പ്രണയ നൊമ്പരം [മനൂസ്] 3008

അതാഗ്രഹിച്ചിരുന്നു..

നിന്നേ കാണാനും കൂടിയാണ് അവൾ അവിടെ വന്നിരുന്നത്…

പക്ഷെ നിന്നെ ആ ഇഷ്ടം അറിയിക്കുന്നതിനു മുന്നേ തന്നെ അവളെ വിധി ഈ അവസ്ഥയിൽ ആക്കി ഒരു ആക്സിഡന്റിന്റെ രൂപത്തിൽ..

എഴുന്നേറ്റു നടക്കാനുള്ള ചാൻസ് വളരെ കുറവാണ്…. മകളുടെ ഈ അവസ്ഥയിൽ മനസ്സുമാറി അവളെ അവർ സ്‌നേഹിച്ചു  തുടങ്ങിയെങ്കിലും വിധി അവിടെയും വേട്ടയാടി….

അവളുടെ അപ്പച്ചന് മരണം   കാത്തു കഴിയുന്ന ഒരു രോഗിയാണ്…അത് അറിയാൻ വളരെ വൈകി പോയിരുന്നു… പക്ഷെ അവർ ഇതൊന്നും അവളെ അറിയിച്ചിട്ടില്ല…

മരിക്കുന്നതിന് മുന്നേ തന്റെ മകളെ സുരക്ഷിതമായ കൈകളിൽ എത്തിക്കാനുള്ള ആ അപ്പന്റെ തിടുക്കം ആണ് നീ കുറച് മണിക്കൂറുകൾ ആയി അവിടെ കണ്ടത്…

തന്റെ മരണശേഷം മകളുടെ ജീവിതം എങ്ങനെ ആകുമെന്ന് ഓർത്ത് ആ പാവം നീറുകയാണ്…

മൗനമായിട്ടാണെങ്കിൽ ഞാനും അവരോടൊപ്പം കൂടി കാരണം ഒരു പാവം കുടുംബത്തിന്റെ നിസ്സഹായത ഓർത്തു.. ഒരിക്കൽ സിസ്റ്ററമ്മ കണ്ട സ്വപ്നം നടക്കട്ടെ എന്ന് കരുതി..

പിന്നെ ഇപ്പോഴുള്ള അവളുടെ ആ മറുപടി അത് നിന്റെ ജീവിതം അവളോടൊപ്പം ജീവിച്ചു നശിപ്പിക്കാതിരിക്കാൻ ആണ്….. നിന്നെ അത്രമാത്രം അവൾ സ്നേഹിക്കുന്നു…..”

സിസ്റ്ററിന്റെ വാക്കുകൾ എന്റെ മനസ്സിനെ വല്ലാതെ കൊത്തി വലിച്ചു…. ഒരു മറുപടി പറയാൻ എനിക്ക് കഴിഞ്ഞിരുന്നില്ല…സിസ്റ്ററമ്മ എപ്പോഴും പറയാറുള്ള ആ കുട്ടി ജീന ആയിരുന്നോ..

തന്നേക്കാൾ കൂടുതൽ സിസ്റ്ററമ്മ ആ കുട്ടിയെ സ്നേഹിക്കുന്നെന് വിഷമം പറഞ്ഞതോടെ ആണ് പിന്നീട് സിസ്റ്റർ എന്നോട് അവളുടെ വിശേഷങ്ങൾ ഒന്നും പറയാതെ ഇരുന്നത്…

ഇപ്പോൾ എല്ലാം വ്യക്തമായി എനിക് മനസ്സിലായിരുന്നു…..

അവളോട് പൂർണ്ണമായ ഒരു മനസ്സോടെ ആയിരുന്നില്ല സമ്മതം അറിയിച്ചത്..മന്ദിരത്തിൽ എത്തിയിട്ട് ഞാൻ ഒരുപാട് ആലോചിച്ചു..

കർത്താവിന്റെ മുന്നിൽ മുട്ടിപ്പായി പ്രാർത്ഥിച്ചു,,ഒരു ഉത്തരത്തിനു വേണ്ടി..

