പ്രാണേശ്വരി (climax) [പ്രൊഫസർ ബ്രോ] 737

എന്റെ കല്യാണം അമ്പലത്തിൽ ആയിരുന്നില്ല ഒരു ഓഡിറ്റോറിയത്തിൽ ആയിരുന്നു.

അങ്ങനെ ഞങ്ങൾക്ക്  ഇറങ്ങാൻ സമയമായി, സമാധാനത്തോടെ വണ്ടിയിൽ കയറാൻ പോലും സമ്മതിച്ചില്ല “അങ്ങനെ നടക്കൂ… ഇനി ഡോർ തുറക്കൂ.. ഇനി പയ്യെ കയറൂ.. ഇനി പിന്നിലേക്ക് നോക്കിക്കൊണ്ട് ഡോർ അടക്കൂ… ” നിർദേശങ്ങൾ വന്നുകൊണ്ടേ ഇരുന്നു

എന്റെ കൂടെ വണ്ടിയിൽ കയറിയത് മാളുവും അമ്മയും ആയിരുന്നു… വണ്ടി ഓടിച്ചത് ഉണ്ണിയേട്ടനും

ഓഡിറ്റോറിയത്തിൽ ചെന്നതേ എന്റെ കണ്ണിൽ ഉടക്കിയത് ഒരു ഫ്ലെക്സ് ആണ്, കന്നി ഇരുപത് പെരുന്നാളിന് പള്ളിയിൽ നിന്നും വാങ്ങിയ ഇരുപത് രൂപയുടെ കണ്ണടയും വച്ചു ചിരിച്ചു  നിൽക്കുന്ന എന്റെ ഒരു ഫോട്ടോ കൂടെ മുടിയൊക്കെ അഴിച്ചിട്ടു കണ്ണും തിരുമ്മി വരുന്ന ലച്ചുവിന്റെ ഒരു ഫോട്ടോയും..

അത് കണ്ടപ്പോഴേ അതിനുള്ളിൽ പാറ്റയുടെയും ദുർഗയുടെയും കറുത്ത കരങ്ങൾ ആണെന്ന് എനിക്കുറപ്പായി… തെണ്ടികൾ മനുഷ്യനെ നാണം കെടുത്താനായിട്ട്… ഇത് കാണുമ്പോൾ ലച്ചു ബോധം കെട്ട് വീഴാതെ ഇരുന്നാൽ മതിയായിരുന്നു

അപ്പൊ ഇതിനാണ് ഞങ്ങൾ ഇറങ്ങുന്നതിനു മുൻപേ അവന്മാർ ഇങ്ങോട്ട് പോന്നത്

ക്യാമറ മാൻ തെണ്ടികളും അത് എടുക്കുന്നത് കണ്ടപ്പോഴേ പണി പാളി എന്നുറപ്പായി, ഇതൊക്കെ കണ്ട് രണ്ടെണ്ണം പിന്നിൽ ഇരുന്ന് ചിരിക്കുന്നുണ്ട് എന്റെ അമ്മയും മാളുവും

ആ സമയത്ത് തന്നെ പാറ്റ എന്റെ അടുത്തേക് വന്നു

“സന്തോഷമായില്ലേ അഖിലേട്ടന്…”

അനുശ്രീ ഫഹദ് ഫാസിലിനോട് ചോദിച്ച അതേ ടോണിലാണ് ആ തെണ്ടി എന്റെ അടുത്ത് ചോദിച്ചത്

“എനിക്കും വരും മോനെ ഒരു ദിവസം ”

എന്റെ ഭീഷണിയെ അവൻ വെറുതെ പുച്ഛിച്ചു തള്ളി

അധികം താമസമില്ലാതെ ബൊക്കെ ഒക്കെ വച്ച് അലങ്കരിച്ച ഒരു  ഇന്നോവ വന്ന്‌ ഞങ്ങളുടെ വണ്ടിക്ക് കുറച്ചു മാറി പാർക്ക്‌ ചെയ്തു, പിന്നിൽ AKHIL WEDS LAKSHMI എന്ന് എഴുതിയിട്ടുണ്ട്

“ഡാ.. ഡാ… മതീടാ… കുറച്ചു കഴിയുമ്പോൾ കാണാം… പിന്നെ ജീവിതകാലം മുഴുവൻ കൂടെയുണ്ടല്ലോ ”

