പ്രണയ നൊമ്പരം [മനൂസ്] 3008

ഞാൻ അവരെ ഇരുവരെയും മാറി മാറി നോക്കി….. എന്റെ പകച്ചുള്ള നോട്ടം കണ്ടിട്ടാവണം ജീനയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…പക്ഷെ അവന്റെ മുഖത്ത് അപ്പോഴും എന്തോ ഒരു നിഗൂഢത നിറഞ്ഞു നിന്നിരുന്നു…..

“ഇച്ചായ ഇത് മെജോ….. എന്റെ കസിൻ ആണ്….. ആള് വല്യ ബിസിനസ്സ്മാന് ആണ്….. കുറച് മാസങ്ങളായി ദുബായിൽ ആയിരുന്നു ….”
ഒരു പുഞ്ചിരിയോടെ അവൾ അത് പറഞ്ഞപ്പോളാണ് എന്റെ ശ്വാസം നേരെ വീണത്…

ഇതുവരെ അനുഭവിക്കാത്ത അത്രയും സന്തോഷം ആ നിമിഷം തോന്നിയപോലെ…അയാളെ നോക്കി മനസ്സ് നിറഞ്ഞ് ആദ്യമായി ഞാൻ ചിരിച്ചു….
പക്ഷെ തിരിച് അയാൾ എനിക്ക് നൽകിയ ചിരിയിൽ എന്തോ ഒരു പന്തികേട് എനിക്ക് തോന്നി….

“അപ്പൊ ഇതാണ് എന്റെ ശത്രു അല്ലെ……”
എന്നെയും അവളെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് അയാൾ അത് പറഞ്ഞപ്പോൾ….. എന്റെ ആ പന്തികേട് ബലപ്പെട്ടു……

അവൻ തുടർന്നു…..
“ജിജോയെ പറ്റി എന്നോട് ഇവൾ പറയാറുണ്ടായിരുന്നു….. എന്തായാലും അവൾക്ക് നിങ്ങളെ തന്നെ കിട്ടിയല്ലോ കൂട്ടിന്…..”
പുഞ്ചിരിയോടെ അവൻ പറഞ്ഞു നിർത്തി….

ഞാനും മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി…. അയാൾ എന്തൊക്കെയോ മറയ്ക്കുന്നതായി എനിക്ക് തോന്നി…

വീണ്ടും അയാൾ ജീനയോട് വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി….. ഇടക്ക് എന്നോടും ചോദിക്കുന്നുണ്ടായിരുന്നു….കുറച് നേരത്തെ സംഭാഷണങ്ങൾക് ഒടുവിൽ അയാൾ മുറിയിൽ നിന്നും വെളിയിലേക്ക് ഇറങ്ങി..

അത് കണ്ട് അവൾക്ക് അരികിലേക്ക് ഞാൻ ചെന്നു…അയാളെകുറിച്ചുള്ള വിശദമായ അന്വേഷണം ആയിരുന്നു എന്റെ ലക്‌ഷ്യം…

“ജിജോ…. ജെസ്റ് എ മിനിറ്റ്…. ഒന്ന് വെളിയിലേക്ക് വരുമോ…..”
എന്റെ ആ നീക്കത്തെ തടഞ്ഞുകൊണ്ടു അയാൾ വിളിച്ചു….

വേറെ വഴിയില്ലാതെ…. മനസ്സിൽ അവനെ തെറി വിളിച്ച് ഞാൻ വെളിയിലേക്ക് നടന്നു….

“ജിജോ എന്ത് ചെയ്യുകയാണ്…..”

“ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിൽ ക്ലാർക്ക് ആണ്…..”

“എത്ര വർഷമായി ജോലി ചെയ്യുന്നു അവിടെ…..”

“ഒരു 3 വർഷമായി കാണും…….”

