പ്രണയ നൊമ്പരം [മനൂസ്] 3008

ആദ്യമൊക്കെ ശക്തമായി അതിനെ എതിർത്ത അവൾ…. എന്റെ നിരന്തരമായ ശല്യവും സിസ്റ്ററിന്റെ ഉപദേശവും കൊണ്ട് ഒടുവിൽ വിവാഹത്തിന് സമ്മതിച്ചു…..

വിവാഹ രജിസ്ട്രേഷന് ചെയ്യാൻ ആയി റെജിസ്ട്രാറെ അവളുടെ അപ്പച്ചന്റെ സ്വാധീനം ഉപയോഗിച്ച് വീട്ടിൽ തന്നെ കൊണ്ട് വന്നു വിവാഹം ഒരു ചെറിയ ചടങ്ങായി നടത്തി..

അങ്ങനെ നിയമപ്രകാരം അവളെ ഞാൻ സ്വന്തമാക്കി….മന്ദിരത്തിൽ കുട്ടികൾക്ക് ഒരു സദ്യ അന്ന് എന്റെ വക ഞാൻ ഏർപ്പെടുത്തിയിരുന്നു…. വിവാഹ ശേഷം സിസ്റ്റർ ഞങ്ങളെ അനുഗ്രഹിച്ചു അവിടെ നിന്നു പോയി…

അവളെ കിട്ടിയെങ്കിലും ഇനി എന്നും എന്റെ കൂടപ്പിറപ്പുകളെ കാണാൻ പറ്റില്ല എന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചു…

അവളുടെ കാര്യങ്ങളൊക്കെ അമ്മയിൽ നിന്നും ഞാൻ അറിഞ്ഞു വച്ചിരുന്നു…. ഇനി എല്ലാം ഞാൻ തന്നെ ചെയ്യാമെന്നു വാക്കും കൊടുത്തു…..

ആദ്യ രാത്രിയിൽ മണിയറയിൽ അവളുടെ കരച്ചിൽ നിർത്താൻ ഞാൻ നന്നേ പാട്പെട്ടു….എന്റെ മരണത്തിന് അല്ലാതെ മറ്റൊന്നിനും എന്നെ അവളിൽ നിന്ന് പിരിക്കാൻ ആവില്ലെന്ന് അവൾക് ഞാൻ അന്ന് വാക്ക് കൊടുത്തു…

അന്ന് രാത്രി മുഴുവൻ ഞങ്ങളുടെ സ്വപ്നങ്ങൾ പങ്കു വച്ച് നല്ലൊരു പുലരി പ്രതീക്ഷിച്ചു കൊണ്ട് ഞങ്ങൾ ഉറക്കത്തിലേക്കു വീണു….

രാവിലെയുള്ള നിർത്താതെയുള്ള കാളിംഗ് ബെല്ലിന്റെ ശബ്ദമാണ് എന്നെ ഉണർത്തിയത്…. അവളുടെ ഉറക്കത്തിനു ഭംഗം വരുത്താതെ ഞാൻ താഴേക്ക് ചെന്നു….

അവിടെയൊന്നും ആരെയും കണ്ടിരുന്നില്ല…. വീണ്ടും ബെൽ ശബ്ദിച്ചപ്പോൾ ഞാൻ പോയി വാതിൽ തുറന്നു…..

കാണാൻ സുമുഖനായ ഒരു ചെറുപ്പക്കാരൻ പുറത്ത് നിൽക്കുന്നു….

“ആരാ…..”

“നിങ്ങൾ ആരാ….”
എടുത്തടിച്ച പോലുള്ള അവന്റെ മറുപടി എന്നിൽ അല്പം പതർച്ച വരുത്തി….

ഞാൻ അയാളെയും അയാൾ എന്നെയും സംശയത്തോടെ നോക്കി….

“ഞാൻ ജീനയുടെ ഭർത്താവാണ് ആണ്….”
പാതർച്ച മാറ്റി ഞൻ പറഞ്ഞു….