ഞാൻ അവിടെ ഇരുന്ന് ലച്ചുവിനെ കാണാനുള്ള പരാക്രമം കാണിക്കുന്നത് കണ്ട് രണ്ടും കൂടെ പിന്നിൽ ഇരുന്ന് എന്നെ കളിയാക്കുകയാണ്

അധികം വൈകാതെ ലച്ചുവിന്റെ വീട്ടിൽ നിന്നും കുറച്ചു ആളുകൾ എന്നെ മണ്ഡപത്തിലേക് ക്ഷണിക്കാനായി വന്നു, ആദ്യം വന്നത് അവളുടെ കസിൻ ആണെന്ന് തോന്നുന്നു ഒരു പത്തിലോ പ്ലസ് വണ്ണിലോ പഠിക്കുന്ന പയ്യൻ

“ആ ഇനി ഇറങ്ങിക്കോളൂ… ”

ക്യാമറാമാൻ പറഞ്ഞപ്പോഴേ ഞാൻ ചാടിയിറങ്ങി

“ഇങ്ങനെ അല്ല പയ്യെ… ഒന്നുകൂടി കയറിയിട്ട് പതിയെ ഇറങ്ങൂ ”

എനിക്കിതൊക്കെ കേട്ടിട്ട് തെറി പറയാൻ തോന്നുന്നുണ്ട്

ആ പയ്യനാണ് എന്റെ കാല് കഴുകി ബൊക്കെ തന്നു മണ്ഡപത്തിലേക്ക് ആനയിച്ചത്.  എന്റെ നടത്തം മുഴുവൻ അവർ ക്യാമറയിൽ എടുക്കുന്നുണ്ടായിരുന്നു

മണ്ഡപത്തിൽ ചെന്നിരുന്നപ്പോൾ അത്രയും സമയം ഉണ്ടായിരുന്ന ധൈര്യം ഒക്കെ എവിടെയോ പോയതുപോലെ… എന്റെ മുന്നിൽ മുഴുവൻ ആളുകളാണ് അവരുടെ എല്ലാവരുടെയും നോട്ടം എന്റെ മേലും…

245 Comments

  1. ?✨N! gHTL?vER✨?

    Othiri ishtappettu bro… Othiri sneham thonniya ezhuth… ❤❤❤❤❤❤❤❤

  2. പ്രൊഫസർ ബ്രോ
    ee kadhyude randam bagham kanan illallo

  3. Super കഥ bro….!????
    Write to usil വന്ന ഒരു listil നിന്നാണ് ഞാൻ ഈ കഥയെ പറ്റി അറിയുന്നത്. അപ്പോ തന്നെ ഇരുന്നു വായിച്ചു. ഒത്തിരി ഇഷ്ടപ്പെട്ടു. കഥ മുഴുവനും നല്ല ഒരു ഫീൽ തന്നു.???

    ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️

  4. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤?❤❤❤❤?❤❤❤??❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  5. കമ്പിക്കുട്ടനിൽ കമ്പി കഥകൾ വായിക്കാൻ ആണ് കയറിയിരുന്നത്. ആരോ മയിൽപ്പീലിയെ കുറിച്ച് എഴുതിയത് കണ്ടു ആ കഥ വായിച്ചു വല്ലാതെ ഇഷ്ടപ്പെട്ടു. പിന്നീട് ഇവിടെ അതേ പോലെ ഫീൽ ഉള്ള കഥ ഏതൊക്കെയാണെന്ന് ചോദിച്ചപ്പോൾ demon king ആണ് ഈ കഥ പറഞ്ഞത്. വളരെ സിംപിൾ ആയി എന്നാൽ മനസ്സിൽ തട്ടുന്ന കഥ പറച്ചിൽ.നന്നായിട്ടുണ്ട് വളരെ അധികം. ഇനിയും ഇതേ പോലെ മനോഹരമായ കഥകൾ എഴുതണം

  6. Late aayipoi bro…. otta rathri kondu vaayichu theerthu…. alpam karayichu …chirippichu….chinthippichu….. Awesome story machaneyyy….

