പ്രണയ നൊമ്പരം [മനൂസ്] 3008

ഈ ജന്മം ഒരു വിവാഹം ഇനി വേണ്ട…..മാഷിനെ ഒന്ന് കാണണം എന്നേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ… അതിനപ്പുറം ഒന്നുമില്ല… മാഷ് പൊക്കോ…..”

എനിക് മുഖം തരാതെ മരുവശത്തേക്ക് നോക്കി അവൾ പറഞ്ഞു..

ആ സമയം അവളുടെ അമ്മ അവൾക് അരികിലേക്ക് ഇരുന്നു അവളുടെ കണ്ണിലെ നനവ് തുടച്ചു…

“എല്ലാം ഒരു ദൈവനിയോഗമാണ് എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ.. ഇതും അങ്ങെയൊന്നായി കരുതുന്നു..

ഒരിക്കലും സഹതാപത്തിന്റെ പുറത്തല്ല..എന്റെ കുട്ടികൾക്ക് വേണ്ടി നീ മാറ്റി വച്ച സമയത്തിനും അവർക്ക് കൊടുത്ത സ്നേഹത്തിനും പകരമാവില്ല ഒന്നും..”

അത്രയേ എനിക്ക് അവളോട്‌ പറയാൻ കഴിഞ്ഞിരുന്നുള്ളൂ..

പിന്നീട് മിഴികൾ പരസ്പരം കോർത്തു കൊണ്ട് ഞങ്ങൾ അല്പനേരം ഇരുന്നു..

അതുവരെ മൗനിയായി ഇരുന്ന ഡെയ്‌സി സിസ്റ്ററിന്റെ പോകാം എന്ന വാക്കാണ് എന്നെ ബോധത്തിലേക്ക് കൊണ്ട് വന്നത്..

അവളുടെ അമ്മ അവളോടൊപ്പം ഇരുന്നപ്പോൾ ഞാനും സിസ്റ്ററും അവളുടെ അപ്പച്ചനും  താഴേക്ക് നടന്നു..

മുറിയുടെ വാതിൽക്കൽ എത്തി അവളെ ഒന്നു നോക്കിയെങ്കിലും അവൾ കണ്ണടച്ച് കരയുന്നതാണ് കണ്ടത്..

ആരോടും ഒന്നും പറയാതെ ഞാൻ സിസ്റ്ററോടൊപ്പം ആ വീട്ടിൽ നിന്നും ഇറങ്ങി..

അപ്പോഴും അവളുടെ അപ്പച്ചൻ എന്തോ പ്രതീക്ഷിക്കുന്ന പോലെ വീടിനു വെളിയിൽ ഞങ്ങളെയും നോക്കി നിൽപ്പുണ്ടായിരുന്നു….
വണ്ടിയിലുള്ള യാത്രയിൽ ഞാനും സിസ്റ്ററും മൗനം പാലിച്ചിരുന്നു….

“നിന്നെ ഒരു ചതിക്കുഴിയിൽ പെടുത്തി എന്ന് തോന്നുന്നുണ്ടോ ജിജോ..”
മൗനത്തെ ഭേദിച്ചുകൊണ്ടു സിസ്റ്റർ ഡെയ്‌സി ചോദിച്ചു…

“ഏയ്.. ഒരിക്കലും ഇല്ല.. സിസ്റ്റർ എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കും.. എനിക്ക് സ്വന്തമെന്നു പറയാൻ മറ്റാരാണ് ഉള്ളത്..”

ഞാൻ പറഞ്ഞു..

” അവളെ കുറിച്ച് എല്ലാം നീ അറിയണം ജിജോ…”

സിസ്റ്ററിന്റെ വാക്കുകൾ ആകാംഷയോടെ ഞാൻ കേട്ടു..

അവർ പറഞ്ഞു തുടങ്ങി..