“ഞാനും ജീനയുടെ ഭർത്താവാണ്…..”
കൂസലില്ലാത്ത അവന്റെ മറുപടി കേട്ട് ഞാൻ നടുങ്ങി…

എന്റെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി…

ഒന്നും മനസിലാകാതെ ഞാൻ അവനെ തന്നെ നോക്കി നിന്നു……പെട്ടെന്നുള്ള അവന്റെ മറുപടി എന്നെ തളർത്തി….. അപ്പോഴേക്കും അനുവാദം കൂടാതെ തന്നെ അവൻ എന്നെ മറികടന്ന്  അകത്തേക്ക് കയറിയിരുന്നു….. അവൻ നേരെ പോയത് ഞങ്ങളുടെ മുകളിലെ മുറിയിലേക്ക് ആണ്.

അവനു പിന്നാലെ ഞാനും പാഞ്ഞു ….

“ഹേയ്….. ആരാ നിങ്ങൾ…… ചോദിക്കാതെ വീടിനുള്ളിൽ കയറി അങ്ങു പോകുവണല്ലോ…..”

പക്ഷെ എന്റെ ചോദ്യങ്ങൾക്കു മറുപടി നൽകാതെ അവൻ പടികൾ കയറി റൂമിലേക്ക് കയറി…..

“ഡോ…. തന്നോടാ ചോദിച്ചേ…..നിക്കടോ അവിടെ…..”

ഞാനും അയാൾക്കു പിന്നാലെ ഓടി അടുത്തു…..
പക്ഷെ എന്റെ പ്രതീക്ഷകൾക്ക് വിപരീതമായി പുഞ്ചിരിച് അവന്റെ വരവിനെ എതിരേറ്റ ജീനയെ ആണ് ഞാൻ ആ റൂമിൽ കണ്ടത്…അതും കൂടി കണ്ടപ്പോൾ എന്റെ ഉള്ളം നടുങ്ങിയിരുന്നു…..

37 Comments

  1. കൊള്ളാം ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു പക്ഷെ അവസാനം ആയപ്പോൾ കുറച്ചു സ്പീഡ് കൂടിയ പോലെ തോന്നി പ്രതേകിച്ചു മജോയും ആയിട്ടുള്ള ഇന്ററാക്ഷൻസ് ഒക്കെ

    1. ആ അത്തരം തെറ്റുകൾ ഇനി വരും കഥകളിൽ ഒഴിവാക്കാം..വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ??

    1. ??????

  2. മനൂസ്,
    പതിഞ്ഞ താളത്തിൽ തുടങ്ങിയെങ്കിലും ക്ളൈമാക്സ് പൊളിച്ചു.
    മനോഹരമായി തന്നെ എഴുതി, നല്ല ഒഴുക്കോടെ വായിക്കാനും കഴിഞ്ഞു. കഥ വായിച്ചു തുടങ്ങിയപ്പോൾ അവസാനം ദുഖകരമായി അവസാനിപ്പിക്കും എന്ന് തോന്നി, എന്തായാലും ശുഭപര്യയായി നിർത്തിയപ്പോൾ സന്തോഷം…

    1. തുടക്കം സെന്റി ആയത് ഒടുക്കം ഇത്തിരി ഗുമ്മു കിട്ടാനാണ്..ചുമ്മാ ഒന്ന് തട്ടിക്കൂട്ടിയതാണ്.. പെരുത്തിഷ്ടം ജ്വാല??

  3. Nice story manoos❤️… joji and jeena❤️… jacobinte chathikku kodutha pani poli… ishtayi… adyam senti mode anennu thonniyelum mojoyude varavode poli.. mojo villan akum ennu karuthi… but twist ittu… super❤️

    1. ആ സെന്റി ഫുൾ കൊണ്ടു പോയാൽ ഒരു ഗുമ്മു കിട്ടില്ലല്ലോ.. അതാ അവസാനം ഒന്ന് മാറ്റി പിടിച്ചത്.. ജീവാ നിന്നെ കാണുന്നില്ലല്ലോ ഇപ്പോൾ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ?

  4. മനൂസ്..
    അടിപൊളി കഥ. അവസാനം ജേക്കബിനെ പൂട്ടി അത് എനിക്ക് ഇഷ്ടായി… അവർ സുഖമായി ജീവിക്കട്ടെ. ഇനി അടുത്ത കഥക്കയി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️❤️

    1. ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. മ്മക്ക് അടുത്ത കഥ ഉഷാറാക്കാം.. ഏറെയിഷ്ടം ഇന്ദൂസ്?