  7. ഇത്രയും നല്ല ഒരു കഥ വായിക്കാൻ വായികിയതിൽ ഒരു വിഷമം ? പിന്നെ എല്ലാത്തിനും ഓരോ സമയം ഉണ്ടല്ലോ
    നല്ല അടിപൊളി ഫീൽ ഗുഡ് കഥ . വായിച്ചു തുടങ്ങിയത് മുതൽ ഒരു മടുപ്പും തോന്നിയില്ല

    ♥️♥️♥️

    1. പ്രൊഫസർ ബ്രോ

      ♥️♥️♥️♥️

      1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

        ബ്രോ.
        ഞാൻ ഇന്നലെ ആണ് ഈ കഥ എന്റെ ശ്രെദ്ധയിൽ പെട്ടത് ഇപ്പോൾ കഥ പൂർണമായും വായിച്ചു തീർന്നു. ചെറിയൊരു കുറ്റബോധം എല്ലാ കഥയും കാത്തിരുന്നു വായിക്കുന്ന എന്റെ കണ്ണിൽനിന്നും ഈ കഥ മാത്രം മിസ് ആയല്ലോ എന്ന്.
        സൂപ്പർ സ്റ്റോറി ബ്രോ.

        സ്നേഹത്തോടെ സ്വന്തം
        ANU

  8. വേറോന്നും കൂടുതൽ പറഞ്ഞു ബോറടിപ്പിക്കുന്നില്ല ബ്രോ…
    പച്ചയായ ദൈനംദിന ജീവിതത്തിന്
    ഇത്രമേൽ സൗന്ദര്യമുണ്ടെന്ന്
    കാട്ടിതന്ന താങ്കളോടെനിക്ക്
    തീർത്താൽ തീരാത്ത നന്ദിയുണ്ട്.

    1. പ്രൊഫസർ ബ്രോ

      കുറച്ചായി കാണാത്തതിൽ ചെറിയ വിഷമം ഉണ്ടായിരുന്നു, എന്തായാലും അതിപ്പോ മാറി

      1. ❤️❤️❤️

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ഇതിന്റെ pdf ഇടുമോ??

    1. ഞാൻ കൊടുത്തിട്ടുണ്ട് ബ്രോ… ഇട്ടേക്കും…

      1. ഇരിഞ്ഞാലക്കുടക്കാരൻ

        വളരെ നന്ദി. കഥ അത്രെയും ആഴത്തിൽ ഹൃദയത്തിൽ പതിഞ്ഞത് കൊണ്ടാണ്…

  10. ഈ അടുത്തിടെ വായിച്ചതിൽവെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഫീൽഗൂഡ് സ്റ്റോറി❤️.രണ്ടു ദിവസം കൊണ്ടാണ് മുഴുവനും വായിച്ചു തീർത്തത് കഥയിലുടനീളം ആ ഫ്ലോ നിലനിർത്തിപോകുന്നുണ്ട്❤️. Cliche സാഹിത്യവും , ട്രജഡിയും ഒന്നും കുത്തി നിറക്കാതെ തുടക്കം മുതൽ ഒടുക്കം വരെ simple മലയാളത്തിൽ ഒട്ടും ബോറടിപ്പിക്കാതെ എഴുതാൻ കഴിഞ്ഞതാണ് ഈ കഥയുടെ വിജയം .ഇങ്ങനെ ഒരു കഥ സമ്മാനിച്ച എഴുത്തുകാരന് ഹൃദയംനിറഞ്ഞ നന്ദി??❤️

  11. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ???. കിടുക്കച്ചി.
    പറയാൻ വാക്കുകൾ ഇല്ല ബ്രോ.

      1. എന്റെ bro ഈ കഥ ഇപ്പൊ എത്രാമത്തെ തവണ ആണ് ഞാൻ വായിക്കുന്നത് എന്ന് എനിക്ക് പോലും അറിയില്ല എത്ര വായിച്ചാലും എനിക്ക് മടുക്കുന്നില്ല എന്ന് വായിച്ചാലും പുതിയ കഥ വായിക്കുന്ന ഒരു fell ആണ്
        ഇതിന്റെ ബാക്കി കാണും എന്ന് പ്രേതിക്ഷിക്കുന്നു
        മച്ചാനെ മച്ചാൻ പൊളി ആണ് കേട്ട ?????????????????????

  12. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഇപ്പോഴാണ് വായിച്ചു തീർന്നത്. ഒരുപാട് വഴുകിപ്പോയി. പക്ഷെ ഈ.കഥ മിസ്സ് ചെയ്തില്ലല്ലോ…
    I feel very happy…

    1. വളരെ സന്തോഷം ഉണ്ണിയേട്ടാ. ♥️♥️♥️

Comments are closed.