥ വായിച്ചു വല്ലാതെ ഇഷ്ടപ്പെട്ടു. പിന്നീട് ഇവിടെ അതേ പോലെ ഫീൽ ഉള്ള കഥ ഏതൊക്കെയാണെന്ന് ചോദിച്ചപ്പോൾ demon king ആണ് ഈ കഥ പറഞ്ഞത്. വളരെ സിംപിൾ ആയി എന്നാൽ മനസ്സിൽ തട്ടുന്ന കഥ പറച്ചിൽ.നന്നായിട്ടുണ്ട് വളരെ അധികം. ഇനിയും ഇതേ പോലെ മനോഹരമായ കഥകൾ എഴുതണം

  6. Late aayipoi bro…. otta rathri kondu vaayichu theerthu…. alpam karayichu …chirippichu….chinthippichu….. Awesome story machaneyyy….

  7. ഇത്രയും നല്ല ഒരു കഥ വായിക്കാൻ വായികിയതിൽ ഒരു വിഷമം ? പിന്നെ എല്ലാത്തിനും ഓരോ സമയം ഉണ്ടല്ലോ
    നല്ല അടിപൊളി ഫീൽ ഗുഡ് കഥ . വായിച്ചു തുടങ്ങിയത് മുതൽ ഒരു മടുപ്പും തോന്നിയില്ല

    ♥️♥️♥️

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️♥️

      1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

        ബ്രോ.
        ഞാൻ ഇന്നലെ ആണ് ഈ കഥ എന്റെ ശ്രെദ്ധയിൽ പെട്ടത് ഇപ്പോൾ കഥ പൂർണമായും വായിച്ചു തീർന്നു. ചെറിയൊരു കുറ്റബോധം എല്ലാ കഥയും കാത്തിരുന്നു വായിക്കുന്ന എന്റെ കണ്ണിൽനിന്നും ഈ കഥ മാത്രം മിസ് ആയല്ലോ എന്ന്.
        സൂപ്പർ സ്റ്റോറി ബ്രോ.

        സ്നേഹത്തോടെ സ്വന്തം
        ANU

  8. വേറോന്നും കൂടുതൽ പറഞ്ഞു ബോറടിപ്പിക്കുന്നില്ല ബ്രോ…
    പച്ചയായ ദൈനംദിന ജീവിതത്തിന്
    ഇത്രമേൽ സൗന്ദര്യമുണ്ടെന്ന്
    കാട്ടിതന്ന താങ്കളോടെനിക്ക്
    തീർത്താൽ തീരാത്ത നന്ദിയുണ്ട്.

    1. പ്രൊഫസർ ബ്രോ

      കുറച്ചായി കാണാത്തതിൽ ചെറിയ വിഷമം ഉണ്ടായിരുന്നു, എന്തായാലും അതിപ്പോ മാറി

      1. ❤️❤️❤️

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ഇതിന്റെ pdf ഇടുമോ??

    1. ഞാൻ കൊടുത്തിട്ടുണ്ട് ബ്രോ… ഇട്ടേക്കും…

      1. ഇരിഞ്ഞാലക്കുടക്കാരൻ

        വളരെ നന്ദി. കഥ അത്രെയും ആഴത്തിൽ ഹൃദയത്തിൽ പതിഞ്ഞത് കൊണ്ടാണ്…

  10. ഈ അടുത്തിടെ വായിച്ചതിൽവെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഫീൽഗൂഡ് സ്റ്റോറി❤️.രണ്ടു ദിവസം കൊണ്ടാണ് മുഴുവനും വായിച്ചു തീർത്തത് കഥയിലുടനീളം ആ ഫ്ലോ നിലനിർത്തിപോകുന്നുണ്ട്❤️. Cliche സാഹിത്യവും , ട്രജഡിയും ഒന്നും കുത്തി നിറക്കാതെ തുടക്കം മുതൽ ഒടുക്കം വരെ simple മലയാളത്തിൽ ഒട്ടും ബോറടിപ്പിക്കാതെ എഴുതാൻ കഴിഞ്ഞതാണ് ഈ കഥയുടെ വിജയം .ഇങ്ങനെ ഒരു കഥ സമ്മാനിച്ച എഴുത്തുകാരന് ഹൃദയംനിറഞ്ഞ നന്ദി??❤️

  11. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ???. കിടുക്കച്ചി.
    പറയാൻ വാക്കുകൾ ഇല്ല ബ്രോ.

      1. എന്റെ bro ഈ കഥ ഇപ്പൊ എത്രാമത്തെ തവണ ആണ് ഞാൻ വായിക്കുന്നത് എന്ന് എനിക്ക് പോലും അറിയില്ല എത്ര വായിച്ചാലും എനിക്ക് മടുക്കുന്നില്ല എന്ന് വായിച്ചാലും പുതിയ കഥ വായിക്കുന്ന ഒരു fell ആണ്
        ഇതിന്റെ ബാക്കി കാണും എന്ന് പ്രേതിക്ഷിക്കുന്നു
        മച്ചാനെ മച്ചാൻ പൊളി ആണ് കേട്ട ?????????????????????

  12. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഇപ്പോഴാണ് വായിച്ചു തീർന്നത്. ഒരുപാട് വഴുകിപ്പോയി. പക്ഷെ ഈ.കഥ മിസ്സ് ചെയ്തില്ലല്ലോ…
    I feel very happy…

    1. വളരെ സന്തോഷം ഉണ്ണിയേട്ടാ. ♥️♥️♥️

Comments are closed.