  5. ശങ്കരഭക്തൻ

    മുത്തേ ഒത്തിരി ഒത്തിരി ഇഷ്ടമായി… എന്തോ കഥ ഓരോ സന്ദർഭങ്ങളിലൂടെ കടന്നു പോകുമ്പോളും മനസ്സിൽ ഒരു വിങ്ങൽ അവശേഷിച്ചു പോകുന്ന ഒരു ഫീൽ… പക്ഷെ പെട്ടെന്നുണ്ടായ ജീനയുടെ മാറ്റം എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു അവൾക്ക് കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞാൽ മതിയായിരുന്നില്ലേ എന്തിനു ഒരേ റൂമിൽ ഒരുമിച്ച് കഴിഞ്ഞിട്ടും അവനെ അകറ്റി നിർത്തി….സിസ്റ്ററ് ഡെയ്സിയുടെ ശെരിയായ മുഖവും ഞെട്ടിച്ചു കളഞ്ഞു… പ്കഷെ അവൾ മരിക്കേണ്ടവൾ തന്നെയാണ് അത് ചെയ്യേണ്ടത് ജിജോയും അതങ്ങനെ തന്നെ വേണമായിരുന്നു അതിൽ യാതൊരു തെറ്റുമില്ല… മെജോ ആണ് വില്ലൻ എന്ന് ആദ്യ ഇൻട്രോഡക്ഷൻ കണ്ടപ്പോ കരുതിയത്. എന്തായാലും ഒത്തിരി ഇഷ്ടായി മനുസ്…. സ്നേഹം ❤️

    1. അതേ ജീന തുറന്ന് പറഞ്ഞിരുന്നു എങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല..ചില മനുഷ്യർ ഡൈസിയെ പോലെയാണ് ചിരിച്ചു കൊണ്ട് ചതിക്കും.. ആ മുഖം മൂടി തിരിച്ചറിയുക പ്രയാസം.. ജിജോ പൊളിയല്ലേ ..വിലയേറിയ അഭിപ്രാങ്ങൾക്ക് പെരുത്തിഷ്ടം മുത്തേ??

  6. ജീനാ_പ്പു

    ??? ജീന ???

    1. ആ അന്റെ പേര് ബന്നല്ലോ?

  7. മനൂ… പൊളി കഥ…

    ഈ കഥ ഞാൻ ഒരു വട്ടം ഏതോ പ്ലറ്റ് ഫോമിൽ വായിച്ച പോലെ തോന്നി… പക്ഷെ എവിടെ ആണെന്ന് ഓർക്കുന്നില്ല…

    എന്തായാലും… ഒരു അടിപൊളി കഥയാണ്..

    ചതിക് തിരിച്ചടി ചതി തന്നെ ???

    1. പിന്നല്ല..കിട്ടാനുള്ളത് കിട്ടുക തന്നെ ചെയ്യും.. പെരുത്തിഷ്ടം നൗഫു?

  8. ♥️♥️♥️♥️♥️♥️

    1. ??????


  9. മനു വായിച്ചിട്ടില്ല വായിക്കാം

    1. ♥️♥️pwoli aaitond kadha.

      1. പെരുത്തിഷ്ടം രേഷ്മ??

    2. സമയം പോലെ വായിക്കേടാ??

      1. അതുൽ കൃഷ്ണ

        അങ്ങേരു വായിക്കൊന്നും ഇല്ല, ഫുൾ തട്ടിപ്പാണ്.

        പക്ഷെ ഞാൻ ഇന്ന് വൈകിട്ട് വായിക്കാട്ടോ

        1. പെരുത്തിഷ്ടം മുത്തേ?

  10. അതുൽ കൃഷ്ണ

    ❣️❣️

  11. പുള്ളെ…

    1. ഫസ്റ്റ് ഞമ്മള്‍…

      1. ജ്ജ് മുത്താണ് പുള്ളെ??

Comments are closed.