“ആ വയ്യാതെ കിടക്കുന്നവളുടെ ആസ്തി എത്ര ആണെന്ന് അറിയുമോ…..”
ഒരു പുഞ്ചിരിയോടെ തന്നെ അവൻ അത് ചോദിച്ചപ്പോൾ എന്റെ വരവ് അവന് ഇഷ്ടപ്പെട്ടില്ല എന്നത് എനിക്ക് വ്യക്തമായി….

“പുളിങ്കൊമ്പിൽ തന്നെ കയറി പിടിച്ചു അല്ലെ…..”
ഉത്തരം നൽകാതെ നിന്ന എന്നെ കളിയാക്കികൊണ്ടു അവൻ വീണ്ടും ചോദ്യമെറിഞ്ഞു…
പക്ഷെ ഇനിയും മിണ്ടാതെ നിൽക്കുന്നത് ശരിയല്ല…. അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഞാൻ തീരുമാനിച്ചു…..

“അതേ….. നല്ല ക്യാഷ് ടീം ആണെന്ന് അറിഞ്ഞിട് തന്ന കെട്ടിയെ….. ഒരു സുപ്രഭാതത്തിൽ ഒന്നുമല്ലാത്തവൻ കോടീശ്വരൻ ആകാൻ അവസരം തന്നാൽ ആരും അത് വേണ്ടെന്ന് വയ്ക്കില്ലല്ലോ…..”

അവൻ തന്ന അതേ ചിരിയോടെ ഞാൻ മറുപടി പറഞ്ഞപ്പോൾ ആദ്യമായി അവന്റെ ചിരി മാഞ്ഞു….

37 Comments

  1. കൊള്ളാം ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു പക്ഷെ അവസാനം ആയപ്പോൾ കുറച്ചു സ്പീഡ് കൂടിയ പോലെ തോന്നി പ്രതേകിച്ചു മജോയും ആയിട്ടുള്ള ഇന്ററാക്ഷൻസ് ഒക്കെ

    1. ആ അത്തരം തെറ്റുകൾ ഇനി വരും കഥകളിൽ ഒഴിവാക്കാം..വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ??

    1. ??????

  2. മനൂസ്,
    പതിഞ്ഞ താളത്തിൽ തുടങ്ങിയെങ്കിലും ക്ളൈമാക്സ് പൊളിച്ചു.
    മനോഹരമായി തന്നെ എഴുതി, നല്ല ഒഴുക്കോടെ വായിക്കാനും കഴിഞ്ഞു. കഥ വായിച്ചു തുടങ്ങിയപ്പോൾ അവസാനം ദുഖകരമായി അവസാനിപ്പിക്കും എന്ന് തോന്നി, എന്തായാലും ശുഭപര്യയായി നിർത്തിയപ്പോൾ സന്തോഷം…

    1. തുടക്കം സെന്റി ആയത് ഒടുക്കം ഇത്തിരി ഗുമ്മു കിട്ടാനാണ്..ചുമ്മാ ഒന്ന് തട്ടിക്കൂട്ടിയതാണ്.. പെരുത്തിഷ്ടം ജ്വാല??

  3. Nice story manoos❤️… joji and jeena❤️… jacobinte chathikku kodutha pani poli… ishtayi… adyam senti mode anennu thonniyelum mojoyude varavode poli.. mojo villan akum ennu karuthi… but twist ittu… super❤️

    1. ആ സെന്റി ഫുൾ കൊണ്ടു പോയാൽ ഒരു ഗുമ്മു കിട്ടില്ലല്ലോ.. അതാ അവസാനം ഒന്ന് മാറ്റി പിടിച്ചത്.. ജീവാ നിന്നെ കാണുന്നില്ലല്ലോ ഇപ്പോൾ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ?

  4. മനൂസ്..
    അടിപൊളി കഥ. അവസാനം ജേക്കബിനെ പൂട്ടി അത് എനിക്ക് ഇഷ്ടായി… അവർ സുഖമായി ജീവിക്കട്ടെ. ഇനി അടുത്ത കഥക്കയി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️❤️

    1. ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. മ്മക്ക് അടുത്ത കഥ ഉഷാറാക്കാം.. ഏറെയിഷ്ടം ഇന്ദൂസ്?