“ബിസിനെസ്സിന്റെയും ജോലിത്തിരക്കിന്റെയും ലോകം മാത്രം മാതാപിതാക്കൾ ഇഷ്ടപെട്ടപ്പോൾ, സ്നേഹം നിഷേധിക്കപ്പെട്ട ഒരു ജന്മം ആണ് അവൾ…എല്ലാരും ഉണ്ടായിട്ടും ആരുമില്ലാതെ ബോർഡിങ് സ്കൂളിൽ ആയിരുന്നു അവളുടെ ജീവിതം…

ഒരുതരത്തിൽ പറഞ്ഞാൽ നിങ്ങൾ തുല്യ ദുഃഖിതർ ആയിരുന്നു…ഏറെകുറെ അനാഥയെ പോലെയൊരു ബാല്യം ആയിരുന്നു അവൾക്കും..

അവിടെ വല്ലപ്പോഴും സന്ദർശനം നടത്തുന്ന ക്ലാര സിസ്റ്റർ ആയിരുന്നു അവളുടെ ഏക ആശ്വാസം..

“നാട്ടിൽ സിസ്റ്റർ പഠിപ്പിച്ച ഹയർ സെക്കൻഡറി സ്കൂളിൽ ആണ് അവൾ അഡ്മിഷൻ കിട്ടി.. പിന്നീട് സിസ്റ്റർ അവളെ ഒരു മകളെപോലെ സ്നേഹിച്ചു…

അവരുടെ സംസാരങ്ങളിൽ എപ്പോഴും നീ ഉണ്ടാകുമായിരുന്നു. അന്നുമുതൽ അവൾ നിന്നെ അറിഞ്ഞു തുടങ്ങി..നിന്നിലെ നന്മ അവളുടെ ഹൃദയത്തെ നിന്നോട് ചേർത്തു.നിന്റെ സിസ്റ്ററമ്മയും എപ്പോഴൊക്കെയോ

37 Comments

  1. കൊള്ളാം ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു പക്ഷെ അവസാനം ആയപ്പോൾ കുറച്ചു സ്പീഡ് കൂടിയ പോലെ തോന്നി പ്രതേകിച്ചു മജോയും ആയിട്ടുള്ള ഇന്ററാക്ഷൻസ് ഒക്കെ

    1. ആ അത്തരം തെറ്റുകൾ ഇനി വരും കഥകളിൽ ഒഴിവാക്കാം..വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ??

    1. ??????

  2. മനൂസ്,
    പതിഞ്ഞ താളത്തിൽ തുടങ്ങിയെങ്കിലും ക്ളൈമാക്സ് പൊളിച്ചു.
    മനോഹരമായി തന്നെ എഴുതി, നല്ല ഒഴുക്കോടെ വായിക്കാനും കഴിഞ്ഞു. കഥ വായിച്ചു തുടങ്ങിയപ്പോൾ അവസാനം ദുഖകരമായി അവസാനിപ്പിക്കും എന്ന് തോന്നി, എന്തായാലും ശുഭപര്യയായി നിർത്തിയപ്പോൾ സന്തോഷം…

    1. തുടക്കം സെന്റി ആയത് ഒടുക്കം ഇത്തിരി ഗുമ്മു കിട്ടാനാണ്..ചുമ്മാ ഒന്ന് തട്ടിക്കൂട്ടിയതാണ്.. പെരുത്തിഷ്ടം ജ്വാല??

  3. Nice story manoos❤️… joji and jeena❤️… jacobinte chathikku kodutha pani poli… ishtayi… adyam senti mode anennu thonniyelum mojoyude varavode poli.. mojo villan akum ennu karuthi… but twist ittu… super❤️

    1. ആ സെന്റി ഫുൾ കൊണ്ടു പോയാൽ ഒരു ഗുമ്മു കിട്ടില്ലല്ലോ.. അതാ അവസാനം ഒന്ന് മാറ്റി പിടിച്ചത്.. ജീവാ നിന്നെ കാണുന്നില്ലല്ലോ ഇപ്പോൾ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ?

  4. മനൂസ്..
    അടിപൊളി കഥ. അവസാനം ജേക്കബിനെ പൂട്ടി അത് എനിക്ക് ഇഷ്ടായി… അവർ സുഖമായി ജീവിക്കട്ടെ. ഇനി അടുത്ത കഥക്കയി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️❤️

    1. ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. മ്മക്ക് അടുത്ത കഥ ഉഷാറാക്കാം.. ഏറെയിഷ്ടം ഇന്ദൂസ്?