ദിവസങ്ങൾ നീങ്ങി തുടങ്ങി..
ഇതിനിടയിൽ ഞാൻ അറിയാതെ എന്നെ സ്നേഹിച്ച അവളോട് മനസ്സിൽ എവിടെയോ ഒരു ഇഷ്ടം മുളച്ചു..

എന്നിലൂടെ ഒരു കുടുംബത്തിന്റെ കണ്ണീർ തോരുമെങ്കിൽ അതല്ലേ എനിക്ക് ഈ ജൻമം ചെയ്യാൻ കഴിയുന്ന നന്മ…

ആദ്യമായി ഞാൻ ഒരു പെണ്ണിനെ പ്രണയിച്ചു തുടങ്ങി..

ജീനയുടെ പുഞ്ചിരിക്കുന്ന മുഖം ഞാൻ സ്വപ്നം കണ്ടുറങ്ങി…..വല്ലാത്തൊരു ആനന്ദം ഞാൻ അതിൽ കണ്ടു….

പിറ്റേന്ന് തന്നെ അവിടെ പോയി എന്റെ തീരുമാനം അവളെയും വീട്ടുകാരെയും അറിയിച്ചു..

മനസ്സിന്റെ ഒരു കോണിൽ പോലും സംശയം മില്ലാതെ പൂർണ്ണ മനസ്സോടെയുള്ള എന്റെ സമ്മതം അവളുടെ മുഖത്ത് നോക്കി വീണ്ടും അറിയിച്ചു… എന്നെങ്കിലും അവളെ  എഴുന്നേറ്റ് നടത്തിക്കാം എന്ന വിശ്വാസം എനിക്ക് ഉണ്ടായിരുന്നു…..

37 Comments

  1. കൊള്ളാം ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു പക്ഷെ അവസാനം ആയപ്പോൾ കുറച്ചു സ്പീഡ് കൂടിയ പോലെ തോന്നി പ്രതേകിച്ചു മജോയും ആയിട്ടുള്ള ഇന്ററാക്ഷൻസ് ഒക്കെ

    1. ആ അത്തരം തെറ്റുകൾ ഇനി വരും കഥകളിൽ ഒഴിവാക്കാം..വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ??

    1. ??????

  2. മനൂസ്,
    പതിഞ്ഞ താളത്തിൽ തുടങ്ങിയെങ്കിലും ക്ളൈമാക്സ് പൊളിച്ചു.
    മനോഹരമായി തന്നെ എഴുതി, നല്ല ഒഴുക്കോടെ വായിക്കാനും കഴിഞ്ഞു. കഥ വായിച്ചു തുടങ്ങിയപ്പോൾ അവസാനം ദുഖകരമായി അവസാനിപ്പിക്കും എന്ന് തോന്നി, എന്തായാലും ശുഭപര്യയായി നിർത്തിയപ്പോൾ സന്തോഷം…

    1. തുടക്കം സെന്റി ആയത് ഒടുക്കം ഇത്തിരി ഗുമ്മു കിട്ടാനാണ്..ചുമ്മാ ഒന്ന് തട്ടിക്കൂട്ടിയതാണ്.. പെരുത്തിഷ്ടം ജ്വാല??

  3. Nice story manoos❤️… joji and jeena❤️… jacobinte chathikku kodutha pani poli… ishtayi… adyam senti mode anennu thonniyelum mojoyude varavode poli.. mojo villan akum ennu karuthi… but twist ittu… super❤️

    1. ആ സെന്റി ഫുൾ കൊണ്ടു പോയാൽ ഒരു ഗുമ്മു കിട്ടില്ലല്ലോ.. അതാ അവസാനം ഒന്ന് മാറ്റി പിടിച്ചത്.. ജീവാ നിന്നെ കാണുന്നില്ലല്ലോ ഇപ്പോൾ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ?

  4. മനൂസ്..
    അടിപൊളി കഥ. അവസാനം ജേക്കബിനെ പൂട്ടി അത് എനിക്ക് ഇഷ്ടായി… അവർ സുഖമായി ജീവിക്കട്ടെ. ഇനി അടുത്ത കഥക്കയി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️❤️

    1. ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. മ്മക്ക് അടുത്ത കഥ ഉഷാറാക്കാം.. ഏറെയിഷ്ടം ഇന്ദൂസ്?