  5. ശങ്കരഭക്തൻ

    മുത്തേ ഒത്തിരി ഒത്തിരി ഇഷ്ടമായി… എന്തോ കഥ ഓരോ സന്ദർഭങ്ങളിലൂടെ കടന്നു പോകുമ്പോളും മനസ്സിൽ ഒരു വിങ്ങൽ അവശേഷിച്ചു പോകുന്ന ഒരു ഫീൽ… പക്ഷെ പെട്ടെന്നുണ്ടായ ജീനയുടെ മാറ്റം എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു അവൾക്ക് കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞാൽ മതിയായിരുന്നില്ലേ എന്തിനു ഒരേ റൂമിൽ ഒരുമിച്ച് കഴിഞ്ഞിട്ടും അവനെ അകറ്റി നിർത്തി….സിസ്റ്ററ് ഡെയ്സിയുടെ ശെരിയായ മുഖവും ഞെട്ടിച്ചു കളഞ്ഞു… പ്കഷെ അവൾ മരിക്കേണ്ടവൾ തന്നെയാണ് അത് ചെയ്യേണ്ടത് ജിജോയും അതങ്ങനെ തന്നെ വേണമായിരുന്നു അതിൽ യാതൊരു തെറ്റുമില്ല… മെജോ ആണ് വില്ലൻ എന്ന് ആദ്യ ഇൻട്രോഡക്ഷൻ കണ്ടപ്പോ കരുതിയത്. എന്തായാലും ഒത്തിരി ഇഷ്ടായി മനുസ്…. സ്നേഹം ❤️

    1. അതേ ജീന തുറന്ന് പറഞ്ഞിരുന്നു എങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല..ചില മനുഷ്യർ ഡൈസിയെ പോലെയാണ് ചിരിച്ചു കൊണ്ട് ചതിക്കും.. ആ മുഖം മൂടി തിരിച്ചറിയുക പ്രയാസം.. ജിജോ പൊളിയല്ലേ ..വിലയേറിയ അഭിപ്രാങ്ങൾക്ക് പെരുത്തിഷ്ടം മുത്തേ??

  6. ജീനാ_പ്പു

    ??? ജീന ???

    1. ആ അന്റെ പേര് ബന്നല്ലോ?

  7. മനൂ… പൊളി കഥ…

    ഈ കഥ ഞാൻ ഒരു വട്ടം ഏതോ പ്ലറ്റ് ഫോമിൽ വായിച്ച പോലെ തോന്നി… പക്ഷെ എവിടെ ആണെന്ന് ഓർക്കുന്നില്ല…

    എന്തായാലും… ഒരു അടിപൊളി കഥയാണ്..

    ചതിക് തിരിച്ചടി ചതി തന്നെ ???

    1. പിന്നല്ല..കിട്ടാനുള്ളത് കിട്ടുക തന്നെ ചെയ്യും.. പെരുത്തിഷ്ടം നൗഫു?

  8. ♥️♥️♥️♥️♥️♥️

    1. ??????


  9. മനു വായിച്ചിട്ടില്ല വായിക്കാം

    1. ♥️♥️pwoli aaitond kadha.

      1. പെരുത്തിഷ്ടം രേഷ്മ??

    2. സമയം പോലെ വായിക്കേടാ??

      1. അതുൽ കൃഷ്ണ

        അങ്ങേരു വായിക്കൊന്നും ഇല്ല, ഫുൾ തട്ടിപ്പാണ്.

        പക്ഷെ ഞാൻ ഇന്ന് വൈകിട്ട് വായിക്കാട്ടോ

        1. പെരുത്തിഷ്ടം മുത്തേ?

  10. അതുൽ കൃഷ്ണ

    ❣️❣️

  11. പുള്ളെ…

    1. ഫസ്റ്റ് ഞമ്മള്‍…

      1. ജ്ജ് മുത്താണ് പുള്ളെ??

Comments are closed.