  5. ശങ്കരഭക്തൻ

    മുത്തേ ഒത്തിരി ഒത്തിരി ഇഷ്ടമായി… എന്തോ കഥ ഓരോ സന്ദർഭങ്ങളിലൂടെ കടന്നു പോകുമ്പോളും മനസ്സിൽ ഒരു വിങ്ങൽ അവശേഷിച്ചു പോകുന്ന ഒരു ഫീൽ… പക്ഷെ പെട്ടെന്നുണ്ടായ ജീനയുടെ മാറ്റം എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു അവൾക്ക് കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞാൽ മതിയായിരുന്നില്ലേ എന്തിനു ഒരേ റൂമിൽ ഒരുമിച്ച് കഴിഞ്ഞിട്ടും അവനെ അകറ്റി നിർത്തി….സിസ്റ്ററ് ഡെയ്സിയുടെ ശെരിയായ മുഖവും ഞെട്ടിച്ചു കളഞ്ഞു… പ്കഷെ അവൾ മരിക്കേണ്ടവൾ തന്നെയാണ് അത് ചെയ്യേണ്ടത് ജിജോയും അതങ്ങനെ തന്നെ വേണമായിരുന്നു അതിൽ യാതൊരു തെറ്റുമില്ല… മെജോ ആണ് വില്ലൻ എന്ന് ആദ്യ ഇൻട്രോഡക്ഷൻ കണ്ടപ്പോ കരുതിയത്. എന്തായാലും ഒത്തിരി ഇഷ്ടായി മനുസ്…. സ്നേഹം ❤️

    1. അതേ ജീന തുറന്ന് പറഞ്ഞിരുന്നു എങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല..ചില മനുഷ്യർ ഡൈസിയെ പോലെയാണ് ചിരിച്ചു കൊണ്ട് ചതിക്കും.. ആ മുഖം മൂടി തിരിച്ചറിയുക പ്രയാസം.. ജിജോ പൊളിയല്ലേ ..വിലയേറിയ അഭിപ്രാങ്ങൾക്ക് പെരുത്തിഷ്ടം മുത്തേ??

  6. ജീനാ_പ്പു

    ??? ജീന ???

    1. ആ അന്റെ പേര് ബന്നല്ലോ?

  7. മനൂ… പൊളി കഥ…

    ഈ കഥ ഞാൻ ഒരു വട്ടം ഏതോ പ്ലറ്റ് ഫോമിൽ വായിച്ച പോലെ തോന്നി… പക്ഷെ എവിടെ ആണെന്ന് ഓർക്കുന്നില്ല…

    എന്തായാലും… ഒരു അടിപൊളി കഥയാണ്..

    ചതിക് തിരിച്ചടി ചതി തന്നെ ???

    1. പിന്നല്ല..കിട്ടാനുള്ളത് കിട്ടുക തന്നെ ചെയ്യും.. പെരുത്തിഷ്ടം നൗഫു?

  8. ♥️♥️♥️♥️♥️♥️

    1. ??????


  9. മനു വായിച്ചിട്ടില്ല വായിക്കാം

    1. ♥️♥️pwoli aaitond kadha.

      1. പെരുത്തിഷ്ടം രേഷ്മ??

    2. സമയം പോലെ വായിക്കേടാ??

      1. അതുൽ കൃഷ്ണ

        അങ്ങേരു വായിക്കൊന്നും ഇല്ല, ഫുൾ തട്ടിപ്പാണ്.

        പക്ഷെ ഞാൻ ഇന്ന് വൈകിട്ട് വായിക്കാട്ടോ

        1. പെരുത്തിഷ്ടം മുത്തേ?

  10. അതുൽ കൃഷ്ണ

    ❣️❣️

  11. പുള്ളെ…

    1. ഫസ്റ്റ് ഞമ്മള്‍…

      1. ജ്ജ് മുത്താണ് പുള്ളെ??

Comments are closed.