  5. ശങ്കരഭക്തൻ

    മുത്തേ ഒത്തിരി ഒത്തിരി ഇഷ്ടമായി… എന്തോ കഥ ഓരോ സന്ദർഭങ്ങളിലൂടെ കടന്നു പോകുമ്പോളും മനസ്സിൽ ഒരു വിങ്ങൽ അവശേഷിച്ചു പോകുന്ന ഒരു ഫീൽ… പക്ഷെ പെട്ടെന്നുണ്ടായ ജീനയുടെ മാറ്റം എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു അവൾക്ക് കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞാൽ മതിയായിരുന്നില്ലേ എന്തിനു ഒരേ റൂമിൽ ഒരുമിച്ച് കഴിഞ്ഞിട്ടും അവനെ അകറ്റി നിർത്തി….സിസ്റ്ററ് ഡെയ്സിയുടെ ശെരിയായ മുഖവും ഞെട്ടിച്ചു കളഞ്ഞു… പ്കഷെ അവൾ മരിക്കേണ്ടവൾ തന്നെയാണ് അത് ചെയ്യേണ്ടത് ജിജോയും അതങ്ങനെ തന്നെ വേണമായിരുന്നു അതിൽ യാതൊരു തെറ്റുമില്ല… മെജോ ആണ് വില്ലൻ എന്ന് ആദ്യ ഇൻട്രോഡക്ഷൻ കണ്ടപ്പോ കരുതിയത്. എന്തായാലും ഒത്തിരി ഇഷ്ടായി മനുസ്…. സ്നേഹം ❤️

    1. അതേ ജീന തുറന്ന് പറഞ്ഞിരുന്നു എങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല..ചില മനുഷ്യർ ഡൈസിയെ പോലെയാണ് ചിരിച്ചു കൊണ്ട് ചതിക്കും.. ആ മുഖം മൂടി തിരിച്ചറിയുക പ്രയാസം.. ജിജോ പൊളിയല്ലേ ..വിലയേറിയ അഭിപ്രാങ്ങൾക്ക് പെരുത്തിഷ്ടം മുത്തേ??

  6. ജീനാ_പ്പു

    ??? ജീന ???

    1. ആ അന്റെ പേര് ബന്നല്ലോ?

  7. മനൂ… പൊളി കഥ…

    ഈ കഥ ഞാൻ ഒരു വട്ടം ഏതോ പ്ലറ്റ് ഫോമിൽ വായിച്ച പോലെ തോന്നി… പക്ഷെ എവിടെ ആണെന്ന് ഓർക്കുന്നില്ല…

    എന്തായാലും… ഒരു അടിപൊളി കഥയാണ്..

    ചതിക് തിരിച്ചടി ചതി തന്നെ ???

    1. പിന്നല്ല..കിട്ടാനുള്ളത് കിട്ടുക തന്നെ ചെയ്യും.. പെരുത്തിഷ്ടം നൗഫു?

  8. ♥️♥️♥️♥️♥️♥️

    1. ??????


  9. മനു വായിച്ചിട്ടില്ല വായിക്കാം

    1. ♥️♥️pwoli aaitond kadha.

      1. പെരുത്തിഷ്ടം രേഷ്മ??

    2. സമയം പോലെ വായിക്കേടാ??

      1. അതുൽ കൃഷ്ണ

        അങ്ങേരു വായിക്കൊന്നും ഇല്ല, ഫുൾ തട്ടിപ്പാണ്.

        പക്ഷെ ഞാൻ ഇന്ന് വൈകിട്ട് വായിക്കാട്ടോ

        1. പെരുത്തിഷ്ടം മുത്തേ?

  10. അതുൽ കൃഷ്ണ

    ❣️❣️

  11. പുള്ളെ…

    1. ഫസ്റ്റ് ഞമ്മള്‍…

      1. ജ്ജ് മുത്താണ് പുള്ളെ??

Comments are closed.